ധോണി വാക്കുപാലിച്ചു, അദ്ദേഹത്തിന്റെ വാക്കുകള്‍ ഞെട്ടിച്ചു!- വെളിപ്പെടുത്തി മുന്‍ സെലക്ടര്‍
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്നു വിശേഷിപ്പിക്കപ്പെടുന്ന എംഎസ് ധോണിയെക്കുറിച്ച് മുന്‍ സെലക്ടറുടെ വെളിപ്പെടുത്തല്‍. 2007ലെ പ്രഥമ ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കു നയിച്ചുകൊണ്ടാണ് ധോണി ക്യാപ്റ്റനെന്ന നിലയില്‍ ആദ്യമായി ലോക ക്രിക്കറ്റില്‍ തന്റെ വരവറിയിക്കുന്നത്. അന്നു ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമായിരുന്ന സഞ്ജയ് ജഗ്ദലെയാണ് ധോണിയുടെ വാക്കുകള്‍ തന്നെ ഞെട്ടിച്ചതായി തുറന്നു പറഞ്ഞിരിക്കുന്നത്. കിരീടവുമായി ടീം മടങ്ങിയെത്തുമെന്ന് ടൂര്‍ണമെന്റിനു മുമ്പ് ധോണി തനിക്കു ഉറപ്പ് നല്‍കിയിരുന്നാതായി അദ്ദേഹം വെളിപ്പെടുത്തി.
സീനിയര്‍ താരങ്ങള്‍ വിട്ടുനിന്നതിനെ തുടര്‍ന്നായിരുന്നു ധോണിക്കു കീഴില്‍ പുതിയൊരു ടീമിനെ ടി20 ലോകകപ്പില്‍ ബിസിസിഐ അണിനിരത്തിയത്. യുവതാരങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയുള്ള ടീം കൂടിയായിരുന്നു ഇത്. എന്നാല്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് ധോണിക്കു കീഴില്‍ ഇന്ത്യ കുട്ടി ക്രിക്കറ്റിലെ രാജാക്കന്‍മാരാവുകയായിരുന്നു.

ധോണി എങ്ങനെ ക്യാപ്റ്റനായി?
2007ലായിരുന്നു അത്. അന്ന് ടീമിന്റെ സെലക്ടര്‍മാരില്‍ ഒരാളായിരുന്നു ഞാന്‍. ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ ഏകദിന പരമ്പരയില്‍ കളിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. അന്നു ഞാന്‍ ഇംഗ്ലണ്ടിലുണ്ടായിരുന്നു. ഈ സമയത്താണ് 2007ലെ ടി20 ലോകകപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കാന്‍ ചെയര്‍മാന്‍ ദിലീപ് വെങ്‌സാര്‍ക്കര്‍ യോഗം വിളിക്കുന്നത്.
സീനിയര്‍ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ തങ്ങളെ ടീമിലേക്കു പരിഗണിക്കരുതെന്നാവശ്യപ്പെട്ടിരുന്നു. അതുകൊണ്ടായിരുന്നു പുതിയ, യുവ ടീമിനെ തിരഞ്ഞെടുത്തത്. ആരെ ക്യാപ്റ്റനാക്കുമെന്നതിനെക്കുറിച്ചു ഞങ്ങള്‍ ചര്‍ച്ച ചെയ്തു. ഞാന്‍ എന്റെ അഭിപ്രായവും പറഞ്ഞു. അങ്ങനെ ആദ്യമായി അന്നു ധോണി ഇന്ത്യന്‍ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടതായും ജഗ്ദലെ വിശദമാക്കി.

ധോണിയുടെ ആത്മവിശ്വാസം
ഇംഗ്ലണ്ടിനെതിരേ ഏഴു മല്‍സരങ്ങളുടെ ഏകദിന പരമ്പരയായിരുന്നു ഇന്ത്യ അന്നു കളിച്ചത്. ഏഴാം ഏകദിനം കഴിഞ്ഞ ശേഷം ഞാന്‍ ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂമിലെത്തി ടി20 ലോകകപ്പ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ധോണിയുമായി സംസാരിച്ചു. ഇതു മികച്ച ടീമാണെന്നായിരുന്നു അദ്ദേഹത്തോടു ഞാന്‍ പറഞ്ഞത്.
അപ്പോള്‍ ധോണിയുടെ മറുപടി ഇങ്ങനെയായിരുന്നു- സര്‍, ഞങ്ങള്‍ ലോകകപ്പുമായി മടങ്ങി വരും. ധോണിയുടെ ഈ ആത്മവിശ്വാസം തന്നെ ഞെട്ടിച്ചതായി ജഗ്ദലെ വെളിപ്പെടുത്തി.

പാകിസ്താനെ ഫൈനലില്‍ തോല്‍പ്പിച്ചു
ചിരവൈരികളായ പാകിസ്താനെ ആവേശകരമായ ഫൈനലില്‍ കീഴടക്കിയായിരുന്നു അന്നു ധോണിക്കു കീഴില്‍ ഇന്ത്യ ടി20 ലോകകപ്പുയര്‍ത്തിയത്. ഫൈനലില്‍ ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കിയ ക്യാച്ചെടുത്തത് മലയാളി പേസര്‍ ശ്രീശാന്തായിരുന്നു. 2007ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ പ്രകടനം ദയനീയമായിരുന്നു. ഇതു സീനിയര്‍ താരങ്ങളെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ഇതു കാരണമാവാം ഇവര്‍ ടി20 ലോകകപ്പില്‍ നിന്നും വിട്ടുനിന്നതെന്നായിരുന്നു അന്നു വന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ സീനിയര്‍ താരങ്ങളുടെ പിന്‍മാറ്റം ഇന്ത്യന്‍ ക്രിക്കറ്റിന് അനുഗ്രഹമായി മാറി. ധോണിയെന്ന പുതിയ ക്യാപ്റ്റന്റെ പിറവിക്കും ഇതു വഴിവച്ചു. പിന്നീട് ധോണിക്കു തിരിഞ്ഞുനോക്കോണ്ടി വന്നിട്ടില്ല. ഇന്ത്യയെ ഏകദിന ലോകകപ്പിലും ചാംപ്യന്‍സ് ട്രോഫിയിലും ജേതാക്കളാക്കിയ അദ്ദേഹം ഐസിസിയുടെ മൂന്നു ട്രോഫികളും സ്വന്തമാക്കിയ ഏക ക്യാപ്റ്റനായി മാറുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications