കളിക്കളത്തിലെ ചടുലനൃത്തം... കോലി രഹസ്യം വെളിപ്പെടുത്തി, നൃത്തം ചെയ്തു പോവും
പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ക്രിക്കറ്റ് പ്രേമികളെ ഹരം കൊള്ളിക്കുന്നതായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ചടുല നൃത്തം. വിന്‍ഡീസിനെതിരേ മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെട്ട ആദ്യ മല്‍സരത്തിനിടെ കോലി പല തവണ നൃത്തച്ചുവടുകളുമായി ആരാധകരെ രസിപ്പിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്തിരുന്നു.

ഈ നൃത്തത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് കോലി. വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ഉജ്ജ്വല ജയം നേടിയ ശേഷമാണ് നായകന്‍ ഇതേക്കുറിച്ചു മനസ്സ്തുറന്നത്. യുസ്വേന്ദ്ര ചഹലിന്റെ കുസൃതിച്ചോദ്യത്തിനു മറുപടിയായാണ് കോലി ഇതേക്കുറിച്ച് വെളിപ്പെടുത്തിയത്.
കളിക്കളത്തിലെ ഓരോ നിമിഷങ്ങളും ആസ്വദിക്കുകയാണ്. ക്യാപ്റ്റനായത് കൊണ്ട് ഗ്രൗണ്ടില്‍ ഒരു പ്രത്യേക രീതിയില്‍ പെരുമാറണമെന്നു വിശ്വസിക്കുന്നില്ല. ദൈവം ഇത്രയും നല്ലൊരു ജീവിതവും ദേശീയ ടീമിനെ പ്രതിനിധീകരിക്കാന്‍ അവസരവും നല്‍കി. ഓരോ നിമിഷവും ആസ്വദിക്കുകയാണ്. ജീവിതത്തിലെ ഏറ്റവും നല്ല അവസ്ഥയിലൂടെയാണ് കടന്നുപോവുന്നത്. അതുകൊണ്ടു തന്നെ സംഗീതം കേട്ടാല്‍ നൃത്തം ചെയ്തു പോവും. ഭാംഗ്രയാണ് തന്റെ ഫേവറിറ്റെന്നും കോലി വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications