Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: സൂപ്പര്‍ താരങ്ങള്‍, എന്നാല്‍ ഈ മൂന്ന് പേര്‍ ഇന്ത്യന്‍ ടീമില്‍ വേണ്ട, മാറ്റം അനിവാര്യം

1

മുംബൈ: ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റും ഏകദിനവും തോറ്റെത്തിയ ഇന്ത്യക്ക് നാട്ടില്‍ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പരമ്പര അഭിമാന പ്രശ്‌നമാണ്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തി ക്വാറന്റെയ്‌നും പൂര്‍ത്തിയാക്കി ഇന്ത്യ പരിമിത ഓവര്‍ പരമ്പരക്കിറങ്ങുമ്പോള്‍ എന്ത് വിലകൊടുത്തും പരമ്പര നേടേണ്ടതായുണ്ട്. മൂന്ന് മത്സരങ്ങള്‍ വീതമുള്ള ഏകദിന, ടി20 പരമ്പരയാണ് രണ്ട് ടീമുകളും തമ്മില്‍ കളിക്കുന്നത്. ഇന്ത്യയുടെ ടീം പ്രഖ്യാപനം നാളെ ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

പരിക്കേറ്റ് വിശ്രമത്തിലായിരുന്ന രോഹിത് ശര്‍മ നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമ്പോള്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും മധ്യനിരയിലേക്കെത്തും. പരിക്കില്‍ നിന്ന് മുക്തനായി വാഷിങ്ടണ്‍ സുന്ദറും ടീമിലേക്കെത്തിയേക്കും. വെസ്റ്റ് ഇന്‍ഡീസ് പരിമിത ഓവറില്‍ ഭയക്കേണ്ട നിരയാണ്. വമ്പനടിക്കാരേറെയുള്ള വെസ്റ്റ് ഇന്‍ഡീസിനെ തളക്കുക ഇന്ത്യക്ക് എളുപ്പമാവില്ലെന്നുറപ്പ്. അടിമുടി മാറ്റങ്ങളുടെ സാധ്യത ഇതിനോടകം ഇന്ത്യന്‍ ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് നല്‍കിക്കഴിഞ്ഞു. ടി20 ലോകകപ്പ് ഈ വര്‍ഷവും 2023ല്‍ ഏകദിന ലോകകപ്പും നടക്കാനിരിക്കെ ഇന്ത്യക്ക് മികച്ച താരനിരയെത്തന്നെ കണ്ടെത്തേണ്ടതായുണ്ട്.

വെസ്റ്റ് ഇന്‍ഡീസ് പരമ്പരക്ക് മുമ്പ് പല സൂപ്പര്‍ താരങ്ങളുടെയും ചീട്ടുകീറുമെന്നുറപ്പ്. ദക്ഷിണാഫ്രിക്കയിലെ നാണക്കേട് മായ്ക്കാന്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ സമ്പൂര്‍ണ്ണ ജയം ഇന്ത്യക്കാവശ്യമാണ്. അതുകൊണ്ട് ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കുള്ള ടീമില്‍ നിന്ന് വലിയ മാറ്റം പ്രതീക്ഷിക്കാം. ടീമില്‍ നിന്ന് പുറത്താകാന്‍ സാധ്യതയുള്ള മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

ഒരു കാലത്ത് ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ പേസ് നിരയുടെ വജ്രായുധമായിരുന്നു. ജസ്പ്രീത് ബുംറയും ഭുവനേശ്വറും ചേര്‍ന്ന് ന്യൂബോളിലും ഡെത്ത് ഓവറിലും ഒരുപോലെ മികവ് കാട്ടിയിരുന്നു. എന്നാല്‍ ഇന്ന് ഭുവനേശ്വറിന് പഴയ പ്രതാപമില്ല. ബൗളിങ്ങിന്റെ മൂര്‍ച്ച നഷ്ടപ്പെട്ടിരിക്കുന്നു. തുടര്‍ പരിക്കുകളേറ്റ് ഏറെ നാള്‍ ടീമിന് പുറത്തിരിക്കേണ്ടി വന്ന ഭുവി ടീമിലേക്ക് മടങ്ങിയെത്തിയിട്ട് അധികനാള്‍ ആയില്ല. മടങ്ങിവരവില്‍ പഴയ നിയന്ത്രണം അദ്ദേഹത്തിനില്ല. വിക്കറ്റ് നേടുന്നതില്‍ മിടുക്കുകാട്ടുന്നില്ലെന്ന് മാത്രമല്ല റണ്ണൊഴുക്ക് തടയാനും സാധിക്കുന്നില്ല.

യോര്‍ക്കറുകള്‍ എറിയാനോ പഴയ സ്വിങ് കണ്ടെത്താനോ സാധിക്കാത്ത ഭുവി ദക്ഷിണാഫ്രിക്കയിലും ദുരന്തമായിരുന്നു. ഈ സാഹചര്യത്തില്‍ ഇനിയും ഭുവിയെ ടീം ചുമക്കുന്നതില്‍ കാര്യമില്ല. ആവേഷ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, ദീപക് ചഹാര്‍ തുടങ്ങിയ യുവ പേസര്‍മാര്‍ക്ക് വളര്‍ന്നുവരാനുള്ള അവസരം ഒരുക്കി നല്‍കുകയാണ് ചെയ്യേണ്ടത്. ആവിശ്യത്തിന് അനുഭവസമ്പത്ത് നല്‍കി യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരേണ്ട സമയമാണിത്.

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

ഇന്ത്യയുടെ സീനിയര്‍ സ്പിന്നറായ ആര്‍ അശ്വിന്‍ വലിയ ഇടവേളക്ക് ശേഷം ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലൂടെയാണ് ഇന്ത്യയുടെ ഏകദിന ടീമിലേക്കെത്തിയത്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാളാണ് അശ്വിനെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുടെ ഏകദിന ടീം ഘടനയ്്ക്ക് അദ്ദേഹം അനുയോജ്യനല്ല. മികച്ചൊരു സ്പിന്‍ കൂട്ടുകെട്ടിനെ ഇന്ത്യ കണ്ടെത്തേണ്ട സമയമാണിത്. യുസ്‌വേന്ദ്ര ചഹാലിനൊപ്പം മറ്റൊരു യുവ സ്പിന്നറെ പരിഗണിക്കുന്നതാവും നന്നാവുക. നിലവില്‍ രവി ബിഷ്‌നോയിയാണ് ഏറ്റവും അനുയോജ്യന്‍. വലിയ പരമ്പര മുന്നില്‍ക്കണ്ട് ഇന്ത്യ ഇപ്പോള്‍ത്തന്നെ നിര്‍ണ്ണായക നീക്കം നടത്തേണ്ടതായുണ്ട്.

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍ പ്രതിഭാശാലിയായ താരമാണ്. എന്നാല്‍ മധ്യനിരയില്‍ ഇന്ത്യക്ക് അനുയോജ്യന്‍ സൂര്യകുമാര്‍ യാദവാണ്. നാലാം നമ്പറില്‍ മാറി മാറി പരീക്ഷണം നടത്തുന്നതിലും നല്ലത് ശ്രേയസിനെ ഏകദിനത്തില്‍ നിന്ന് മാറ്റിനിര്‍ത്തി സൂര്യകുമാറിന് കൂടുതല്‍ അവസരം നല്‍കുന്നതാണ്. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് സൂര്യകുമാര്‍. അതുകൊണ്ട് തന്നെ മധ്യ ഓവറുകളില്‍ റണ്‍സ് നിരക്ക് താഴാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സൂര്യക്കാവും. ശ്രേയസ് അല്‍പ്പം കൂടി ക്ലാസിക് ശൈലിയുള്ള താരമാണ്. അതുകൊണ്ട് ശ്രേയസിനെക്കാളും നാലാം നമ്പറില്‍ യോഗ്യന്‍ സൂര്യകുമാറാണ്.

Story first published: Wednesday, January 26, 2022, 16:24 [IST]
Other articles published on Jan 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+