Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ vs ന്യൂസിലാന്‍ഡ്: ധോണിയുടെ മറ്റൊരു റെക്കോര്‍ഡ് കൂടി തകരും!! കണ്ണു വച്ച് കോലി

ഓക്ക്‌ലാന്‍ഡ്: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ആദ്യ ടി20 മല്‍സരം വെള്ളിയാഴ്ച ഓക്ക്‌ലാന്‍ഡില്‍ നടക്കാനിരിക്കെ റെക്കോര്‍ഡിന് അരികിലാണ് നായകന്‍ വിരാട് കോലി. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ റെക്കോര്‍ഡാണ് കോലിയെ കാത്തിരിക്കുന്നത്.

ന്യൂസിലാന്‍ഡില്‍ കോലി ഇതുവരെ ടി20 മല്‍സരം കളിച്ചിട്ടില്ല. വെള്ളിയാഴ്ച ടീമിനെ നയിക്കുമ്പോള്‍ ന്യൂസിലാന്‍ഡ് മണ്ണില്‍ അദ്ദേഹത്തിന്റെ അരങ്ങേറ്റം കൂടിയായിരിക്കും ഇത്. ജയത്തോടെ തന്നെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയ്ക്കു തുടക്കം കുറിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് കോലി ടീമിനെ നയിക്കുന്നത്.

കൂടുതല്‍ റണ്‍സെടുത്ത ക്യാപ്റ്റന്‍

കൂടുതല്‍ റണ്‍സെടുത്ത ക്യാപ്റ്റന്‍

ടി20യില്‍ കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് കോലി തന്റെ പേരിലാക്കാന്‍ തയ്യാറെടുക്കുന്നത്. നിലവില്‍ ഈ റെക്കോര്‍ഡ് ധോണിക്കു സ്വന്തമാണ്. 1,112 റണ്‍സുമായാണ് ധോണി തലപ്പത്ത് നില്‍ക്കുന്നത്.
ഈ റെക്കോര്‍ഡ് തിരുത്താന്‍ കോലിക്കു 81 റണ്‍സ് കൂടിയാണ് വേണ്ടത്. നിലവില്‍ ക്യാപ്റ്റനെന്ന നിലയില്‍ 46.90 ശരാശരിയില്‍ 1032 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 143.73 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ട്. വെറും 32 ഇന്നിങ്‌സുകളിലാണ് കോലി ഇത്രയും റണ്‍സെടുത്തതെങ്കില്‍ ധോണിക്കു 62 ഇന്നിങ്‌സുകള്‍ വേണ്ടി വന്നു.

ലോക റെക്കോര്‍ഡ് ഡുപ്ലെസിക്ക്

ലോക റെക്കോര്‍ഡ് ഡുപ്ലെസിക്ക്

ടി20യില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ക്യാപ്റ്റനെന്ന ലോക റെക്കോര്‍ഡ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫഫ് ഡുപ്ലെസിയുടെ പേരിലാണ്. വെറും 40 ഇന്നിങ്‌സുകളില്‍ നിന്നും ഡുപ്ലെസി വാരിക്കൂട്ടിയത് 1273 റണ്‍സാണ്.
ധോണിയാണ് ഈ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്ത്. 39 ഇന്നിങ്‌സുകളില്‍ 1083 റണ്‍സോടെ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ മൂന്നാമതുണ്ട്. കോലി നാലാമതാണ്. ഡുപ്ലെസിയുടെ ലോക റെക്കോര്‍ഡ് തകര്‍ക്കാന്‍ കോലിക്കു വേണ്ടത് 242 റണ്‍സാണ്.

ലങ്കയ്‌ക്കെതിരേ റെക്കോര്‍ഡ്

ലങ്കയ്‌ക്കെതിരേ റെക്കോര്‍ഡ്

ശ്രീലങ്കയ്‌ക്കെതിരേ നാട്ടില്‍ ഈ മാസം നടന്ന ടി20 പരമ്പരയില്‍ കോലി പുതിയൊരു റെക്കോര്‍ഡിട്ടിരുന്നു. ടി20യില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയ നായകെന്ന നേട്ടത്തിനാണ് അദ്ദേഹം അവകാശിയായത്.
ധോണിക്കു ശേഷം ടി20യില്‍ 1000 റണ്‍സെടുത്ത ആദ്യ ഇന്ത്യന്‍ നായകനായും കോലി മാറിയിരുന്നു.

Story first published: Thursday, January 23, 2020, 10:19 [IST]
Other articles published on Jan 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+