ഇംഗ്ലണ്ടിലെ ദുരന്തങ്ങള്‍... ഇനി കളിക്കില്ല? ഇവരോട് ഇന്ത്യ പറയും കടക്ക് പുറത്ത്!!
നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരേയുള്ള നിര്‍ണായകമായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയപ്രതീക്ഷയിലാണ് ടീം ഇന്ത്യ. റെക്കോര്‍ഡ് വിജയലക്ഷ്യം ഇംഗ്ലണ്ടിനു നല്‍കിയ ഇന്ത്യ ഈ ടെസ്റ്റില്‍ മാത്രമാണ് ലോക റാങ്കിങിലെ ഒന്നാംസ്ഥാനക്കാര്‍ക്കു ചേര്‍ന്ന കളി പുറത്തെടുത്തത്. നിലവില്‍ ടീമിലുള്ള ചില താരങ്ങളെ ശേഷിക്കുന്ന രണ്ടു ടെസ്റ്റുകളിലും ഇന്ത്യന്‍ ടീമില്‍ കണ്ടെന്നുവരില്ല.
മൂന്നു ടെസ്റ്റുകളിലും പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ കഴിയാതിരുന്നവര്‍ക്കാണ് സ്ഥാനം നഷ്ടമാവുക. അവസാന രണ്ടു ടെസ്റ്റുകളില്‍ തഴയപ്പെടാന്‍ സാധ്യതയുള്ള ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ദിനേഷ് കാര്‍ത്തിക്
ഇംഗ്ലണ്ട് പര്യടനത്തിലെ ഏറ്റവും വവലിയ ദുരന്തമായി മാറിയത് വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തികായിരുന്നു. വലിയൊരു ഇടവേളയ്ക്കു ശേഷം ദേശീയ ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട കാര്‍ത്തികിന് പക്ഷെ ഈ സുവര്‍ണാവസരം മുതലെടുക്കാനായില്ല. വിക്കറ്റ് കീപ്പിങില്‍ മോശമാക്കിയില്ലെങ്കിലും ബാറ്റിങില്‍ താരം സമ്പൂര്‍ണ പരാജയമായി മാറി.
ആദ്യ രണ്ടു ടെസ്റ്റുകളില്‍ കളിച്ച കാര്‍ത്തിനെ മൂന്നാംടെസ്റ്റില്‍ നിന്നും ഇന്ത്യ ഒഴിവാക്കുകയും ചെയ്തു. നാല് ഇന്നിങ്‌സുകളില്‍ നിന്നും വെറും 21 റണ്‍സാണ് കാര്‍ത്തികിന് നേടാനായത്. ദേശീയ ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവ് കാര്‍ത്തികിന് ഉണ്ടാവില്ലെന്നാണ് പ്രമുഖരുടെ വിലയിരുത്തല്‍.

മുരളി വിജയ്
കാര്‍ത്തികിനെപ്പോലെ തന്നെ ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ മറ്റൊരു ദുരന്തമാണ് ഓപ്പണായ മുരളി വിജയ്. 2014ലെ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയത് വിജയ് ആയിരുന്നു. എന്നാല്‍ ഇത്തവണ താരം വലിയ ഫ്‌ളോപ്പായി മാറി. ഈ പരമ്പരയില്‍ ടീമിന് മികച്ച തുടക്കം നല്‍കാന്‍ വിജയ്ക്കായില്ല.
പ്രായം താരത്തിന്റെ പ്രകടനത്തെ ശരിക്കും ബാധിച്ചിട്ടുണ്ടെന്ന് ഈ പരമ്പര തെളിയിക്കുന്നു. ഫുട്ട് മൂവ്‌മെന്റില്‍ വേഗം കുറഞ്ഞതാണ് വിജയ്ക്കു കനത്ത തിരിച്ചടിയായത്. ആദ്യ രണ്ടു ടെസ്റ്റുകളിലെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് മൂന്നാം ടെസ്റ്റില്‍ നിന്നും വിജയ് തഴയപ്പെടുകയും ചെയ്തു.

ലോകേഷ് രാഹുല്‍
കാര്‍ത്തികിനെയും വിജയിയെയും പോലെ ദയനീയ പരാജയമായി മാറിയില്ലെങ്കിലും വലിയ പ്രതീക്ഷകള്‍ നല്‍കി നിരാശ മാത്രം സമ്മാനിച്ച താരമാണ് ലോകേഷ് രാഹുല്‍. കഴിഞ്ഞ ഐപിഎല്ലില്‍ റണ്‍മഴ പെയ്യിച്ച രാഹുലില്‍ നിന്നും വലിയ ഇന്നിങ്‌സുകള്‍ തന്നെ ഇന്ത്യ ഇംഗ്ലണ്ടില്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഈ പ്രതീക്ഷകള്‍ നിറവേറ്റാന്‍ താരത്തിനായില്ല.
ഭേദപ്പെട്ട രീതിയില്‍ തുടങ്ങാന്‍ ചില ഇന്നിങ്‌സുകളില്‍ സാധിച്ചെങ്കിലും അവ വലിയ സ്‌കോറുകളിലേക്കു മാറ്റാന്‍ കഴിയാതിരുന്നതാണ് രാഹുലിന് തിരിച്ചടിയാവുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications