സച്ചിന്‍ നൂറടിച്ചാല്‍ ഇന്ത്യ തോല്‍ക്കില്ലേ, എത്ര കളിയില്‍ ടീമിനെ ജയിപ്പിച്ചു? നോക്കാം

'സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സെഞ്ച്വറി കുറിച്ചാല്‍ ഇന്ത്യ തോല്‍ക്കില്ല' ക്രിക്കറ്റ് പ്രേമികള്‍ വര്‍ഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന ഒരു മിത്താണിത്. ഇതില്‍ സത്യമുണ്ടോ? ലോകം കണ്ട എക്കാലത്തെയും മഹാനായ ബാറ്റര്‍മാരില്‍ ഏറ്റവും മുന്നില്‍ തന്നെയയായിരിക്കും മാസ്റ്റര്‍ ബ്ലാസ്റ്ററുടെ സ്ഥാനം. അത്യുജ്വലമായ ക്രിക്കറ്റ് കരിയറില്‍ അദ്ദേഹത്തെ തേടിയെത്താത്ത റെക്കോര്‍ഡുകള്‍ ചുരുക്കമാണ്.
സച്ചിന്‍ കുറിച്ച പല റെക്കോര്‍ഡുകളും മറ്റൊരു ബാറ്റര്‍ക്കു സ്വപ്‌നം കാണാവുന്നതിലും അപ്പുറമാണ്. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തിന്റെ ചില റെക്കോര്‍ഡുകള്‍ ഇപ്പോഴും ആര്‍ക്കും പിടികൊടുക്കാതെ നില്‍ക്കുന്നത്.
ഭാവിയില്‍ ഒരിക്കലും തകര്‍ക്കപ്പെടാന്‍ സാധ്യതയില്ലാത്ത സച്ചിന്റെ റെക്കോര്‍ഡുകളിലൊന്നാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ച്വറികളെന്നത്. ടെസ്റ്റില്‍ 51ഉം ഏകദിനത്തില്‍ 49ഉം സെഞ്ച്വറികളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ടെസ്റ്റില്‍ 200 മല്‍സരങ്ങളിലായി 329 ഇന്നിങ്‌സുകളിലാണ് സച്ചിന്‍ 51 സെഞ്ച്വറികള്‍ കുറിച്ചത്. ഏകദിനത്തില്‍ 49 സെഞ്ച്വറികള്‍ക്കായി അദ്ദേഹം കളിച്ചത് 452 ഇന്നിങ്‌സുകളാണ്.
16ാം വയസ്സില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങറിയ സച്ചിന്‍ 24 വര്‍ഷമാണ് ബാറ്റിങിലെ ചക്രവര്‍ത്തിയായി വിലസിയത്. ഇതിനിടെ ഐസിസിയുടെ ലോകകപ്പുള്‍പ്പെടെ ഒരു ക്രിക്കറ്റര്‍ക്കു സ്വന്തമാക്കാവുന്ന എല്ലാ നേട്ടങ്ങളും അദ്ദേഹത്തെ തേടിയെത്തുകയും ചെയ്തു. 1992 മുതല്‍ 2011 വരെ ആറു ലോകകപ്പുകളില്‍ സച്ചിന്‍ കളിച്ചിരുന്നു. ഇതില്‍ അവസാനത്തേതിലാണ് ലോകകിരീടമെന്ന അദ്ദേഹത്തിന്റെ മോഹം യാഥാര്‍ഥ്യമായത്. സച്ചിന് സെഞ്ച്വറിയുണ്ടെങ്കില്‍ ഇന്ത്യ ജയിക്കുമായിരുന്നുവെന്ന മുന്‍വിധിയില്‍ യഥാര്‍ഥത്തില്‍ കഴമ്പുണ്ടോ? പരിശോധിക്കാം.

ടെസ്റ്റിലെ പ്രകടനം
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ടെസ്റ്റില്‍ ആകെ നേടിയിരിക്കുന്നത് 51 സെഞ്ച്വറികളാണ്. ഇതില്‍ 20 ടെസ്റ്റുകളില്‍ ടീം വിജയം കൊയ്തപ്പോള്‍ 11 ടെസ്റ്റുകളില്‍ തോല്‍വിയേറ്റുവാങ്ങി. 20 മല്‍സരങ്ങളാവട്ടെ സമനിലയിലും കലാശിക്കുകയായിരുന്നു. അതായത് സച്ചിന്‍ സെഞ്ച്വറിയടിച്ച ടെസ്റ്റുകളില്‍ ഇന്ത്യയുടെ വിജയശതമാനം ഏകദേശം 39 ആണ്. എന്നാല്‍ സച്ചിന്‍ സെഞ്ച്വറിയടിച്ചിട്ടും ഇന്ത്യ തോറ്റത് 11 ടെസ്റ്റുകളാണ്. ഇതു ഏകദേശം 21.5 ശതമാനത്തോളം വരും.
ആകെയുള്ള 51 ടെസ്റ്റ് സെഞ്ച്വറികളില്‍ സച്ചിന്‍ 22ഉം നേടിയിരിക്കുന്നത് ഇന്ത്യന്‍ ഗ്രൗണ്ടുകളിലാണ്. ഇന്ത്യ ജയിച്ച 20 ടെസ്റ്റുകളില്‍ 11 എണ്ണം നാട്ടില്‍ നടന്നവയാണ്.
വിദേശ പിച്ചുകളേക്കാള്‍ നാട്ടിലെ പിച്ചുകളിലാണ് അദ്ദേഹത്തിനു സെഞ്ച്വറിയടിക്കാന്‍ കൂടതുതല്‍ മിടുക്കുണ്ടായിരുന്നുവെന്നു കാണാം.വിദേശ പിച്ചുകളെയെടുത്താല്‍ സച്ചിന് ടെസ്റ്റില്‍ കൂടുതല്‍ പ്രിയപ്പെട്ടത് ഓസ്‌ട്രേലിയന്‍ പിച്ചുകളായിരുന്നു. അവിടെ ആറു സെഞ്ച്വറികള്‍ നേടാന്‍ അദ്ദേഹത്തിനായിരുന്നു.
Also Read: കോലിയാവാന്‍ വന്നു, നിഴല്‍ പോലുമായില്ല! ഇവര്‍ എവിടെ?

ഏകദിനത്തിലെ പ്രകടനം
ഏകദിനത്തിലാണ് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സെഞ്ച്വറിയും ഇന്ത്യയുടെ വിജയവും കൂടുതല്‍ ബന്ധപ്പെട്ടു കിടക്കുന്നത്. സച്ചിന്‍ 49 സെഞ്ച്വറികളടിച്ച 33 ഏകദിനങ്ങളിലും ഇന്ത്യ വിജയം കൊയ്തിരുന്നു. മാസ്റ്റര്‍ ബ്ലാസ്റ്ററുടെ സെഞ്ച്വറിയുണ്ടായിട്ടും ടീം തോറ്റത് 11 മല്‍സരങ്ങളാണ്. രണ്ടു കളികള്‍ ടൈയാവുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്തു.
സച്ചിന്‍ സെഞ്ച്വറിയടിച്ച മല്‍സരങ്ങളില്‍ ഇന്ത്യയുടെ വിജയശതമാനമെടുത്താല്‍ അതു 67 ശതമാനമാണെന്നു കാണാം. തോല്‍വിയുടെ ശരാശരിയാവട്ടെ 28.5ഉം ആണ്. അദ്ദേഹത്തിന്റെ ആകെയുള്ള 49 സെഞ്ച്വറികളില്‍ 19 എണ്ണം ഇന്ത്യന്‍ പിച്ചുകളില്‍ നേടിയതാണ്. 17 സെഞ്ച്വറികള്‍ പിറന്നത് നിഷ്പക്ഷ വേദികളിലുമാണ്.
വിദേശ പിച്ചുകളില്‍ സച്ചിന് കൂടുതല്‍ സെഞ്ച്വറികളുള്ളത് ഷാര്‍ജയിലാണ്. ഇവിടെ ഏഴു തവണ മൂന്നക്കം കുറിക്കാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. ഏകദിനത്തില്‍ സച്ചിന്റെ 49 സെഞ്ച്വറികളിലെ സ്‌ട്രൈക്ക് റേറ്റും ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നതായി കാണാം. സെഞ്ച്വറിയടിച്ച മല്‍സരങ്ങളില്‍ അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 70-80ന് ഇടയിലായിരുന്നപ്പോള്‍ അഞ്ചു മല്‍സരങ്ങളില്‍ നാലിലും ടീം തോറ്റിരുന്നു.
Also Read: IPL 2023: മുബൈ 'ഇന്ത്യന്‍സ്', വിദേശികള്‍ പുറത്ത്- ഇലവനില്‍ അര്‍ജുന്‍, ഒപ്പം മലയാളിയും

സച്ചിന്റെ ഇംപാക്ട്
ടെസ്റ്റിലും ഏകദിനത്തിലും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നേടിയ സെഞ്ച്വറികളും ഇന്ത്യയുടെ വിജയവുമെടുത്താല്‍ ടീമിന്റെ വിജയത്തെ അവ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നു വ്യക്തമാവും.
രണ്ടു ഫോര്‍മാറ്റുകളും കൂടി നോക്കിയാല്‍ അദ്ദേഹം നൂറടിച്ച 100 മല്‍സരങ്ങളില്‍ 53ലും വിജയം ഇന്ത്യക്കൊപ്പം നിന്നു.24 മല്‍സരങ്ങളിലാണ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ സെഞ്ച്വറി ടീമിനു ഉപകരിക്കാതെ പോയത്. 22 മല്‍സരങ്ങള്‍ ടൈയാവുകയോ, ഉപേക്ഷിക്കപ്പെടുകയോ ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications