Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇഷ്ടപ്പെട്ട മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെ? സ്റ്റെയിന്റെ പട്ടികയില്‍ ഇന്ത്യന്‍ താരവും

കേപ്ടൗണ്‍: അന്താരാഷ്ട്ര ക്രിക്കറ്റിലെ ഇഷ്ടപ്പെട്ട മൂന്ന് ബാറ്റ്‌സ്മാന്‍മാരും ഇഷ്ട ബൗളറും ആരെന്ന് വെളിപ്പെടുത്തി ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ഡെയ്ന്‍ സ്റ്റെയിന്‍. ഒരു ആരാധകന്റെ ചോദ്യത്തിന് ട്വിറ്ററിലൂടെ സ്‌റ്റെയിന്‍ മറുപടി നല്‍കുകയായിരുന്നു. സ്‌റ്റെയിന്റെ പട്ടികയില്‍ രണ്ട് ബാറ്റ്‌സ്മാന്‍മാരും ദക്ഷിണാഫ്രിക്കന്‍ താരങ്ങളാണ്. ദക്ഷിണാഫ്രിക്കയുടെ ഏകദിന, ടി20 നായകനും വിക്കറ്റ് കീപ്പറുമായ ക്വിന്റന്‍ ഡീകോക്കും മുന്‍ നായകന്‍ എ ബി ഡിവില്ലിയേഴ്‌സുമാണ് സ്‌റ്റെയിന്റെ മനം കവര്‍ന്ന രണ്ട് ബാറ്റ്‌സ്മാന്‍മാര്‍.

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും സ്റ്റെയിന്റെ പട്ടികയിലുണ്ട്. ലോകത്തെ മികച്ച താരങ്ങളിലൊരാളാണ് കോലിയെന്നും അദ്ദേഹത്തിനെതിരേ പന്തെറിയാന്‍ ബുദ്ധിമുട്ടാണെന്നും നേരത്തെ സ്റ്റെയിന്‍ പറഞ്ഞിട്ടുണ്ട്. ഇത്തവണത്തെ ഐപിഎല്ലിലും വിരാട് കോലി നായകനായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനുവേണ്ടിയാണ് സ്്‌റ്റെയിന്‍ കളിക്കുന്നത്. ഡിവില്ലിയേഴ്‌സും ബംഗളൂരുവിനൊപ്പമുണ്ട്.

dalesteyn

അതേ സമയം ഇഷ്ട ബൗളറായി ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കുമ്മിന്‍സിനെയാണ് സ്റ്റെയിന്‍ തിരഞ്ഞെടുത്തത്. ഐപിഎല്ലിലെ താരലേലത്തില്‍ 15 കോടി കിട്ടിയ കുമ്മിന്‍സിന് ഏത് ഡ്രിങ്ക്‌സും മേടിക്കാം എന്ന നര്‍മത്തോടെയാണ് സ്‌റ്റെയിന്‍ ട്വീറ്റ് ചെയ്തത്. നിലവില്‍ കൈക്കുഴയ്‌ക്കേറ്റ പരിക്കിനെത്തുടര്‍ന്ന് സ്റ്റെയിന്‍ വിശ്രമത്തിലാണ്.ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്റ്റെയിനുള്ളത്.

Story first published: Sunday, December 22, 2019, 17:58 [IST]
Other articles published on Dec 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+