Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആദ്യ ടി20: ഡെക്കായില്ലെങ്കില്‍ കോലി കിങാവും... ലോക റെക്കോര്‍ഡ്!! വെല്ലുവിളിക്കാന്‍ ഹിറ്റ്മാനില്ല

ഗുവാഹത്തി: ഇന്ത്യന്‍ നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയെ സംബന്ധിച്ചു ഏറ്റവും മികച്ച വര്‍ഷങ്ങളിലൊന്നായിരുന്നു 2019. റണ്‍വേട്ടയില്‍ പല റെക്കോര്‍ഡുകളും കുറിച്ചിട്ടുള്ള അദ്ദേഹം ഈ വര്‍ഷവും ഇതേ ഫോം ആവര്‍ത്തിക്കാമന്ന ആത്മവിശ്വാസത്തിലാണ്.

ശ്രീലങ്കയ്‌ക്കെതിരേ ഞായറാഴ്ച നടക്കാനിരിക്കുന്ന ആദ്യ ടി20 മല്‍സരത്തിലാണ് കോലി ഈ വര്‍ഷം ആദ്യമായി ഇറങ്ങുന്നത്. ഗുവാഹത്തിയില്‍ നടക്കാനിരിക്കുന്ന ഈ മല്‍സരത്തില്‍ ഒരു ലോക റെക്കോര്‍ഡും അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട്. രാത്രി ഏഴു മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്. മൂന്നു മല്‍സരങ്ങളുള്‍പ്പെട്ടതാണ് പരമ്പര.

ഒരു റണ്ണെടുത്താല്‍ റെക്കോര്‍ഡ്

ഒരു റണ്ണെടുത്താല്‍ റെക്കോര്‍ഡ്

ആദ്യ ടി20യില്‍ ഡെക്കായില്ലെങ്കില്‍ കോലി പുതിയ ലോക റെക്കോര്‍ഡിന് അവകാശിയാവും. പുതിയ റെക്കോര്‍ഡിടാന്‍ വെറും ഒരു റണ്‍സ് മാത്രമാണ് കോലിക്കു വേണ്ടത്. ടി20 ക്രിക്കറ്റിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനെന്ന നേട്ടമാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്.
നിലവില്‍ 2633 റണ്‍സുമായി ടീമമംഗം രോഹിത് ശര്‍മയോടൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് അദ്ദേഹം. രോഹിത്തിനു ലങ്കയ്‌ക്കെതിരായ പരമ്പരയില്‍ വിശ്രമം അനുവദിച്ചതിനാല്‍ കോലിക്കു റെക്കോര്‍ഡിടാന്‍ സുവര്‍ണാവസരമാണ് ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം കസറി

കഴിഞ്ഞ വര്‍ഷം കസറി

കഴിഞ്ഞ വര്‍ഷം അവസാനമായി വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ കോലി കസറിയിരുന്നു. ആദ്യ ടി20യില്‍ റെക്കോര്‍ഡ് വിജയലക്ഷ്യം പിന്തുടര്‍ന്നു ജയിക്കാന്‍ ഇന്ത്യയെ സഹായിച്ചത് അദ്ദേഹമായിരുന്നു. 50 പന്തില്‍ പുറത്താവാതെ 94 റണ്‍സ് കോലി അടിച്ചെടുത്തിരുന്നു.
മൂന്നാം ടി0യിലും അദ്ദേഹം കത്തിക്കയറി. ഇത്തവണ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ മൂന്നു വിക്കറ്റിന് 240 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് കോലി വഹിച്ചത്. വെറും 29 പന്തില്‍ പുറത്താവാതെ 70 റണ്‍സ് അദ്ദേഹം വാരിക്കൂട്ടി. പരമ്പര ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ മാന്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടത് കോലിയായിരുന്നു.

ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തില്‍

ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തില്‍

തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ലങ്കയ്‌ക്കെതിരേയുള്ള പരമ്പരയില്‍ ഇറങ്ങുക. അവസാനമായി നാട്ടില്‍ നടന്ന രണ്ടു പരമ്പരകളും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരേയായിരുന്നു ഇന്ത്യയുടെ പരമ്പര നേട്ടം.
ലങ്കയ്‌ക്കെതിരേ ടി20യില്‍ മികച്ച റെക്കോര്‍ഡാണ് ഇന്ത്യക്കുള്ളത്. ലങ്കയ്‌ക്കെതിരേ ഇതുവരെ ടി20 പരമ്പര ഇന്ത്യക്കു നഷ്ടമായിട്ടില്ല.ഇതുവരെ ആറു ടി20 പരമ്പരകളിലാണ് ഇന്ത്യയും ലങ്കയും കൊമ്പുകോര്‍ത്തത്. ഇവയില്‍ അഞ്ചിലും ഇന്ത്യയാണ് കിരീടമുയര്‍ത്തിയത്. ഒരു പരമ്പര സമനിലയില്‍ കലാശിച്ചു. 16 ടി20കളിലാണ് ഇരുടീമുകളും ഇതുവരെ ഏറ്റുമുട്ടിയത്. ഇവയില്‍ 11ലും ഇന്ത്യ ജയിച്ചുകയറി.

Story first published: Saturday, January 4, 2020, 11:04 [IST]
Other articles published on Jan 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+