Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുംബൈയ്ക്ക് ലോട്ടറിതന്നെ; ക്രിസ് ലിന്നിന്റെ സിക്‌സര്‍ മഴ, ബിഗ്ബാഷില്‍ റെക്കോര്‍ഡ്

സിഡ്‌നി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് അടിസ്ഥാന വിലയ്ക്ക് ലേലത്തിനെടുത്ത ഓസീസ് താരം ക്രിസ് ലിന്‍ ബിഗ് ബാഷ് ടൂര്‍ണമെന്റില്‍ റെക്കോര്‍ഡിട്ടു. ബ്രസ്‌ബെന്‍ ഹീറ്റിനുവേണ്ടി കളിക്കുന്ന ലിന്‍ 35 പന്തില്‍ 94 റണ്‍സാണ് അടിച്ചെടുത്തത്. കേവലം 20 പന്തില്‍ താരം അര്‍ധശതകം തികച്ചു. 11 സിക്‌സറുകല്‍ അടങ്ങുന്നതായിരുന്നു ലിന്നിന്റെ ഇന്നിങ്‌സ്. ഇതോടെ ബിഗ് ബാഷില്‍ 2000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്റ്‌സ്മാന്‍ എന്ന ബഹുമതിയും സ്വന്തമാക്കി.

ഐപിഎല്ലില്‍ കുറഞ്ഞവിലയ്ക്കാണ് ലിന്നിനെ മുംബൈയ്ക്ക് ലഭിച്ചത്. വെടിക്കെട്ട് ബാറ്റ്‌സ്മാന്മാര്‍ക്കുവേണ്ടി വമ്പന്‍ ലേലം നടക്കുമ്പോള്‍ ക്രിസ് ലിന്നിനെ അടിസ്ഥാന വിലയായ 2 കോടി രൂപയ്ക്ക് മുംബൈ സ്വന്തമാക്കുകയായിരുന്നു. കൊല്‍ക്കത്ത ഇത്തവണ ഒഴിവാക്കിയ താരംകൂടിയാണ് ക്രിസ് ലിന്‍. ലിന്നിനെ കൊല്‍ക്കത്ത ഒഴിവാക്കിയത് ഏറെ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

Chris Lynn make tournament history

ബിഗ് ബാഷിലെ പ്രകടനത്തോടെ കൊല്‍ക്കത്ത ചെയ്തത് വിഡ്ഡിത്തമാണെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞു. മുംബൈയ്ക്ക് ലിന്‍ മാച്ച് വിന്നറായി മാറുമെന്നാണ് പ്രതീക്ഷ. ഒന്നോ രണ്ടോ കളിയില്‍ മത്സരം ജയിക്കാനുള്ള പ്രകടനം നടത്തിയാല്‍ ലിന്നിനായി മുടക്കിയ പണം മുംബൈയ്ക്ക് തിരിച്ചുകിട്ടും. ലിന്നിന്റെ പ്രകടനമികവില്‍ സിഡ്‌നി സിക്‌സേഴ്‌സിനെതിരെ ബ്രിസ്‌ബെന്‍ 209 റണ്‍സാണ് അടിച്ചുകൂട്ടിയത്. 39 പന്തില്‍ 60 റണ്‍സെടുത്ത മാറ്റ് റെന്‍ഷായും ടീമിനാിയ മികവുകാട്ടി.

Story first published: Sunday, December 22, 2019, 16:55 [IST]
Other articles published on Dec 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+