Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകം തിരഞ്ഞത് കോലിയെയും ടീം ഇന്ത്യയെയും- കോലിയുടെ കണക്കുകള്‍ ഞെട്ടിക്കും, ധോണി ഏറെ പിന്നില്‍

ജനപ്രീതിയുടെ കാര്യത്തില്‍ നിലവില്‍ ലോക ക്രിക്കറ്റില്‍ തന്നെ കടത്തിവെട്ടാന്‍ മറ്റൊരു താരമില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളുമായ വിരാട് കോലി തെളിയിച്ചു. അമേരിക്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സെംറഷിന്റെ (SEMrush) പഠനമാണ് പുറത്തുവന്നിരിക്കുന്നത്. ഇതിലാണ് കോലി ലോക ക്രിക്കറ്റില്‍ തന്നെ കഴിഞ്ഞ ആറു മാസത്തിനിടെ ഏറ്റവുമധികം പേര്‍ തിരഞ്ഞ ക്രിക്കറ്ററായി മാറിയത്.

കോലിയുടെ ഇന്ത്യന്‍ ടീം തന്നെയാണ് ലോകത്തിലെ ഏറ്റവും ജനപ്രിയ ക്രിക്കറ്റ് ടീം. മെന്‍ ഇന്‍ ബ്ലൂവിനെക്കുറിച്ചാണ് ഏറ്റവുമധികം പേര്‍ ഈ വര്‍ഷം ഇതുവരെ കൂടുതല്‍ പേര്‍ ഓണ്‍ലൈനില്‍ തിരഞ്ഞിരിക്കുന്നത്.

17 ലക്ഷത്തോളം പേര്‍

17 ലക്ഷത്തോളം പേര്‍

സെംറഷ് പുറത്തുവിട്ട റിപ്പോര്‍ട്ടുള്‍ പ്രകാരം ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ 16.2 ലക്ഷം പേരാണ് പ്രതിമാസം കോലിയെക്കുറിച്ച് ഓണ്‍ലൈനിന്‍ സെര്‍ച്ച് ചെയ്തിരിക്കുന്നത്. ഇക്കാര്യത്തില്‍ മറ്റൊരു താരവും കോലിക്ക് അടുത്തു പോലുമില്ലെന്നതാണ് ശ്രദ്ധേയം.
ആദ്യ 10ലുള്ള മറ്റു താരങ്ങള്‍ രോഹിത് ശര്‍മ, എംഎസ് ധോണി, ജോര്‍ജ് മക്കെയ്, ജോഷ് റിച്ചാര്‍ഡ്‌സ്, ഹാര്‍ദിക് പാണ്ഡ്യ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ക്രിസ് മാത്യൂസ്, ശ്രേയസ് അയ്യര്‍ എന്നീ താരങ്ങളാണ്.
യഥാക്രമം, 9.7 ലക്ഷം, 9.4, 9.1, 7.1, 6.7, 5.4, 4.1, 3.4 ലക്ഷം എന്നിങ്ങനെയാണ് ഓരോ താരങ്ങളെയും പ്രതിമാസം ഓണ്‍ലൈനില്‍ സെര്‍ച്ച് ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ വനിതാ ക്രിക്കറ്റര്‍ സ്മൃതി മന്ദാന കൂടുതല്‍ പേര്‍ഡ തിരഞ്ഞ താരങ്ങളില്‍ 12ാം ാനത്തുണ്ട്.

ഇന്ത്യന്‍ ടീം ഒന്നാമത്

ഇന്ത്യന്‍ ടീം ഒന്നാമത്

ക്രിക്കറ്റ് ടീമിലേക്കു വന്നാല്‍ ഇന്ത്യയെക്കുറിച്ച് ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറു മാസത്തെ കാലയളവില്‍ പ്രതിമാസം 2.4 ലക്ഷം പേരാണ് ഓണ്‍ലൈനില്‍ സെര്‍ച്ച് ചെയ്തത്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചു മാസത്തോളമായി ഒരു മല്‍സരം പോലും കളിച്ചിട്ടില്ലെങ്കിലും അത് ഇന്ത്യയുടെ ജനപ്രീതി കുറച്ചില്ല.
ഇന്ത്യ കഴിഞ്ഞാല്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ള ടീമുകള്‍ ഇംഗ്ലണ്ട് (66000), ഓസ്‌ട്രേലിയ (33000), വെസ്റ്റ് ഇന്‍ഡീസ് (29000), പാകിസ്താന്‍ (23000), ദക്ഷിണാഫ്രിക്ക (16000), ബംഗ്ലാദേശ് (12000), ന്യൂസിലാന്‍ഡ് (12000), ശ്രീലങ്ക (9000), അയര്‍ലാന്‍ഡ് (5000), അഫ്ഗാനിസ്താന്‍ (4000), സിംബാബ്‌വെ (3000) എന്നിവരാണ് പിന്നീടുള്ളത്.

സര്‍പ്രൈസില്ല

സര്‍പ്രൈസില്ല

പഠനത്തില്‍ ലഭിച്ച ഫലത്തില്‍ തങ്ങള്‍ക്കു വലിയ സര്‍പ്രൈസില്ലെന്നു സെംറഷ് കമ്മ്യൂണിക്കേഷന്‍സ് മേധാവി ഫെര്‍ണാണ്ടോ ആംഗ്യുലോ വ്യക്തമാക്കി. വിരാട് കോലി ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ ക്രിക്കറ്ററായതിലും ഇന്ത്യ ഏറ്റവുമധികം പേര്‍ തിരഞ്ഞിട്ടുള്ള ക്രിക്കറ്റ് ടീമായതിലും അദ്ഭുതമില്ല. എന്നാല്‍ അദ്ഭുതപ്പെടുത്തിയ കാര്യം പല മുന്‍നിര പുരുഷ ക്രിക്കറ്റര്‍മാരേക്കാളും കൂടുതല്‍ ചില വനിതാ കാരങ്ങള്‍ സെര്‍ച്ച് ചെയ്യപ്പെട്ടുവെന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Story first published: Monday, August 10, 2020, 16:58 [IST]
Other articles published on Aug 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+