ഇന്ത്യ vs ബംഗ്ലാദേശ് ടി20: ഹിറ്റ് ഉടന്‍ സൂപ്പര്‍ ഹിറ്റാവും.. റെക്കോര്‍ഡിനരികെ രോഹിത്, ധോണി തെറിക്കും
ദില്ലി: ബംഗ്ലാദേശിനെതിരേ ദില്ലിയില്‍ നടക്കാനിരിക്കുന്ന ആദ്യ ടി20 മല്‍സരത്തില്‍ ഇന്ത്യക്കു വേണ്ടി ഇറങ്ങുന്നതോടെ പുതിയൊരു റെക്കോര്‍ഡിന് നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ അവകാശിയാവും. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും അപടകാരിയായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ അദ്ദേഹം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള കഴിഞ്ഞ പരമ്പരയിലൂടെ ടെസ്റ്റിലും ഹിറ്റായിക്കഴിഞ്ഞു.
സ്ഥിരം നായകന്‍ വിരാട് കോലിക്കു ഇന്ത്യ വിശ്രമം അനുവദിച്ചതോടെയാണ് ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ രോഹിത്തിനെ നായകസ്ഥാനം ഏല്‍പ്പിച്ചത്. മൂന്നു മല്‍സരങ്ങളുള്‍പ്പെട്ടതാണ് പരമ്പര.

ധോണിയുടെ റെക്കോര്‍ഡ്
ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം ടി20 മല്‍സരങ്ങളില്‍ കളിച്ച താരമെന്ന റെക്കോര്‍ഡാണ് ദില്ലിയില്‍ രോഹിത്തിനെ കാത്തിരിക്കുന്നത്. ഇന്ത്യന്‍ ജഴ്‌സിയില്‍ ഹിറ്റ്മാന്റെ 99ാമത് ടി20യാണ് ദില്ലിയില്‍ അരങ്ങേറുന്നത്.
ഇതോടെ മുന്‍ നായകന്‍ എംഎസ് ധോണിയുടെ റെക്കോര്‍ഡാണ് പഴങ്കഥയാവുക. 98 ടി20കളില്‍ കളിച്ചാണ് ധോണി റെക്കോര്‍ഡിട്ടത്. നിലവില്‍ ധോണിക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് രോഹിത്.

മുന്നില്‍ മാലിക്ക് മാത്രം
ടി20യില്‍ ഓള്‍ടൈം താരങ്ങളുടെ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തേക്കു കയറാനും ദില്ലിയില്‍ കളിക്കുന്നതോടെ രോഹിത്തിനു സാധിക്കും.
നിലവില്‍ രണ്ടാംസ്ഥാനത്ത് പാകിസ്താന്റെ മുന്‍ നായകനും ഇതിഹാസ ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീഡിയുണ്ട്. 99 ടി20 കളിലാണ് അദ്ദേഹം പാക് ജഴ്‌സിയണിഞ്ഞത്.
ദില്ലിയില്‍ ടീമിനായി ഇറങ്ങിയാല്‍ ഹിറ്റ്മാന്‍ അഫ്രീഡിക്കൊപ്പമെത്തും. പിന്നീട് ഒരാള്‍ മാത്രമേ അദ്ദേഹത്തിനു മുന്നിലുണ്ടാവുകയുള്ളൂ. പാകിസ്താന്റെ മുന്‍ നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷുഐബ് മാലിക്കിന്റെ പേരിലാണ് നിലവില്‍ ഈ റെക്കോര്‍ഡ്. 111 മല്‍സരങ്ങളിലാണ് മാലിക്ക് പാകിസ്താനു വേണ്ടി കളിച്ചത്.

അരങ്ങേറ്റം 2007ല്‍
2007ല്‍ ധോണിക്കു കീഴില്‍ പ്രഥമ ഐസിസിയുടെ ടി20 ലോകകപ്പില്‍ കളിച്ചു കൊണ്ടായിരുന്നു രോഹിത്തിന്റെ അരങ്ങേറ്റം. പിന്നീട് നിശ്ചിത ഓവര്‍ ടീമിലെ സ്ഥിരം സാന്നിധ്യമായി അദ്ദേഹം മാറുകയായിരുന്നു.
12 വര്‍ഷം നീണ്ട കരിയറില്‍ ഉയര്‍ച്ചകളും താഴ്ചകളും തനിക്കുണ്ടായിട്ടുണ്ടെന്നും പലതും പഠിക്കാന്‍ ഇതിലൂടെ കഴിഞ്ഞെന്നും രോഹിത് പറയുന്നു. നിലവില്‍ ടി20യില്‍ ഏറ്റവുമധികം റണ്‍സെടുത്ത രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് ഹിറ്റ്മാന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications