For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നാലാമന്‍ ഒന്നല്ല രണ്ടു പേര്‍!! പന്തും ശ്രേയസും ഒരുമിച്ച് ഇറങ്ങി... ഇതാണ് കാരണമെന്ന് കോലി

ആശയക്കുഴപ്പം കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നു കോലി പറഞ്ഞു

ബെംഗളൂരു: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന മൂന്നാം ടി20യില്‍ തൊട്ടതെല്ലാം പിഴച്ചാണ് ഇന്ത്യ വന്‍ പരാജയത്തിലേക്കു വീണത്. ടോസിനു ശേഷം ബാറ്റിങ് ചെയ്യാനുള്ള വിരാട് കോലിയുടെ തീരുമാനം മുതല്‍ ഇന്ത്യക്കു പാളുകയായിരുന്നു. ബാറ്റിങില്‍ നിരാശപ്പെടുത്തിയ ഇന്ത്യ ബൗളിങിലും ശരാശരിയിലൊതുങ്ങി.

ഇതു മാത്രമല്ല ഇന്ത്യന്‍ ഇന്നിങ്‌സിനിടെ റിഷഭ് പന്തും ശ്രേയസ് അയ്യരും ഒരുമിച്ച് ബാറ്റ് ചെയ്യാന്‍ പാഡണിഞ്ഞ് ഇറങ്ങാന്‍ ശ്രമിച്ചതും തോല്‍വിക്കൊപ്പം ഇന്ത്യക്കു മറ്റൊരു നാണക്കേടാവുകയും ചെയ്തു. എന്തുകൊണ്ടാണ് മല്‍സരത്തില്‍ ഇത്തരത്തില്‍ ഒരു അപ്രതീക്ഷിത സംഭവം ഉണ്ടാവാന്‍ കാരണമെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് കോലി.

നേരത്തേ തീരുമാനിച്ചു

നേരത്തേ തീരുമാനിച്ചു

ഇന്ത്യക്കു 10 ഓവറിനുള്ളില്‍ രണ്ടു വിക്കറ്റുകള്‍ നഷ്ടമാവുകയാണെങ്കില്‍ ശ്രേയസിനെ നാലാമനായി ഇറക്കാമെന്ന് ടീം മാനേജ്‌മെന്റ് നേരത്തേ തീരുമാനിച്ചതായിരുന്നുവെന്നു കോലി വ്യക്തമാക്കി.
എന്നാല്‍ ശ്രേയസിനും പന്തിനും ഇക്കാര്യത്തില്‍ ആശവിനിമയം നടത്തുന്നതില്‍ വീഴ്ച സംഭവിച്ചെന്നും ഇതേ തുടര്‍ന്നാണ് ഇത്തരമൊരു നാടകീയ സംഭവം അരങ്ങേറിയതെന്നും കോലി വിശദമാക്കി.

രണ്ടു പേരുമായി സംസാരിച്ചിരുന്നു

രണ്ടു പേരുമായി സംസാരിച്ചിരുന്നു

ഇന്ത്യയുടെ ഇന്നിങ്‌സ് ആരംഭിക്കുന്നതിനു മുമ്പ് തന്നെ ബാറ്റിങ് കോച്ചായ വിക്രം റാത്തോഡ് ഇക്കാര്യത്തെക്കുറിച്ച് ശ്രേയസുമായും പന്തുമായും സംസാരിച്ചിരുന്നു. എന്നാല്‍ കളിയുടെ ഏതു ഘട്ടത്തിലാണ് തങ്ങള്‍ ബാറ്റിങ് പൊസിഷന്‍ വച്ചു മാറേണ്ടത് എന്ന കാര്യത്തില്‍ താരങ്ങള്‍ക്കു ആശയക്കുഴപ്പം സംഭവിച്ചു. രണ്ടു പേരും ഒരുമിച്ചാണ് ബാറ്റ് ചെയ്യാന്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങാന്‍ തയ്യാറെടുത്തത്. ഇരുവരും ഒരുമിച്ച് ക്രീസിലെത്തിയിരുന്നെങ്കില്‍ അതു വലിയ തമാശയാവുമായിരുന്നെന്നും കോലി കൂട്ടിച്ചേര്‍ത്തു.

തിരിച്ചടിയായത് തകര്‍ച്ച

തിരിച്ചടിയായത് തകര്‍ച്ച

ഇന്ത്യയുടെ ബാറ്റിങ് തകര്‍ച്ചയാണ് പന്തിനെയും ശ്രേയസിനെയും ആശയക്കുഴപ്പത്തിലാക്കിയത്. കാരണം 10 ഓവര്‍ വരെ ഒന്നിലധികം വിക്കറ്റുകള്‍ വീണില്ലായിരുന്നെങ്കില്‍ പന്തായിരുന്നു നാലാമനായി ഇറങ്ങേണ്ടിയിരുന്നത്. പക്ഷെ, 10 ഓവര്‍ ആവുമ്പേഴേക്കും തുടരെ വിക്കറ്റുകള്‍ വീണതിനാല്‍ ആര് ആദ്യമിറങ്ങുമെന്ന കാര്യത്തില്‍ പന്തിനും ശ്രേയസിനും കണ്‍ഫ്യൂഷന്‍ ആയി. കളിയുടെ ഏതു ഘട്ടത്തില്‍ ആര് ഇറങ്ങുമെന്നതായിരുന്നു ഇതിന്റെ കാരണമെന്നും കോലി പറയുന്നു.

അതേസമയം, രണ്ടു പേരും ബാറ്റിങില്‍ മോശം പ്രകടനമാണ് നടത്തിയത്. പന്ത് 19 റണ്‍സിന് പുറത്തായപ്പോള്‍ ശ്രേയസിന് അഞ്ച് റണ്‍സെടുക്കാനേ ആയുള്ളൂ.

പന്തിന്റെ മോശം ഫോം

പന്തിന്റെ മോശം ഫോം

ടി20 ഫോര്‍മാറ്റില്‍ പന്തിന്റെ നിരാശാജനകമായ പ്രകടനം തുടരുകയാണ്. അവസാനത്തെ എട്ട് ഇന്നിങ്‌സുകൡ നിന്നും വെറും 96 റണ്‍സാണ് താരത്തിനു നേടാന്‍ കഴിഞ്ഞിട്ടുള്ളത്. ഇവയില്‍ ആറിലും ഒറ്റയക്ക സ്‌കോറില്‍ പുറത്തായ പന്തിന് ഒരു ഫിഫ്റ്റി മാത്രമേ നേടാനായിട്ടുള്ളൂ.
നേരത്തേ പന്തിന്റെ ഷോട്ട് സെലക്ഷനെ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി തന്നെ പരസ്യമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

Story first published: Monday, September 23, 2019, 11:54 [IST]
Other articles published on Sep 23, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+