വിന്‍ഡീസ് തടിതപ്പി, ഇന്ത്യക്കു സമനില മാത്രം... ഇനിയാണ് യഥാര്‍ഥ ടെസ്റ്റ്
ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പ് ടീം ഇന്ത്യ മോശമാക്കിയില്ല. രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കു മുന്നോടിയായുള്ള ഏക ത്രിദിന സന്നാഹ മല്‍സരത്തില്‍ ഇന്ത്യക്കു സമനില. വിന്‍ഡീസ് എയ്‌ക്കെതിരായ ഇന്ത്യയുടെ മല്‍സരമാണ് സമനിലയില്‍ പിരിഞ്ഞത്.
കളിയില്‍ ഇന്ത്യക്കായിരുന്നു മുന്‍തൂക്കമെങ്കിലും വിന്‍ഡീസ് സമനില പിടിച്ചുവാങ്ങുകയായിരുന്നു. ഒരു പക്ഷെ മല്‍സരം ചതുര്‍ദിനമായിരുന്നെങ്കില്‍ ഇന്ത്യക്കു ജയിക്കാന്‍ കഴിയുമായിരുന്നു. സ്‌കോര്‍: ഇന്ത്യ ആറിന് 297 ഡിക്ല., അഞ്ചിന് 188 ഡിക്ലയേര്‍ഡ്. വെസ്റ്റ് ഇന്‍ഡീസ് 181, മൂന്നിന് 47.

305 റണ്‍സ് വിജയലക്ഷ്യം
305 റണ്‍സിന്റെ വിജയലക്ഷ്യമാണ് രണ്ടാമിന്നിങ്‌സില്‍ വിന്‍ഡീസ് എയ്്ക്കു ഇന്ത്യ നല്‍കിയത്. 21 ഓവറില്‍ വിന്‍ഡീസ് മൂന്നു വിക്കറ്റിന് 47 റണ്‍സെടുത്തു നില്‍ക്കെ കളി സമനിലയില്‍ കലാശിക്കുകയായിരുന്നു.
ജെറമി സൊളോസാനോ (16), കവെന്‍ ഹോഡ്ജ് (5), ബ്രെന്‍ഡന്‍ കിങ് (14) എന്നിവരാണ് പുറത്തായത്.
ഇന്ത്യക്കു വേണ്ടി ജസ്പ്രീത് ബുംറ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.

ഇന്ത്യ ഡിക്ലയേര്‍ഡ്
ഇന്ത്യ രണ്ടാമിന്നിങ്‌സ് അഞ്ചു വിക്കറ്റിന് 188 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഹനുമാ വിഹാരിയുടെയും (64) നായകന്‍ അജിങ്ക്യ രഹാനെയുടെയും (54) ഫിഫ്റ്റികളാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്തായത്.
മായങ്ക് അഗര്‍വാള്‍ (13), റിഷഭ് പന്ത് (19), രവീന്ദ്ര ജഡേജ (9) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

ഇനി ടെസ്റ്റ് പരീക്ഷ
ഇനി വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടു ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യക്കു മുന്നിലുള്ളത്. പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗം കൂടിയാണ് ഈ പരമ്പര. ആദ്യ ടെസ്റ്റ് 22 മുതല്‍ ആന്റിഗ്വയിലെ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ ആരംഭിക്കും.
നേരത്തേ നടന്ന ടി20, ഏകദിന പരമ്പരികളില്‍ വിരാട് കോലിയും സംഘവും ആതിഥേയരെ തകര്‍ത്തുവിട്ടിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications