2020ലും കോലി തുടങ്ങി.... പുതിയ ലോക റെക്കോര്‍ഡ്, പിന്നിലായത് പോണ്ടിങ്
പൂനെ: റെക്കോര്‍ഡുകളുടെ തോഴനായ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി 2020ലും ഇത് തുടരുകയാണ്. ശ്രീലങ്കയ്‌ക്കെതിരേ പൂനെയില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടി20 മല്‍സരത്തില്‍ പുതിയൊരു ലോക റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് അദ്ദേഹം.
ഇന്ത്യ 78 റണ്‍സിന്റെ തകര്‍പ്പന്‍ ജയം കൊയ്ത മല്‍സരത്തില്‍ കോലിക്കു 26 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂവെങ്കിലും റെക്കോര്‍ഡിടാന്‍ ഇതു തന്നെ ധാരാളമായിരുന്നു. കഴിഞ്ഞ വര്‍ഷവും മൂന്നു ഫോര്‍മാറ്റിലും പല റെക്കോര്‍ഡുകള്‍ ഇന്ത്യന്‍ നായകന്‍ തിരുത്തിക്കുറിച്ചിരുന്നു.

11,000 റണ്‍സ്
ക്യാപ്റ്റനെന്ന നിലയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 11,000 റണ്‍സ് തികച്ച താരമായി മാറിയിരിക്കുകയാണ് കോലി. ഈ നേട്ടം കൈവരിച്ച രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് അദ്ദേഹം. മുന്‍ ഇതിഹാസ ക്യാപ്റ്റന്‍ എംഎസ് ധോണി മാത്രമേ നേരത്തേ 11,000 റണ്‍സ് നേടിയിട്ടുള്ളൂ.
ലങ്കയ്‌ക്കെതിരേയുള്ള മൂന്നാം ടി20യിലെ 13ാമത്തെ ഓവറിലായിരുന്നു കോലി നാഴികക്കല്ല് പിന്നിട്ടത്. സ്പിന്നര്‍ ലക്ഷണ്‍ ശണ്ടകനെതിരേ സിംഗിള്‍ നേടിയായിരുന്നു അദ്ദേഹം റെക്കോര്‍ഡിനു അവകാശിയായത്.

പോണ്ടിങിനെ പിന്നിലാക്കി
ടി20യില്‍ ഏറ്റവും വേഗത്തില്‍ 11,000 റണ്‍സ് പൂര്‍ത്തിയാക്കിയ ക്യാപ്റ്റനെന്ന ലോക റെക്കോര്‍ഡാണ് കോലി തന്റെ പേരില്‍ കുറിച്ചത്. 169 മല്‍സരങ്ങളില്‍ (196 ഇന്നിങ്‌സ്) കോലി ഈ നേട്ടം സ്വന്തമാക്കിയത്.
ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ക്യാപ്റ്റന്‍ റിക്കി പോണ്ടിങിന്റെ ലോക റെക്കോര്‍ഡ് ഇതോടെ കോലി തിരുത്തുകയായിരുന്നു. പോണ്ടിങിന് 11,000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ വേണ്ടി വന്നത് 252 ഇന്നിങ്‌സുകളായിരുന്നു. 200 കുറഞ്ഞ ഇന്നിങ്‌സുകളില്‍ നിന്നും 11,000 റണ്‍സ് നേടിയ ആദ്യ ക്യാപ്റ്റനായും കോലി മാറി.

ആറാമത്തെ താരം
ലോക ക്രിക്കറ്റില്‍ 11,000 റണ്‍സ് ക്ലബ്ബില്‍ അംഗമായ ആറാമത്തെ ക്യാപ്റ്റന്‍ കൂടിയാണ് കോലി. പോണ്ടിങ്, ധോണി എന്നിവരെക്കൂടാതെ ന്യൂസിലാന്‍ഡിന്റെ മുന്‍ നായകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്, ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ക്യാപ്റ്റന്‍ അലന്‍ ബോര്‍ഡര്‍, ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ ഗ്രേയം സ്മിത്ത് എന്നിവരാണ് ഈ നേട്ടത്തിന് അവകാശിയായിട്ടുള്ള താരങ്ങള്‍.
സ്മിത്ത് 264ഉം ബോര്‍ഡര്‍ 316ഉം ധോണി 324ഉം ഫ്‌ളെമിങ് 334ഉം ഇന്നിങ്‌സുകളിലാണ് 11,000 റണ്‍സ് നേടിയിട്ടുള്ളത്.

പോണ്ടിങ് ഏറെ മുന്നില്‍
ക്യാപ്റ്റനെന്ന നിലയില്‍ ലോക ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ ലിസ്റ്റില്‍ പോണ്ടിങാണ് തലപ്പത്തു നില്‍ക്കുന്നത്. 324 മല്‍സരങ്ങളില്‍ നിന്നും 15,440 റണ്‍സാണ് താരം വാരിക്കൂട്ടിയത്. സ്മിത്ത് 286 മല്‍സരങ്ങളില്‍ 14,878 റണ്‍സുമായി പട്ടികയില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നുണ്ട്.
ഫ്‌ളെമിങ് 303 മല്‍സരങ്ങളില്‍ നിന്നും 11,561ഉം ധോണി 332 മല്‍സരങ്ങളില്‍ നിന്നും 11,207ഉം ബോര്‍ഡര്‍ 271 മല്‍സരങ്ങളില്‍ നിന്നും 11,062 റണ്‍സും നേടിയിട്ടുണ്ട്.

ആറാമതായി ഇറങ്ങി
ശ്രീലങ്കയ്‌ക്കെതിരായ അവസാന ടി20യില്‍ കോലി ആറാമനായാണ് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയ സഞ്ജു സാംസണിനെയാണ് കോലി മൂന്നാമനായി പ്രൊമോഷന്‍ നല്‍കിയത്. പിന്നാലെ മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍ എന്നിവരും കളിച്ചു. ശ്രേയസ് പുറത്തായ ശേഷമായിരുന്നു കോലി ക്രീസിലെത്തിയത്.
കരിയറില്‍ ഇതു രണ്ടാം തവണ മാത്രമാണ് കോലി ആറാമനായി ബാറ്റിങിന് ഇറങ്ങിയത്. 17 പന്തില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 27 റണ്‍സെടുത്ത അദ്ദേഹം റണ്ണൗട്ടാവുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications