ഇന്ത്യ vs ബംഗ്ലാദേശ്: കോലി കാഴ്ചക്കാരനാവും... ആ റെക്കോര്‍ഡ് ഹിറ്റ്മാന്‍ എടുക്കും, കൈയെത്തുംദൂരത്ത്
ദില്ലി: വിരാട് കോലിക്കു പകരം ഇന്ത്യയെ നയിക്കാന്‍ അവസരം ലഭിച്ച വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ ജയത്തോടെ തന്നെ ദൗത്യം തുടങ്ങാമെന്ന ശുഭപ്രതീക്ഷയിലാണ്. ഞായറാഴ്ച ദില്ലിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മല്‍സരം അരങ്ങേറുന്നത്. ബാറ്റ്‌സ്മാനെന്ന നിലയില്‍ പുതിയൊരു നാഴികക്കല്ല് കൂടി ഈ മല്‍സരത്തില്‍ രോഹിത്തിനെ കാത്തിരിക്കുന്നുണ്ട്.
മൂന്നു ടി20കളുടെ പരമ്പരയിലാണ് ഇന്ത്യയും ബംഗ്ലാദേശും കൊമ്പുകോര്‍ക്കുന്നത്. രാത്രി ഏഴു മണിക്കു ദില്ലിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് ഏഷ്യന്‍ ശക്തികളുടെ പോരാട്ടം.

കോലിയുടെ റെക്കോര്‍ഡ്
അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡ് നിലവില്‍ കോലിയുടെ പേരിലാണ്. ഈ നിരയില്‍ രണ്ടാംസ്ഥാനത്് രോഹിത്തുണ്ട്. കോലി ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ഇല്ലാത്തതിനാല്‍ റെക്കോര്‍ഡ് തന്റെ പേരിലാക്കാനുള്ള സുവര്‍ണാവസരമാണ് ഹിറ്റ്മാന് ലഭിച്ചിരിക്കുന്നത്.
67 ഇന്നിങ്‌സുകളില്‍ നിന്നും 2450 റണ്‍സുമായാണ് കോലി തലപ്പത്ത് നില്‍ക്കുന്നത്. ഏഴു റണ്‍സ് മാത്രം പിറകിലായി രോഹിത് തൊട്ടുതാഴെയുണ്ട്. ദില്ലിയില്‍ നടക്കാനിരിക്കുന്ന ആദ്യ ടി20യില്‍ തന്നെ എട്ടു റണ്‍സ് നേടി റെക്കോര്‍ഡ് തന്റെ പേരിലേക്കു മാറ്റാനാവും ഹിറ്റ്മാന്റെ ശ്രമം.

രോഹിത്തിനു പരിക്കേറ്റു
ആദ്യ ടി20യ്ക്കു മുന്നോടിയായി നെറ്റ്‌സില്‍ പരിശീലനം നടത്തവെ രോഹിത്തിനു പരിക്കേറ്റത് ഇന്ത്യയെ ആശങ്കയിലാക്കിയിരുന്നു.
നെറ്റ് ബൗളറായ നുവാന്‍ സേനെവിരാത്‌നെയ്‌ക്കെതിരേ ബാറ്റ് ചെയ്യവെയാണ് അദ്ദേഹത്തിന്റെ കാല്‍മുട്ടില്‍ പന്ത് തട്ടിയത്. തുടര്‍ന്ന് കടുത്ത വേദനയനുഭവപ്പെട്ട രോഹിത് പരിശീലനം നിര്‍ത്തി വയ്ക്കുകയായിരുന്നു. കുറച്ചു സമയത്തിനു ശേഷം ബാറ്റിങ് കോച്ച് വിക്രം റാത്തോഡുമായി സംസാരിച്ച ശേഷം രോഹിത് പരിശീലനം പുനരാരംഭിച്ചതോടെയാണ് പരിക്ക് സാരമുള്ളതല്ലെന്നു വ്യക്തമായത്.

ഭീഷണിയായി വായു മലിനീകരണം
ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ഞായറാഴ്ച ദില്ലിയില്‍ നടക്കാനിരിക്കുന്ന മല്‍സരത്തിന് വായു മലിനീകരണം വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്നു രാജ്യതലസ്ഥാനത്ത് പൊതുജനാരോഗ്യ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരിക്കുകയാണ്. മാസ്‌ക്കുകള്‍ ധരിച്ചാണ് ബംഗ്ലാദേശ് ടീം വെള്ളിയാഴ്ച സ്റ്റേഡിയത്തില്‍ പരിശീലനം നടത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications