Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏതാണ് ഫേവറിറ്റ് മല്‍സരം? 2011ലെ ലോകകപ്പ് ഫൈനല്‍ മാറ്റി നിര്‍ത്താം, വെളിപ്പെടുത്തി കോലി

മുംബൈ: കരിയറില്‍ ഇതുവരെ കളിച്ചതില്‍ തന്റെ ഫേവറിറ്റ് മല്‍സരം ഏതാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി. 2011ല്‍ ഇന്ത്യ ചാംപ്യന്‍മാരായ ലോകകപ്പ് ഫൈനല്‍ മാറ്റി നിര്‍ത്തിയാണ് തനിക്കു പ്രിയപ്പെട്ട മല്‍സരം ഏതെന്നു അദ്ദേഹം തുറന്നു പറഞ്ഞത്. 2011ല്‍ ഇന്ത്യ വേദിയായ ലോകകപ്പില്‍ ശ്രീലങ്കയെ തകര്‍ത്തായിരുന്നു എംഎസ് ധോണി നയിച്ച ടീം വിശ്വവിജയികളായത്.

2016ലെ ഐസിസിയുടെ ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന ക്വാര്‍ട്ടര്‍ ഫൈനലാണ് ഏറ്റവും പ്രിയപ്പെട്ട മല്‍സരമെന്നു കോലി വ്യക്തമാക്കി. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ക്രിക്കറ്റ് കണക്ടറ്റഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2011ലെ ലോകകപ്പ് ഫൈനല്‍ നമുക്ക് മാറ്റി നിര്‍ത്താം. കളി നടന്ന അന്തരീക്ഷവും പ്രാധാന്യവും ഒരുപോലെ പരിഗണിക്കുമ്പോള്‍ മൊഹാലിയില്‍ ഓസ്‌ട്രേലിക്കെതിരേ നടന്ന ടി20 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിനോടാണ് തനിക്കു കൂടുതല്‍ പ്രിയമെന്നു കോലി വ്യക്തമാക്കി.

KOH1

2016ലെ ടി20 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസീസിനെ തുരത്തി ഇന്ത്യ സെമി ഫൈനലിലേക്കു മുന്നേറിയിരുന്നു. 82 റണ്‍സെടുത്ത കോലിലായിരുന്നു ഇന്ത്യയുടെ വിജയശില്‍പ്പി. ആറു വിക്കറ്റിന്റെ ആധികാരിക വിജയമാണ് മൊഹാലിയില്‍ ഇന്ത്യ സ്വന്തമാക്കിയത്. അന്നത്തെ ക്വാര്‍ട്ടറിനു ശേഷം ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ കോലി ഏറെ പക്വത നേടിക്കഴിഞ്ഞു. കളിക്കളത്തില്‍ ഓസ്ട്രലിയയുമായി മുട്ടുമ്പോള്‍ തന്റെ ഏറ്റവും മികച്ച പ്രകടനമാണ് അദ്ദേഹം പുറത്തെടുക്കാറുള്ളത്. നിരവധി മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കോലിപ്പടയ്‌ക്കെതിരേ കോലി ഇതിനകം കളിക്കുകയും ചെയ്തിട്ടുണ്ട്.

2016ലെ ടി20 ലോകകപ്പില്‍ ഇന്ത്യക്കു സെമി ഫൈനലില്‍ കാലിടറിയിരുന്നു. അന്നു ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിനോടാണ് സെമിയില്‍ ഇന്ത്യക്കു അടിതെറ്റിയത്. കോലിയുടെ കരിയറിലെ തന്നെ മികച്ച ഇന്നിങ്‌സുകളിലൊന്നായാണ് ഓസീസിനെതിരായ അന്നത്തെ ക്വാര്‍ട്ടറിലെ പ്രകടനം ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ ഇന്നിങ്‌സിനെക്കുറിച്ച് കോലി തന്നെ പല തവണ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ഓസീസിനെതിരേ അന്നു ജയം ആഘോഷിക്കുന്ന ഫോട്ടോ അടുത്തിടെ കോലി ട്വിറ്ററിലൂടെ ആരാധകരുമായി വീണ്ടും പങ്കു വച്ചിരുന്നു.

Story first published: Saturday, May 9, 2020, 15:19 [IST]
Other articles published on May 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+