ഇന്ത്യ- ന്യൂസിലാന്‍ഡ്: 25 റണ്‍സ് കൂടി... ധോണിയെ പിന്നിലാക്കാന്‍ കോലി, മറ്റൊരു റെക്കോര്‍ഡും അരികെ
ഹാമില്‍റ്റണ്‍: ന്യൂസിലാന്‍ഡിനെതിരേ ബുധനാഴ്ച നടക്കാനിരിക്കുന്ന മൂന്നാം ടി20യില്‍ പുതിയ റെക്കോര്‍ഡുകളാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ കാത്തിരിക്കുന്നത്. മല്‍സരത്തില്‍ 25 റണ്‍സെടുക്കാനായാല്‍ മുന്‍ ഇതിഹാസ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കോലിക്കു കഴിയും. ടി20യില്‍ കൂടുതല്‍ റണ്‍സെടുത്ത ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്.

നിലവില്‍ അന്താരാഷ്ട്ര ടി20യില്‍ ഏറ്റവുമധികം റണ്‍സെടുത്ത ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ നാലാംസ്ഥാനത്താണ് കോലി. ധോണി (1,112 റണ്‍സ്), ന്യൂസിലാന്‍ഡിന്റെ കെയ്ന്‍ വില്ല്യംസണ്‍ (1,148), ദക്ഷിണാഫ്രിക്കയുടെ ഫഫ് ഡുപ്ലെസി (1,273) എന്നിവരാണ് ലിസ്റ്റില്‍ ആദ്യത്തെ മൂന്നു സ്ഥാനങ്ങളിലുള്ളത്.
ധോണിയുടെ നേട്ടത്തെ മറികടക്കുന്നതിനൊപ്പം മറ്റൊരു റെക്കോര്‍ഡ് കൂടി കോലിയെ മൂന്നാം ടി20യില്‍ കാത്തിരിക്കുന്നുണ്ട്. ഏറ്റവുമധികം ഫിഫ്റ്റികള്‍ നേടിയ ടി20 ക്യാപ്റ്റനെന്ന റെക്കോര്‍ഡിന് അരികിലാണ് അദ്ദേഹം. നിലവില്‍ എട്ടു ഫിഫ്റ്റികള്‍ നേടിയ ഡുപ്ലെസി, വില്ല്യംസണ്‍ എന്നിവര്‍ക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് കോലി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications