Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: പാണ്ഡെ ടോപ്‌സ്‌കോറര്‍, സൂര്യക്കു ഫിഫ്റ്റി- ധവാന്‍റെ ടീമിനെ വീഴ്ത്തി ഭുവി ഇലവന്‍

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരേ 13ന് ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കു മുന്നോടിയായി ഇന്ത്യന്‍ ടീം ഇന്‍ട്രാ സ്‌ക്വാഡ് പരിശീലനമല്‍സരം കളിച്ചു. ടി20 മല്‍സരത്തിലാണ് നായകന്‍ ശിഖര്‍ ധവാന്റെ ഇലവനും വൈസ് ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാറിന്റെ ഇലവനും തമ്മിലായിരുന്നു പോരാട്ടം. കളിയില്‍ ഭുവിയുടെ ടീം വിജയിക്കുകയും ചെയ്തു. ബിസിസിഐ പുറത്തുവിട്ട വീഡിയോയില്‍ ബൗളിങ് കോച്ച് പരസ് മാംബ്രെയാണ് മല്‍സരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചത്.

വിരാട് കോലിക്കു കീഴില്‍ പ്രധാന ടീം ഇംഗ്ലണ്ട് പര്യടനത്തിലായതിനാല്‍ ധവാനെ ക്യാപ്റ്റനാക്കി മറ്റൊരു ടീമിനെ ഇന്ത്യ ലംഘയിലേക്കു അയക്കുകയായിരുന്നു. മൂന്നു വീതം ടി20കളും ഏകദിനങ്ങളുമാണ് ലങ്കയില്‍ ഇന്ത്യ കളിക്കുന്നത്.

 ബാറ്റിങ് തിരഞ്ഞെടുത്ത് ധവാന്‍

ബാറ്റിങ് തിരഞ്ഞെടുത്ത് ധവാന്‍

മല്‍സരത്തില്‍ ധവാനായാരിരുന്നു ടോസ് ലഭിച്ചത്. അദ്ദേഹം ബാറ്റിങ് തിരഞ്ഞെടുക്കകുയായിരുന്നു. നിശ്ചിത ഓവറില്‍ 150ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ ധവാന്റെ ടീമിനു കഴിഞ്ഞു. ധവാനും അരങ്ങേറ്റത്തിനൊരുങ്ങുന്ന യുവതാരം റുതുരാജ് ഗെയ്ക്വാദും ചേര്‍ന്നായിരുന്നു ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. 30 പ്ലസ് സ്‌കോര്‍ താരം നേടി. മനീഷ് പാണ്ഡെയാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. 63 റണ്‍സാണ് അദ്ദേഹ നേടിയത്.

 ഭുവിയുടെ ടീമിന് വിജയം

ഭുവിയുടെ ടീമിന് വിജയം

റണ്‍ചേസില്‍ ഭുവിയുടെ ടീം അനായാസം ജയിച്ചുകയറി. വിജയലക്ഷ്യം മറികടക്കാന്‍ അവര്‍ക്കു 17 ഓവറുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. അര്‍ധസെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവാണ് ടീമിന്റെ വിജയം എളുപ്പമാക്കിയത്. ടീമിന്റെ ഓപ്പണര്‍മാര്‍ പൃഥ്വി ഷായും അരങ്ങേറ്റം പ്രതീക്ഷിക്കുന്ന മലയാളി താരം ദേവ്ദത്ത് പടിക്കലുമായിരുന്നു. ആദ്യ വിക്കറ്റില്‍ 60 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ ഇരുവര്‍ക്കുമായത് ടീമിന്റെ വിജയം എളുപ്പമാക്കി മാറ്റി.
ചേസിങില്‍ ടീമിന് കൂടുതല്‍ വെല്ലുവിളി നല്‍കാന്‍ വിജയലക്ഷ്യം പുനര്‍ക്രമീകരിച്ചിരുന്നതായി മാംബ്രെ പറഞ്ഞു. ജയിക്കാന്‍ നാലോവറില്‍ 40 റണ്‍സെടുക്കാനായിരുന്നു ആവശ്യപ്പെട്ടത്. അവര്‍ അതു നേടിയെടുത്തതായും അദ്ദേഹം പറഞ്ഞു.

ലങ്കന്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ടീം

ലങ്കന്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ടീം

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍, റുതുരാജ് ഗെയ്ക്വാദ്, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് റാണ, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചഹല്‍, രാഹുല്‍ ചഹര്‍, കെ, ഗൗതം, ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഭുവനേശ്വര്‍ കുമാര്‍ (വൈസ് ക്യാപ്റ്റന്‍), ദീപക് ചഹര്‍, നവദീപ് സൈനി, ചേതന്‍ സക്കരിയ.

Story first published: Tuesday, July 6, 2021, 11:00 [IST]
Other articles published on Jul 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+