For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കട്ടക്ക് ഏകദിനം: 22 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തിരുത്തി രോഹിത് ശര്‍മ്മ

Rohit Sharma Breaks Sanath Jayasuriya's 22-Year-Old Record | Oneindia Malayalam

കട്ടക്ക്: ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ഏകദിനത്തില്‍ ചരിത്രം രചിച്ച് രോഹിത് ശര്‍മ്മ. വിന്‍ഡീസ് ഉയര്‍ത്തിയ 316 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രോഹിത് ശര്‍മ്മ, ക്രിക്കറ്റിലെ 22 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തിരുത്തി. രണ്ടാം ഇന്നിങ്‌സില്‍ ഒന്‍പതു റണ്‍സ് പിന്നിട്ടപ്പോഴാണ് ഹിറ്റ്മാന്‍ പുതിയ റെക്കോര്‍ഡിനുടമയായത്. കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ഓപ്പണറെന്ന പൊന്‍തൂവല്‍ ഇനി രോഹിത് ശര്‍മ്മയ്ക്ക് സ്വന്തം.

റൺവേട്ട

2019 വര്‍ഷം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലുമായി 2,388 രാജ്യാന്തര റണ്‍സ് താരം കുറിച്ചു കഴിഞ്ഞു. 1997 -ല്‍ ശ്രീലങ്കന്‍ ഇതിഹാസം സനത് ജയസൂര്യയുടെ റെക്കോര്‍ഡാണ് കട്ടക്കില്‍ രോഹിത് ശര്‍മ്മ ചുഴറ്റിയെറിഞ്ഞത്.നിലവില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ക്രിക്കറ്റ് താരവും രോഹിത് ശര്‍മ്മ തന്നെ. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് റണ്‍വേട്ടയില്‍ കോലിക്ക് പിന്നില്‍.

നായകൻ കോലി പിന്നിൽ

2019 വര്‍ഷം ഇതുവരെ 2,370 റണ്‍സ് കോലി അടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷവും ക്രിക്കറ്റിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനായിരുന്നു വിരാട് കോലി. എന്നാല്‍ ഇത്തവണ ഓപ്പണര്‍ രോഹിത് ശര്‍മ്മ ക്യാപ്റ്റനെ മറികടന്ന് മുന്നിലെത്തി. 2016 മുതല്‍ ക്രിക്കറ്റിലെ റണ്‍വേട്ടക്കാരനാണ് വിരാട് കോലി. 2016 വര്‍ഷം 2,595 റണ്‍സാണ് താരം പൂര്‍ത്തിയാക്കിയത്.

Most Read: ഇഷ്ടപ്പെട്ട മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെ? സ്റ്റെയിന്റെ പട്ടികയില്‍ ഇന്ത്യന്‍ താരവും

ലോകകപ്പ് പ്രകടനം

2017 -ല്‍ 2,818 റണ്‍സും 2018 -ല്‍ 2,735 റണ്‍സും കുറിച്ച് റണ്‍വേട്ടക്കാരന്റെ കിരീടം ഇന്ത്യന്‍ നായകന്‍ കാത്തുസൂക്ഷിച്ചു. ട്വന്റി-20 ഫോര്‍മാറ്റിലെ പ്രകടനമാണ് കഴിഞ്ഞ മൂന്നു വര്‍ഷവും കോലിയെ തുണച്ചത്. പക്ഷെ ഇത്തവണ രോഹിത് ശര്‍മ്മ മിന്നും ഫോമില്‍ കസറുകയാണ്.

2019 ഇംഗ്ലണ്ട് ലോകകപ്പില്‍ അഞ്ചു സെഞ്ച്വറികള്‍ ഹിറ്റ്മാന്‍ കണ്ടെത്തിയിരുന്നു. ഇതോടെ ലോകകപ്പ്് ടൂര്‍ണമെന്റില്‍ ഏറ്റവുമധികം സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരമെന്ന ഖ്യാതിയും രോഹിത് സ്വന്തം പേരിലാക്കി.

ആഞ്ഞുവീശി

എന്തായാലും ഈ വര്‍ഷം ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരനാകണമെന്ന ദൃഢനിശ്ചയം ഹിറ്റ്മാനുണ്ട്. വിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ താരം അര്‍ധ സെഞ്ച്വറി കുറിച്ചു കഴിഞ്ഞു. നേരത്തെ, നിക്കോളാസ് പൂരനും കീറോണ്‍ പൊള്ളാര്‍ഡും ചേര്‍ന്നാണ് കരീബിയന്‍ സംഘത്തെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.

Most Read: മുംബൈയ്ക്ക് ലോട്ടറിതന്നെ; ക്രിസ് ലിന്നിന്റെ സിക്‌സര്‍ മഴ, ബിഗ്ബാഷില്‍ റെക്കോര്‍ഡ്

പൊരുതാവുന്ന സ്കോർ

അവസാന ഓവറുകളില്‍ ആഞ്ഞുവീശിയ ഇരുതാരങ്ങളും വിന്‍ഡീസ് സ്‌കോര്‍ 300 കടത്തി. 64 പന്തില്‍ 89 റണ്‍സാണ് പൂരന്‍ അടിച്ചെടുത്തത്. പൊള്ളാര്‍ഡ് 51 പന്തില്‍ 74 റണ്‍സും പുറത്താവാതെ നേടി. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നടത്തിയ 135 റണ്‍സ് കൂട്ടുകെട്ടാണ് വിന്‍ഡീസ് സ്‌കോര്‍ബോര്‍ഡിന്റെ നെടുംതൂണ്‍. നിർണായക മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോലി വെസ്റ്റ് ഇൻഡീസിനെ ബാറ്റിങ്ങിന് ക്ഷണിക്കുകയായിരുന്നു.

Story first published: Sunday, December 22, 2019, 19:40 [IST]
Other articles published on Dec 22, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+