For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: എവിടേക്കാണെന്ന് ചഹര്‍, സഞ്ജുവിന്റെ ക്ലാസിക് മറുപടി- ഏറ്റെടുത്ത് ആരാധകര്‍

ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു രസകരമായ സംവാദം

1

ശ്രീലങ്കന്‍ പര്യടനത്തിനായി പുറപ്പെട്ട ഇന്ത്യന്‍ ടീമിലെ അംഗങ്ങളായ മലയാൡവിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണും പേസര്‍ ദീപക് ചഹറും തമ്മിലുള്ള രസകരമായ സംവാദം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. സഞ്ജുവിനെ ട്രോള്‍ ശ്രമിച്ച ചഹറിന് കുറിക്കു കൊള്ളുന്ന മറുപടിയാണ് ലഭിച്ചത്.

അതേസമയം, ശിഖര്‍ ധവാനു കീഴിലാണ് ഇന്ത്യ ലങ്കയില്‍ ടി20, ഏകദിന പരമ്പരകളില്‍ കളിക്കുന്നത്. ലങ്കന്‍ പര്യടനത്തിനായി ടീം ലങ്കയിലേക്കു യാത്ര തിരിച്ചു കഴിഞ്ഞു. വിരാട് കോലിക്കു കീഴില്‍ മുഖ്യടീം ഇംഗ്ലണ്ട് പര്യടനത്തിലായതിനാല്‍ മറ്റൊരു സംഘത്തെ ഇന്ത്യ ലങ്കയിലേക്കു അയക്കുകയായിരുന്നു. ഒരുപിടി പുതുമുഖങ്ങളുള്‍പ്പെടുന്ന ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുന്നത് മുന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡാണ്.

 സഞ്ജുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

സഞ്ജുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

സഞ്ജുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലായിരുന്നു ചഹറിന്റെ തമാശരൂപേണയുള്ള ചോദ്യം. ലങ്കയിലേക്കു യാത്ര തിരിക്കവെ എടുത്ത സെല്‍ഫി സഞ്ജു ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കു വച്ചിരുന്നു. വിമാനത്തിന്റെയും ലങ്കന്‍ പതാകയുടെയും ഇമോജിയും ഇതോടൊപ്പമുണ്ടായിരുന്നു. ഫോട്ടോയ്ക്കു താഴെയായിരുന്നു എവിടേക്കാണെന്നു ചഹര്‍ ട്രോളാന്‍ നോക്കിയത്.
എന്നാല്‍ സഞ്ജുവിന്റെ മറുപടി ചിരിയുണര്‍ത്തുന്നതായിരുന്നു. ടീം ബസിന്റെ ബാക്ക് സീറ്റില്‍ നീയും കയറിക്കോയെന്നായിരുന്നു ചഹറിന്റെ കമന്റിനു താഴെ സഞ്ജു കുറിച്ചത്. സഞ്ജുവിന്റെ മറുപടി ആരാധകരെ രസിപ്പിക്കുകയും ചെയ്തു. നിരവധി പേരാണ് പൊട്ടിച്ചിരിക്കുന്ന ഇമോജിയുമായി ഇതിനോടു പ്രതികരിച്ചിരിക്കുന്നത്.

 സഞ്ജുവിന് നിര്‍ണായകം

സഞ്ജുവിന് നിര്‍ണായകം

സഞ്ജുവിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ലങ്കന്‍ പര്യടനം. ഒക്ടോബറില്‍ യുഎഇയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കയറിപ്പറ്റാന്‍ ലങ്കയ്‌ക്കെതിരേ അദ്ദേഹത്തിനു മികച്ച പ്രകടനം പുറത്തെടുത്തേ തീരൂ. നേരത്തേ ദേശീയ ടീമിനു വേണ്ടി കളിക്കാന്‍ അവസപം ലഭിച്ചപ്പോഴെല്ലാം സഞ്ജു നിരാശപ്പെടുത്തിയിരുന്നു. ഇവയ്ക്കു പ്രായശ്ചിത്തം ചെയ്യാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.
റിഷഭ് പന്തിന്റെ അഭാവത്തില്‍ ലങ്കയ്‌ക്കെതിരേ വിക്കറ്റ് കീപ്പറായി അദ്ദേഹത്തിനു നറുക്കുവീണേക്കും. ഇഷാന്‍ കിഷനും ഈ റോളിനായി രംഗത്തുണ്ട്. രണ്ടു പേരില്‍ ആര്‍ക്കായിരിക്കും ടീം മാനേജ്‌മെന്റ് അവസരം നല്‍കുകയെന്നു കാത്തിരുന്ന് കാണണം.

ഐപിഎല്ലില്‍ തിളങ്ങി

ഐപിഎല്ലില്‍ തിളങ്ങി

ഐപിഎല്ലിന്റെ ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്ന സഞ്ജു മോശമല്ലാത്ത ബാറ്റിങ് കാഴ്ചവച്ചിരുന്നു. ഏഴു മല്‍സരങ്ങളില്‍ നിന്നും 145.7 സ്‌ട്രൈക്ക് റേറ്റോടെ 277 റണ്‍സാണ് താരം നേടിയത്. ആദ്യ കളിയില്‍ സെഞ്ച്വറിയുമായാണ് അദ്ദേഹം തുടങ്ങിയത്. പക്ഷെ പിന്നീടുള്ള മല്‍സരങ്ങളില്‍ വലിയ സ്‌കോര്‍ സഞ്ജുവിന് നേടാനായില്ല. എങ്കിലും സാഹചര്യം മനസ്സിലാക്കി അതിനു അനുസരിചച്ചുള്ള ഇന്നിങ്‌സുകളായിരുന്നു അദ്ദേഹം കളിച്ചത്.
അതുകൊണ്ടു തന്നെ ലങ്കന്‍ പര്യടനത്തില്‍ സഞ്ജുവിന് പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കാന്‍ സാധ്യത കൂടുതലാണ്. മധ്യനിരയില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചാല്‍ ടി20 ലോകകപ്പ് ടീമില്‍ റിഷഭിനു പിന്നില്‍ ബാക്കറ്റ് വിക്കറ്റ് കീപ്പറായി സഞ്ജുവിനും അവസരമുറപ്പാണ്.

Story first published: Monday, June 28, 2021, 15:46 [IST]
Other articles published on Jun 28, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+