കോലിയും ഭുവിയും പിന്നെ മഴയും... വിന്‍ഡീസിനെ തകര്‍ത്തെറിഞ്ഞ് ടീം ഇന്ത്യ
പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാമത്തെ മല്‍സരത്തില്‍ ടീം ഇന്ത്യക്കു ഉജ്ജ്വല ജയം. മഴ നിയമപ്രകാരം 59 റണ്‍സിനാണ് ആതിഥേയരെ ഇന്ത്യ തുരത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നായകന്‍ വിരാട് കോലിയുടെ (120) സെഞ്ച്വറിക്കരുത്തില്‍ ഏഴു വിക്കറ്റിന് 279 റണ്‍സ് നേടി.

മറുപടിയില്‍ വിന്‍ഡീസ് ഇന്നിങ്‌സിനിടെ മഴയെത്തിയതോടെ വിജയലക്ഷ്യം 42 ഓവറില്‍ 270 റണ്‍സായി പുനര്‍ നിശ്ചയിക്കുകയായിരുന്നു. എന്നാല്‍ 42 ഓവറില്‍ 210 റണ്‍സിന് വിന്‍ഡീസ് കൂടാരത്തില്‍ തിരിച്ചെത്തി. ഇവിന്‍ ലൂയിസും (65) നിക്കോളാസ് പുരാനും (42) മാത്രമേ ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിനു മുന്നില്‍ പിടിച്ചുനിന്നുള്ളൂ. നാലു വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറാണ് വിന്‍ഡീസിന്റെ അന്തകനായത്. മുഹമ്മദ് ഷമിക്കും കുല്‍ദീപ് യാദവിനും രണ്ടു വിക്കറ്റ് വീതം ലഭിച്ചു. ഈ വിജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. ആദ്യ ഏകദിനം മഴ കാരണം ഉപേക്ഷിക്കപ്പെട്ടിരുന്നു.
കോലിയെക്കൂടാതെ (120) ശ്രേയസ് അയ്യരാണ് (71) ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ കസറിയത്. 125 പന്തുകളില്‍ 14 ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു കോലിയുടെ ഇന്നിങ്‌സ്. ശിഖര്‍ ധവാനെയും (2) രോഹിത് ശര്‍മയെയും (18) തുടക്കത്തില്‍ നഷ്ടമായെങ്കിലും ക്യാപ്റ്റന്റെ കളി കെട്ടഴിച്ച കോലി ഇന്ത്യയെ രക്ഷിക്കുകയായിരുന്നു.
അഞ്ചാമനായി ഇറങ്ങിയ ശ്രേയസിന്റെ മികച്ച പ്രകടനവും ഇന്ത്യക്കു കരുത്തായി. 68 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. മൂന്നു വിക്കറ്റെടുത്ത കാര്‍ലോസ് ബ്രാത്വെറ്റാണ് വിന്‍ഡീസ് ബൗളിങ് നിരയില്‍ തിളങ്ങിയത്.

തുടക്കം മോശം
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്കു പ്രതീക്ഷിച്ച തുടക്കമല്ല ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മയും നല്‍കിയത്. പരിക്കു മാറി ടീമില്‍ തിരിച്ചെത്തിയ ശേഷം മോശം ഫോമ തുടരുന്ന ധവാന്‍ കളിയിലും നിരാശപ്പെടുത്തി. ടീം സ്‌കോര്‍ രണ്ടില്‍ വച്ച് തന്നെ രണ്ടു റണ്‍സെടുത്ത താരം മടങ്ങി. കോട്രെലിന്റെ ബൗളിങില്‍ ധവാന്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു.

രോഹിത്തും ഫ്‌ളോപ്പ്
ലോകകപ്പിലെ റെക്കോര്‍ഡ് ബാറ്റിങ് പ്രകടനത്തിനു ശേഷം ഏകദിനത്തില്‍ ആദ്യമായി ഇറങ്ങിയ രോഹിത്തിനും അധികം ആയുസ്സില്ലായിരുന്നു. തട്ടിയും മുട്ടിയും നിന്ന് റണ്ണെടുക്കാന്‍ വിഷമിച്ച ഹിറ്റ്മാന്‍ ഒടുവില്‍ 18 റണ്‍സിനു കീഴടങ്ങി. റോസ്റ്റണ്‍ ചേസിന്റെ ബൗളിങില്‍ രോഹിത്തിനെ നിക്കോളാസ് പുരാന്‍ പിടികൂടി. 34 പന്തില്‍ രണ്ടു ബൗണ്ടറി മാത്രമേ ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ.

കോലി-ശ്രേയസ് കൂട്ടുകെട്ട്
നാലാമനായി പരീക്ഷിക്കപ്പെട്ട റിഷഭ് പന്തിന് ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ കാക്കാനായില്ല. 35 ബോളില്‍ 20 റണ്‍സാണ് പന്ത് നേടിയത്. എന്നാല്‍ അഞ്ചാമനായി കോലിക്കു കൂട്ടായി ശ്രേയസ് വന്നതോടെയാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു ജീവന്‍ വച്ചത്. 125 റണ്‍സാണ് ഈ സഖ്യം അടിച്ചെടുത്തത്. ഇന്ത്യന്‍ സ്‌കോര്‍ 250 കടക്കാന്‍ സഹായിച്ചതും കോലി-ശ്രേയസ് ജോടിയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications