ഇന്ത്യ vs വിന്‍ഡീസ്: 25 റണ്‍സ് കൂടി, കോലിയെ കാത്തിരിക്കുന്നത് റെക്കോര്‍ഡ്... ആദ്യ ഇന്ത്യന്‍ താരമാവും
തിരുവനന്തപുരം: ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ളള രണ്ടാം ടി20യില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ കാത്തിരിക്കുന്നത് വന്‍ റെക്കോര്‍ഡ്. നേരത്തേ ഹൈദരാബാദില്‍ നടന്ന ആദ്യ ടി20യില്‍ ഇന്ത്യ റെക്കോര്‍ഡ് വിജയലക്ഷ്യം പിന്തുടര്‍ന്നു ജയിച്ചപ്പോള്‍ ടീമിന്റെ ഹീറോയായത് കോലിയായിരുന്നു. ആറു വിക്കറ്റിന്റെ ഗംഭീര വിജയമായിരുന്നു ഇന്ത്യ നേടിയത്. പുറത്താവാതെ 94 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്.
കോലിയുടെ ഏറ്റവുമുയര്‍ന്ന അന്താരാഷ്ട്ര ടി20 സ്‌കോര്‍ കൂടിയാണിത്. തിരുവനന്തപുരത്ത് നടക്കുന്ന രണ്ടാം ടി20യും ജയിച്ച് മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ 2-0ന്റെ അപരാജിത ലീഡ് നേടാനായിരിക്കും ഇന്ത്യയുടെ ശ്രമം. കോലിയുടെ ഫോം രണ്ടാം ടി20യിലും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി മാറാനിടയുണ്ട്.

25 റണ്‍സ് കൂടി
തിരുവനന്തപുരം ടി20യില്‍ 25 റണ്‍സ് കൂടി നേടിയാല്‍ അന്താരാഷ്ട്ര ടി20യില്‍ 1000 റണ്‍സെന്ന മാന്ത്രിക സംഖ്യ കോലിക്കു പൂര്‍ത്തിയാക്കാം. നിലവില്‍ 975 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 1000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും കോലിയെ കാത്തിരിക്കുന്നുണ്ട്. നിലവില്‍ ലോക ക്രിക്കറ്റില്‍ രണ്ടു കളിക്കാര്‍ മാത്രമേ ടി20യില്‍ 1000ത്തില്‍ കൂടുതല്‍ റണ്‍സെടുത്തിട്ടുള്ളൂ. ഇവര്‍ രണ്ടു പേരും ന്യൂസിലാന്‍ഡ് താരങ്ങളുമാണ്. 1430 റണ്‍സുമായി മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് തലപ്പത്ത് .1000 റണ്‍സെടുത്ത കോളിന്‍ മണ്‍റോ രണ്ടാമതുണ്ട്.

രോഹിത്തിനെ പിന്തള്ളും
രണ്ടാം ടി20യില്‍ ആയിരം റണ്‍സ് ക്ലബ്ബില്‍ അംഗമാവാനുള്ള അവസരം മാത്രമല്ല മറ്റൊരു നേട്ടം കൂടി കോലിയെ കാത്തിരിക്കുന്നുണ്ട്. വെറും മൂന്നു റണ്‍സ് കൂടി നേടിയാല്‍ ഇന്ത്യക്കു വേണ്ടി ടി20യില്‍ കൂടുതല്‍ റണ്‍സെടുത്ത താരമായി അദ്ദേഹം മാറും.
ടീമിന്റെ നിലവിലെ വൈസ് ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മയെയാണ് ഇതോടെ കോലി മറികടക്കുക. നിലവില്‍ 2547 റണ്‍സോടെയാണ് ഹിറ്റ്മാന്‍ ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്.

23ാം ഫിഫ്റ്റി
വിന്‍ഡീസിനെതിരേ ഹൈദരാബാദില്‍ ഇന്ത്യ ത്രസിപ്പിക്കുന്ന ജയം കൊയ്ത ആദ്യ ടി20യില്‍ കരിയറിലെ 23ാമത് ഫിഫ്റ്റി പ്ലസ് സ്‌കോറാണ് കോലി നേടിയത്. ലോക ക്രിക്കറ്റില്‍ തന്നെ ഇത്രയുമധികം ഫിഫ്റ്റികള്‍ നേടിയ മറ്റൊരു കളിക്കാരനില്ല.
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് അഞ്ചു വിക്കറ്റിന് 207 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് ആദ്യ ടി20യില്‍ നേടിയത്. മറുപടിയില്‍ 18.4 ഓവറില്‍ നാലു വിക്കറ്റിന് ഇന്ത്യ ലക്ഷ്യം മറികടക്കുകയായിരുന്നു. ആറു വീതം ബൗണ്ടറികളു സിക്‌സറുമടക്കമാണ് കോലി മല്‍സരത്തില്‍ പുറത്താവാതെ 94 റണ്‍സെടുത്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications