Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG T20: കോലിയോ, രോഹിത്തോ, ആദ്യം ആരു കുറിക്കും റെക്കോര്‍ഡ്? കോലിക്ക് കൂടുതല്‍ എളുപ്പം!

1

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പര വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെ വമ്പന്‍ റെക്കോര്‍ഡിന് അരികിലാണ് നായകന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും. അന്താരാഷ്ട്ര ടി20യില്‍ 3000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് രണ്ടു പേരെയും കാത്തിരിക്കുന്നത്. കോലിയാണ് ലക്ഷ്യത്തിന് കൂടുതല്‍ അടുത്തെങ്കിലും കോലി ഫ്‌ളോപ്പായാല്‍ രോഹിത് ആദ്യം ഈ നേട്ടത്തില്‍ എത്തിയേക്കും.\

ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ബാറ്റിങില്‍ നിരാശപ്പെടുത്തിയ കോലി ടി20 പരമ്പരയില്‍ ഇതിനു പ്രായശ്ചിത്തം ചെയ്യുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാല്‍ രോഹിത്താവട്ടെ ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയിരുന്നു.

72 റണ്‍സ് മാത്രം

72 റണ്‍സ് മാത്രം

3000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടാന്‍ കോലിക്കു ഇനി 72 റണ്‍സ് മാത്രം മതി. നിലവില്‍ 2928 റണ്‍സുമായാണ് ടി20യിലെ റണ്‍വേട്ടക്കാരില്‍ അദ്ദേഹം തലപ്പത്തു നില്‍ക്കുന്നത്.
85 ടി20കളില്‍ നിന്നും 50.48 ശരാശരിയില്‍ 25 ഫിഫ്റ്റികളോടെയാണ് കോലി ഇത്രയും റണ്‍സ് നേടിയത്. ടി20യില്‍ ഒരു സെഞ്ച്വറി സ്വന്തം പേരില്‍ ഇല്ലെന്നത് അദ്ദേഹത്തിന്റെ പേരായ്മയാണ്. എന്നാല്‍ ഇംഗ്ലണ്ടിനെതിരേ ആദ്യ ടി20യില്‍ തന്നെ 72 റണ്‍സ് നേടി 3000 റണ്‍സ് തികച്ച് ഈ കുറവ് നികത്താനായിരിക്കും കോലിയുടെ ശ്രമം. ടി20യില്‍ കോലിക്കു പിന്നില്‍ റണ്‍വേട്ടയില്‍ രണ്ടാംസ്ഥാനത്തുള്ളത് ന്യൂസിലാന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ്. 2839 റണ്‍സാണ് ഗുപ്റ്റിലിന്റെ സമ്പാദ്യം.

രോഹിത്തിന് 227 റണ്‍സ് വേണം

രോഹിത്തിന് 227 റണ്‍സ് വേണം

കോലിക്കു 3000 റണ്‍സിലെത്താല്‍ 72 റണ്‍സ് മാത്രം മതിയെങ്കില്‍ രോഹിത്തിന് ഈ നേട്ടം തികയ്ക്കാന്‍ 227 റണ്‍സെടുക്കേണ്ടതുണ്ട്. കോലി ടി20 പരമ്പരയില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായില്‍ മാത്രമേ മികച്ച പ്രകടനം നടത്തിയാലും രോഹിത്തിന് ആദ്യം എലൈറ്റ് ക്ലബ്ബിലെത്താന്‍ സാധിക്കുകയുള്ളൂ.
നിലവില്‍ കോലിക്കു പിന്നില്‍ ടി20യിലെ റണ്‍വേട്ടക്കാരില്‍ മൂന്നാംസ്ഥാനത്താണ് ഹിറ്റ്മാന്‍. 2773 റണ്‍സ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്.
108 ടി20കളില്‍ നിന്നാണ് രോഹിത് 32.24 ശരാശരിയില്‍ 2773 റണ്‍സ് നേടിയത്. കോലിക്കു ഒരു സെഞ്ച്വറി പോലും അവകാശപ്പെടാനില്ലെങ്കില്‍ രോഹിത് നാലു സെഞ്ച്വറികള്‍ ടി20യില്‍ അടിച്ചെടുത്തിട്ടുണ്ട്. 21 ഫിഫ്റ്റികളും അദ്ദേഹം നേടി.

സെഞ്ച്വറി വരള്‍ച്ച

സെഞ്ച്വറി വരള്‍ച്ച

അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി വരള്‍ച്ചയാണ് കോലി നേരിടുന്നത്. 2019 നവംബറിലായിരുന്നു അദ്ദേഹം അവസാനമായി മൂന്നക്കം കടന്നത്. ബംഗ്ലാദേശിനെതിരേ കൊല്‍ക്കത്തയില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു ഇത്. അതിനു ശേഷം ടെസ്റ്റില്‍ മാത്രമല്ല ഏകദിനത്തിലും കോലിക്കു സെഞ്ച്വറി കണ്ടെത്താനായിട്ടില്ല.
ഈ സെഞ്ച്വറി 'ദാരിദ്ര്യത്തിന്' അന്ത്യം കുറിക്കാന്‍ കോലിക്കു ലഭിച്ച മികച്ച അവസരമാണ് ടി20 പരമ്പര. കാരണം അഞ്ചു ടി20കള്‍ അദ്ദേഹത്തിനു മുന്നിലുണ്ട്. സെഞ്ച്വറിക്കു വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിപ്പിക്കുന്നതിനൊപ്പം ടി20യിലെ കന്നി സെഞ്ച്വറിയും ഈ പരമ്പരയില്‍ നേടാനായിരിക്കും ഇന്ത്യന്‍ നായകന്റെ ശ്രമം.

Story first published: Thursday, March 11, 2021, 12:36 [IST]
Other articles published on Mar 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+