ടെസ്റ്റിന് മുമ്പ് വിന്‍ഡീസിനെ വിറപ്പിച്ച് ഇന്ത്യ, എറിഞ്ഞിട്ടു... മികച്ച് ലീഡിലേക്ക്
ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പില്‍ ഇന്ത്യയുടെ മികച്ച പ്രകടനം. വിന്‍ഡീസ് എയ്‌ക്കെതിരേയുള്ള ത്രിദിന സന്നാഹ മല്‍സരത്തില്‍ അജിങ്ക്യ രഹാനെ നയിക്കുന്ന ഇന്ത്യ പിടിമുറുക്കിക്കഴിഞ്ഞു. മല്‍സരം തീരാന്‍ ഒരു ദിവസമാണ് ശേഷിക്കുന്നതെങ്കിലും ഇന്ത്യയുടെ ലീഡ് 200 റണ്‍സ് പിന്നിട്ടിട്ടുണ്ട്. കളി ജയിക്കാന്‍ കഴിയില്ലെന്നു ഉറപ്പായ വിന്‍ഡീസ് ഇനി സമനിലയെങ്കിലും പിടിച്ചുവാങ്ങാനായിരിക്കും ശ്രമിക്കുക.
നേരത്തേ നടന്ന ഏകദിന, ടി20 പരമ്പരകള്‍ തൂത്തുവാരിയ ഇന്ത്യ ഇനി നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലും കസറുമെന്ന സൂചനയാണ് ത്രിദിന സന്നാഹ മല്‍സരം നല്‍കുന്നത്.

ഇന്ത്യക്കു 200 റണ്‍സ് ലീഡ്
രണ്ടാമിന്നിങ്‌സില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് 84 റണ്‍സെടുത്തിട്ടുണ്ട്. ഒമ്പതു വിക്കറ്റുകള്‍ കൈയിലിരിക്കെ ഇന്ത്യ ഇപ്പോള്‍ 200 റണ്‍സിന് മുന്നിലാണ്.
ഹനുമാ വിഹാരിയും (48*) നായകന്‍ രഹാനെയുമാണ് (20*) ക്രീസിലുള്ളത്. 13 റണ്‍സെടുത്ത മായങ്ക് അഗര്‍വാളാണ് പുറത്തായത്.

വിന്‍ഡീസ് 181ന് പുറത്ത്
ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ അഞ്ചിന് 297ന് ഡിക്ലയേര്‍ഡിനു മറുപടിയില്‍ വിന്‍ഡീസിന്റെ ആദ്യ ഇന്നിങ്‌സ് വെറും 181 റണ്‍സിന് അവസാനിച്ചു. ഓപ്പണര്‍ കവെം ഹോഡ്ജിനു (51) മാത്രമേ ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായുള്ളൂ. 33 റണ്‍സെടുത്ത ജാമര്‍ ഹാമില്‍റ്റണാണ് മറ്റൊരു സ്‌കോറര്‍.
മൂന്നു വിക്കറ്റ് വീതമെടുത്ത ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, കുല്‍ദീപ് യാദവ് എന്നിവര്‍ ചേര്‍ന്നാണ് വിന്‍ഡീസിനെ എറിഞ്ഞൊതുക്കിയത്.

പുജാരയ്ക്കു സെഞ്ച്വറി
നേരത്തേ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പുജാരയുടെ (100) സെഞ്ച്വറിയാണ് ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യക്കു കരുത്തായത്. 187 പന്തുകള്‍ നേരിട്ട പുജാരയുടെ ഇന്നിങ്‌സില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. രോഹിത് ശര്‍മയാണ് (68) മറ്റൊരു പ്രധാന സ്‌കോറര്‍. മല്‍സരത്തില്‍ അഞ്ചാമനായാണ് രോഹിത് ഇറങ്ങിയത്.
വിഹാരി (37*), ലോകേഷ് രാഹുല്‍ (36), റിഷഭ് പന്ത് (33) എന്നിവര്‍ ഭേദപ്പെട്ട പ്ര്കടനം നടത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications