Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഇന്ത്യ കടക്കാതെ ആരും കപ്പടിക്കില്ല! എല്ലാവര്‍ക്കും തോല്‍പ്പിക്കേണ്ട ടീമെന്ന് സമി

1

ഒക്ടോബറില്‍ യുഎഇ, ഒമാന്‍ എന്നീവിടങ്ങളിലായി നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ എല്ലാ ടീമുകളും ഭയക്കേണ്ടത് വിരാട് കോലിയുടെ ഇന്ത്യയെയാണെന്നു വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ക്യാപ്റ്റന്‍ ഡാരന്‍ സമി. വിന്‍ഡീസ് രണ്ടു തവണ ലോകകപ്പുയര്‍ത്തിയത് സമിക്കു കീഴിലാണ്. നിലവിലെ ലോക ചാംപ്യന്മാരും വിന്‍ഡീസ് തന്നെയാണ്. ടി20 ലോകകപ്പിന്റെ ഫിക്‌സര്‍ കഴിഞ്ഞ ദിവസം ഐസിസി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയെ എല്ലാവരും കരുതിയിരിക്കണമെന്ന് സമി മുന്നറിയിപ്പ് നല്‍കിയത്.

 ഇന്ത്യ അപകടകാരികള്‍

ഇന്ത്യ അപകടകാരികള്‍

ലോകകപ്പില്‍ ഏറ്റവും അപകടകാരികളായ ടീം ഇന്ത്യയാണെന്നതില്‍ സംശയം വേണ്ട. എല്ലാ ടീമുകള്‍ക്കും കപ്പിലേക്കെത്താന്‍ അവരെ മറികടക്കേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ ടി20 ടീമിലെ താരങ്ങളുടെ അനുഭവസമ്പത്താണ് അവരെ കൂടുതല്‍ കരുത്തരാക്കി തീര്‍ക്കുന്നത്. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം ഒരുപാട് കളിച്ചിട്ടുള്ള ടി20 താരങ്ങളാണ് ഇന്ത്യക്കുള്ളതെന്നും സമി ചൂണ്ടിക്കാട്ടി.
ഈ സമയത്തായിരിക്കും താരങ്ങള്‍ക്കു ഏറ്റവുമധികം സമ്മര്‍ദ്ദമുണ്ടായിരിക്കുക. ഇന്ത്യയുടെ പക്കല്‍ ആ ഫോര്‍മുലയുണ്ട്. 2016ലെ ടി20 ലോകകപ്പിനു വേണ്ടി ഞങ്ങള്‍ നാട്ടില്‍ നിന്നു തിരിക്കുമ്പോള്‍ ഞാനും കോച്ചും താരങ്ങളുമെല്ലാം പറഞ്ഞത് ഒരു കാര്യമായിരുന്നു- ഈ ടൂര്‍ണമെന്റ് വിജയിക്കണമെങ്കില്‍ നമുക്ക് ഇന്ത്യയെ കടന്നു പോവണം. അതു സെമിഫൈനലോ, ഫൈനലോ ആവാം. ടൂര്‍ണമെന്റിന്റെ ഏതു ഘട്ടത്തിലായാലും ഇന്ത്യയെന്ന കടമ്പ കാത്തിരിക്കുമെന്നായിരുന്നു.

 യുഎഇയിലായത് ഇന്ത്യക്കു മേല്‍ക്കൈ നല്‍കും

യുഎഇയിലായത് ഇന്ത്യക്കു മേല്‍ക്കൈ നല്‍കും

ഇത്തവണത്തെ ലോകകപ്പ് യുഎഇയിലാണെന്നത് ഇന്ത്യക്കു മേല്‍ക്കൈ നല്‍കുമെന്ന് സമി അഭിപ്രായപ്പെട്ടു. ഐപിഎല്ലിലെ രണ്ടാഘട്ട മല്‍സരങ്ങള്‍ അവിടെ നടക്കുന്നത് ഇന്ത്യന്‍ താരങ്ങള്‍ക്കു ടി20 ലോകകപ്പില്‍ മുതല്‍ക്കൂട്ടാവുമെന്നും അദ്ദേഹം പറഞ്ഞു. സപ്ബംര്‍ 19 മുതലാണ് ഐപിഎല്ലിന്റെ ശേഷിക്കുന്ന മല്‍സങ്ങള്‍ യുഎഇയില്‍ നടക്കുന്നത്.
ടി20 ലോകകപ്പ് യുഎഇയിലേക്കു മാറ്റിയത് ഇന്ത്യക്കായിരിക്കും ഏറ്റവുമധികം ഗുണം ചെയ്യുന്നത്. കാരണം ഇന്ത്യന്‍ താരങ്ങള്‍ മുഴുവന്‍ ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കളിക്കുന്നുണ്ട്. അവിടുത്തെ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ ഇതു ഇവരെ സഹായിക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് രണ്ടാംഘട്ട മല്‍സരങ്ങള്‍ക്കുള്ള വേദിയായി യുഎഇയി തിരഞ്ഞെടുത്തതില്‍ എനിക്കു ആശ്ചര്യമില്ല. മറ്റു ടീമുകള്‍ക്കും അവരുടെ കളിക്കാര്‍ ഐപിഎല്ലില്‍ കളിക്കുന്നത് ലോകകപ്പില്‍ നേട്ടമാവും. പക്ഷെ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ടി20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാതെ കിരീടടം നേടാമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്നും സമി വ്യക്തമാക്കി.

 ഒക്ടോബര്‍ 23നു തുടക്കം

ഒക്ടോബര്‍ 23നു തുടക്കം

ടി20 ലോകകപ്പിന്റെ ഷെഡ്യൂള്‍ കഴിഞ്ഞ ദിവസം ഐസിസി പ്രഖ്യാപിച്ചിരുന്നു. ഒക്ടോബര്‍ 23നാണ് ടൂര്‍ണമെന്റിനു തുടക്കമാവുന്നത്. എന്നാല്‍ യോഗ്യതാ റൗണ്ട് ഒക്ടോബര്‍ 17ന് ആരംഭിക്കും. 23ന് കരുത്തരായ ഓസ്‌ട്രേലിയയും സൗത്താഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മല്‍സരം. ഇന്ത്യയുടെ ആദ്യ പോരാട്ടം തൊട്ടടുത്ത ദിവസമാണ് ചിരവൈരികളായ പാകിസ്താനാണ് ഇന്ത്യയുടെ ആദ്യ എതിരാളികള്‍. ദുബായിലാണ് ഈ ക്ലാസിക്ക് മല്‍സരം.
31ന് കെയ്ന്‍ വില്ല്യംസണ്‍ നയിക്കുന്ന ന്യൂസിലാന്‍ഡുമായി ഇന്ത്യ കൊമ്പുകോര്‍ക്കും. ആദ്യത്തെ രണ്ടു മല്‍സരങ്ങള്‍ കഴിഞ്ഞാല്‍ പിന്നീട് ഇന്ത്യക്കു അധികം വെല്ലുവിളിയുയര്‍ത്തുന്ന മല്‍സരങ്ങളില്ല. അഫ്ഗാനിസ്താന്‍, യോഗ്യതാ റൗണ്ട് കടന്നെത്തുന്ന രണ്ടു ടീമുകള്‍ എന്നിവരുമായിട്ടാണ് ഇന്ത്യ പിന്നീട് മാറ്റുരയ്ക്കുക. സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയുള്‍പ്പെട്ടിരിക്കുന്നത്.

 മരണഗ്രൂപ്പ്

മരണഗ്രൂപ്പ്

ഗ്രൂപ്പ് ഒന്നാണ് ലോകകപ്പിലെ മരണഗ്രൂപ്പായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലവിലെ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ്, മുന്‍ വിജയികളായ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവരോടൊപ്പം യോഗ്യതാ റൗണ്ട് കടന്നെത്തുന്ന മറ്റു രണ്ടു ടീമുകള്‍ കൂടി ഈ ഗ്രൂപ്പിലുണ്ട്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുനവരാണ് സെമി ഫൈനലിലേക്കു യോഗ്യത നേടുക.

Story first published: Friday, August 20, 2021, 10:19 [IST]
Other articles published on Aug 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+