ജനിച്ചത് ഇന്ത്യക്കാരനായി, പക്ഷെ കളിച്ചത് ഇംഗ്ലണ്ടിനും!! ഹുസൈന്‍ മുതല്‍ വൂമര്‍ വരെ...
മുംബൈ: ലോക ക്രിക്കറ്റില്‍ ജനിച്ച നാടിനു വേണ്ടിയല്ലാതെ മറ്റൊരു രാജ്യത്തിനായി കളിച്ച നിരവധി താരങ്ങളുണ്ട്. ചിലര്‍ സ്വന്തം രാജ്യത്തിനെ ആദ്യം പ്രതിനിധീകരിച്ച ശേഷം മറ്റൊരു രാജ്യത്തിനു വേണ്ടിയും കളിച്ചത് ക്രിക്കറ്റ് ലോകം കണ്ടു കഴിഞ്ഞു.
ഇത്തരത്തില്‍ ഇന്ത്യയില്‍ ജനിച്ച ചില താരങ്ങളും വിദേശ രാജ്യങ്ങള്‍ക്കായി കളിക്കുകയും പിന്നീട് അവരുടെ സൂപ്പര്‍ താരമായി മാറുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ജനിച്ച് പിന്നീട് ഇംഗ്ലീഷ് ജഴ്‌സിയില്‍ തിളങ്ങിയ ചില പ്രമുഖ കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

നാസര്‍ ഹുസൈന്‍
ഇംഗ്ലീഷ് ക്രിക്കറ്റിന് ഇന്ത്യ നല്‍കിയ ഏറ്റവും വലിയ സംഭാവന മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്റ്‌സ്മാനുമായ നാസര്‍ ഹുസൈനാണ്. 1968 മാര്‍ച്ച് 28നു മദ്രാസിലാണ് (ഇപ്പോള്‍ ചെന്നൈ) ഹുസൈന്റെ ജനനം. 1975ല്‍ അദദ്ദേഹത്തിന്റെ കുടുംബം ഇംഗ്ലണ്ടിലേക്കു ചേക്കേറുകയായിരുന്നു.
ഇംഗ്ലണ്ടിനെ 45 ടെസ്റ്റുകളില്‍ നയിച്ചിട്ടുള്ള ഹുസൈന്‍ രാജ്യം കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ് നായകന്‍മാരിലൊരാളായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇംഗ്ലണ്ടിനായി 96 ടെസ്റ്റുകളിലും 88 ഏകദിനങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്. ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം കമന്റേറ്ററായും ഹുസൈന്‍ തന്റെ സാന്നിധ്യമറിയിച്ചുകൊണ്ടിരിക്കുകയാണ്.

ബോബ് വൂമര്‍
ദുരൂഹ സാഹചര്യത്തില്‍ മരിച്ച മുന്‍ ഇംഗ്ലണ്ട് താരവും മികച്ച പരിശീലകനുമായിരുന്ന ബോബ് വൂമറും ഇന്ത്യയിലാണ് ജനിച്ചത്. 1948 മെയ് 14ന് കാണ്‍പൂരിലാണ് വൂമര്‍ ജനിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ കുടുംബം ഇംഗ്ലണ്ടിലേക്കു തിരിച്ചുപോവുകയായിരുന്നു. ഇംഗ്ലണ്ടിനായി 19 ടെസ്റ്റുകളിലും ഒമ്പത് ഏകദിനങ്ങളിലും വൂമര്‍ കളിച്ചിട്ടുണ്ട്. താരമെന്നതിനേക്കാളുപരി പരിശീലകനെന്ന നിലയിലാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധേയനായത്.
ദക്ഷിണാഫ്രിക്ക ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായി മാറിയത് വൂമറുടെ ശിക്ഷണത്തിലായിരുന്നു. പിന്നീട് പാകിസ്താനെയും അദ്ദേഹം പരിശീലിപ്പിച്ചു. 2007ലെ ലോകകപ്പിനിടെയാണ് ഹോട്ടല്‍ റൂമില്‍ വൂമറെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

വിക്രം സോളങ്കി
ഇംഗ്ലണ്ടിന്റെ മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായ വിക്രം സോളങ്കിയുടെയും ജനനം ഇന്ത്യയിലാണ്. 1976 ഏപ്രില്‍ ഒന്നിന് രാജസ്ഥാനത്താനിലാണ് സോളങ്കിയുടെ ജനനം. അദ്ദേഹത്തിന് എട്ടു വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ കുടുംബം ഇംഗ്ലണ്ടിലേക്കു കൂടുമാറുകയായിരുന്നു.
സോളങ്കി ഇംഗ്ലണ്ടിനു വേണ്ടി 51 ഏകദിനങ്ങളിലും മൂന്നു ട്വന്റി20കളിലും കളിച്ചിട്ടുണ്ട്. ടെസ്റ്റിനേക്കാള്‍ നിശ്ചിത ഓവര്‍ മല്‍സരങ്ങളിലാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ആഭ്യന്തര ക്രിക്കറ്റില്‍ ഏറെ റണ്‍സ് വാരിക്കൂട്ടിയ സോളങ്കിക്ക് പക്ഷെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇത് ആവര്‍ത്തിക്കാനായില്ല.
2015 സപ്തംബറില്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ച സോളങ്കി ഇപ്പോള്‍ കൗണ്ടി ക്ലബ്ബായ സറേയുടെ മുഖ്യ പരിശീലകനാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications