T20 World cup 2021: ഇന്ത്യ x പാക് സ്വപ്‌നഫൈനല്‍, ഇന്ത്യ തോല്‍ക്കും!- അക്തറിന്റെ പ്രവചനം

ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനെക്കുറിച്ച് പ്രവചനം നടത്തിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ പേസര്‍ ശുഐബ് അക്തര്‍. യുഎഇ, ഒമാന്‍ എന്നീവിടങ്ങളിലായിട്ടാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ലോകകപ്പിന്റെ ഗ്രൂപ്പുഘട്ടം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയും ചിരവൈരികളായ പാകിസ്താനും സൂപ്പര്‍ 12ല്‍ ഒരേ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍ എന്നിവര്‍ക്കൊപ്പം യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന രണ്ടു ടീമുകള്‍ കൂടിയുണ്ടാവും. വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, സൗത്താഫ്രിക്ക എന്നിവരോടൊപ്പം യോഗ്യത ലഭിക്കുന്ന രണ്ടു ടീമുകളാണ് മറ്റൊരു ഗ്രൂപ്പിലുള്ളത്. ടൂര്‍ണമെന്റിലെ മരണഗ്രൂപ്പായി ഈ ഗ്രൂപ്പ് മാറുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യ- പാക് ഫൈനല്‍
ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ഏറ്റുമുട്ടുമെന്നാണ് തനിക്കു തോന്നുന്നതെന്നു അക്തര്‍ പ്രവചിച്ചു.
ഇന്ത്യയും പാകിസ്താനും തമ്മിലായിരിക്കും അടുത്ത ലോകകപ്പിന്റെ കലാശപ്പോരാട്ടം. ഇന്ത്യയെ തോല്‍പ്പിച്ച്് പാകിസ്താന്‍ ചാംപ്യന്‍മാരാവുകയും ചെയ്യും. യുഎഇയിലെ സാഹചര്യങ്ഹള്‍ ഇന്ത്യക്കും പാകിസ്താനും അനുകൂലമാണെന്നും റാവല്‍പിണ്ടി എക്‌സ്പ്രസ് ചൂണ്ടിക്കാട്ടി.

ഇന്ത്യ ഇതുവരെ തോറ്റിട്ടില്ല
ടി20 ലോകകപ്പിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ പാകിസ്താനെതിരേ ഇന്ത്യ ഇതുവരെ തോറ്റിട്ടില്ലെന്നതാണ് ശ്രദ്ധേയം. ലോകകപ്പില്‍ പാകിസ്താനെതിരേ 11-0ന്റെ റെക്കോര്‍ഡാണ് മെന്‍ ഇന്‍ ബ്ലൂവിനുള്ളത്.
എന്നാല്‍ ഇന്ത്യയുടെ ഈ അപരാജിത റെക്കോര്‍ഡ് ടി20 ലോകകപ്പില്‍ അവസാനിക്കുമെന്നാണ് അക്തര്‍ അഭിപ്രായപ്പെടുന്നത്.

ഒരു തവണ ഫൈനല്‍
ടി20 ലോകപ്പിന്റെ ചരിത്രത്തില്‍ ഇന്ത്യയും പാകിസ്താനും ഒരു തവണ ഏറ്റുമുട്ടിയിട്ടുണ്ട്. 2007ലെ പ്രഥമ ടി20 ലോകകപ്പിലായിരുന്നു ഇത്. അന്നു എംഎസ് ധോണി നയിച്ച ഇന്ത്യ ആവേശകരമായ കലാശക്കളിയില്‍ പാകിസ്താനെ കീഴടക്കി ജേതാക്കളായിരുന്നു. അഞ്ചു റണ്‍സിനായിരുന്നു ഇന്ത്യയുടെ ആവേശോജ്വല വിജയം. മലയാളി പേസര്‍ ശ്രീശാന്തായിരുന്നു ഇന്ത്യയുടെ വിജയമുറപ്പാക്കിയ ക്യാച്ചെടുത്തത്.
അന്നു തോറ്റെങ്കിലും പാകിസ്താന്‍ പിന്നീട് ലോക ചാംപ്യന്മാരാവുകയും ചെയ്തു. 2009ലെ തൊട്ടടുത്ത എഡിഷനില്‍ തന്നെയായിരുന്നു പാകിസ്താന്റെ കിരീടധാരണം. അതിനു ശേഷം ഇരുടീമുകള്‍ക്കും ലോകകപ്പ് നേടാനായിട്ടുമില്ല. ഇത്തവണ യുഎഇയില്‍ രണ്ടാം കിരീടം തേടിയാവും വിരാട് കോലിയുടെ ടീം ഇന്ത്യയും ബാബര്‍ ആസമിന്റെ പാകിസ്താനും ഇറങ്ങുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications