Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ vs വിന്‍ഡീസ്: കട്ടക്കില്‍ കപ്പടിക്കണം, ഇന്ത്യക്കു വീണ്ടുമൊരു 'ഫൈനല്‍', കോലി ഭയക്കണം

കട്ടക്ക്: ടീം ഇന്ത്യക്കു വീണ്ടുമൊരു 'ഫൈനല്‍'. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം ഞായറാഴ്ച കട്ടക്കില്‍ നടക്കും. ബറാബതി സ്റ്റേഡിയത്തില്‍ ഉച്ചയ്ക്കു 1.30നാണ് മല്‍സരം ആരംഭിക്കുന്നത്. പരമ്പരയില്‍ ഇരുടീമുകളും 1-1ന് ഒപ്പം നില്‍ക്കുന്നതിനാല്‍ ഫൈനലിനു തുല്യമാണ് മൂന്നാം ഏകദിനം.

വിന്‍ഡീസുമായി ഇതു രണ്ടാം തവണയാണ് ഇന്ത്യക്കൊരു 'ഫൈനല്‍' കളിക്കേണ്ടി വരുന്നത്. നേരത്തേ നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലെ അവസാന കളിയും ഇതിനു സമാനമായിരുന്നു. മുംബൈയിലെ വാംഖഡെയില്‍ നടന്ന മൂന്നാം ടി20യില്‍ തകര്‍പ്പന്‍ ജയം നേടി ഇന്ത്യ 2-1ന് പരമ്പര പോക്കറ്റിലാക്കുകയായിരുന്നു.

ഇന്ത്യയുടെ തിരിച്ചുവരവ്

ഇന്ത്യയുടെ തിരിച്ചുവരവ്

ചെന്നൈയില്‍ നടന്ന ആദ്യ ഏകദിനത്തിലേറ്റ എട്ടു വിക്കറ്റിന്റെ തോല്‍വി ഇന്ത്യക്കു ഷോക്കും ഓര്‍മപ്പെടുത്തലുമായിരുന്നു. നേരത്തേ പ്രതീക്ഷിച്ചതു പോലെ ഒരു അനായാസ ജയം വിന്‍ഡീസിനെതിരേ നേടാന്‍ കഴിയില്ലെന്നു ഇന്ത്യക്കു ചെപ്പോക്കില്‍ ബോധ്യമായി.
വിശാഖപട്ടണത്തു നടന്ന രണ്ടാം ഏകദിനത്തില്‍ ഗംഭീര തിരിച്ചുവരവ് തന്നെയാണ് ഇന്ത്യ നടത്തിയത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടെയും ലോകേഷ് രാഹുലിന്റെയും സെഞ്ച്വറികളും കുല്‍ദീപ് യാദവിന്റെ ഹാട്രിക്ക് പ്രകടനവും ഇന്ത്യക്കു 107 റണ്‍സിന്റെ മികച്ച ജയം നേടിത്തന്നു.

കട്ടക്കിലെ പിച്ച്

കട്ടക്കിലെ പിച്ച്

വേഗം കുറഞ്ഞ പിച്ചാണ് നേരത്തേ കട്ടക്കില്‍ നടന്ന മല്‍സരങ്ങളില്‍ കണ്ടിട്ടുള്ളത്. ഇത്തവണയും പിച്ചിന്റെ സ്വഭാവത്തില്‍ വലിയ മാറ്റമൊന്നും വരാനിടയില്ല. കളി പുരോഗമിക്കുന്തോറും സ്പിന്നര്‍മാരെ കൂടുതല്‍ തുണയ്ക്കുന്നതായി പിച്ച് മാറുന്നത് കാണാം. എന്നാല്‍ രാത്രിയില്‍ മഞ്ഞുവീഴ്ച കാരണം സ്പിന്നര്‍മാര്‍ക്കു ബൗളിങ് അത്ര എളുപ്പമായേക്കില്ല.
ടോസ് നേടുന്ന ക്യാപ്റ്റന് തീരുമാനമെടുക്കുക ഇവിടെ ബുദ്ധിമുട്ടാണ്. ടോസ് ലഭിക്കുന്ന ടീം ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുക്കാനാണ് കൂടുകല്‍ സാധ്യത.

കോലിക്കു സമ്മര്‍ദ്ദം

കോലിക്കു സമ്മര്‍ദ്ദം

ഇന്ത്യന്‍ നായകന്‍ കോലിയെ സംബന്ധിച്ച് കട്ടക്കിലെ അവസാന മല്‍സരങ്ങളിലെ പ്രകടനങ്ങള്‍ അത്ര മികച്ചതല്ല. ഈ ഗ്രൗണ്ടില്‍ അവസാനമായി കളിച്ച നാലു മല്‍സരങ്ങളിലും ഫിഫ്റ്റി നേടാന്‍ കോലിക്കായില്ല. മൂന്ന്, 22, 1, 8 എന്നിങ്ങനെയായിരുന്നു മുന്‍ മല്‍സരങ്ങളില്‍ അദ്ദേഹത്തിന്റെ സ്‌കോറുകള്‍. ഈ നാലു മല്‍സരങ്ങളിലും കൂടി കോലി നേരിട്ടത് വെറും 33 പന്തുകള്‍ മാത്രം.

ചഹര്‍ കളിക്കില്ല

ചഹര്‍ കളിക്കില്ല

രണ്ടാം ഏകദിനത്തിനിടെ പരിക്കേറ്റതിനാല്‍ പേസര്‍ ദീപക് ചഹര്‍ ഇന്ത്യക്കു വേണ്ടി കട്ടക്കില്‍ കളിക്കില്ല. പകരക്കാരനായി ടീമിനൊപ്പം ചേര്‍ന്ന നവദീപ് സെയ്‌നി പ്ലെയിങ് ഇലവനില്‍ എത്തിയേക്കും. താരത്തിന്റെ ഏകദിനത്തിലെ അരങ്ങേറ്റം കൂടിയായിരിക്കും ഈ മല്‍സരം.
രണ്ടാം ഏകദിനത്തില്‍ ഓള്‍റൗണ്ടര്‍ ശിവം ദുബെയ്കു പകരം ഇന്ത്യ പേസര്‍ ശര്‍ദ്ദുല്‍ താക്കൂറിനെ ഇറക്കിയിരുന്നു. ടീമിന് തുടക്കത്തില്‍ തന്നെ ബ്രേക്ക്ത്രൂ നല്‍കിയ താക്കൂര്‍ മോശമല്ലാത്ത പ്രകടനവും നടത്തിയിരുന്നു. അതുകൊണ്ടു തന്നെ മൂന്നാം ഏകദിനത്തിലും താക്കൂറിനെ ഇന്ത്യ നിലനിര്‍ത്താനാണ് സാധ്യത.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, നവദീപ് സെയ്‌നി.

വെസ്റ്റ് ഇന്‍ഡീസ്- എവിന്‍ ലൂയിസ്, ഷെയ് ഹോപ്പ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, നിക്കോളാസ് പുരാന്‍, കിരോണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), റോസ്റ്റണ്‍ ചേസ്, ജാസണ്‍ ഹോള്‍ഡര്‍, കീമോ പോള്‍, ഷെല്‍ഡണ്‍ കോട്രെല്‍, അല്‍സാറി ജോസഫ്, ഹെയ്ഡന്‍ വാല്‍ഷ്.

Story first published: Saturday, December 21, 2019, 13:18 [IST]
Other articles published on Dec 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+