Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvSL: അരങ്ങേറ്റക്കാരുടെ ചാകര!, ഒടുവില്‍ സന്ദീപ് വാര്യരും- ഈ വര്‍ഷത്തെ ഒമ്പതാമന്‍

1

അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറ്റക്കാരുടെ ചാകര തന്നെയാണ് ഈ വര്‍ഷം കണ്ടു കൊണ്ടിരിക്കുന്നത്. അക്കൂട്ടത്തിലേക്കു തന്റെ പേരും ചേര്‍ത്തിരിക്കുകയാണ് മലയാളി പേസര്‍ സന്ദീപ് വാര്യര്‍. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ തികച്ചും അപ്രതീക്ഷിതമായിട്ടാണ് അദ്ദേഹത്തിനു നറുക്കുവീണത്.

പരിക്കേറ്റ പേസര്‍ നവദീപ് സൈനിക്കു മല്‍സരത്തില്‍ നിന്നു വിട്ടുനില്‍ക്കേണ്ടി വന്നതോടൈയാണ് സന്ദീപിന് അവസരം ലഭിച്ചത്. ലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നില്ല അദ്ദേഹം. റിസര്‍വ് ബൗളര്‍മാരുടെ സംഘത്തിലായിരുന്നു സന്ദീപ്. എന്നാല്‍ ക്രുനാല്‍ പാണ്ഡ്യക്കു കൊവിഡ് പിടിപെട്ടതോടെ താരവുമായി സമ്പര്‍ക്കത്തിലായിരുന്ന കളിക്കാര്‍ക്കു ഐസൊലേഷനില്‍ കഴിയേണ്ടി വന്നിരുന്നു. ഇതിനു പിന്നാലെ സൈനിക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെ ഇന്ത്യക്കു ബൗളര്‍മാരുടെ കുറവ് അനുഭവപ്പെട്ടതോടെ റിസര്‍വ് താരങ്ങളിലൊരാളായ സന്ദീപിന് പ്ലെയിങ് ഇലവനിലേക്കു വിളി വരുകയായിരുന്നു.

2

ഈ വര്‍ഷം ടി20യില്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറിയ ഒമ്പതാമത്തെ താരം കൂടിയാണ് സന്ദീപ്. കൂടാതെ ഇക്കൂട്ടത്തിലെ രണ്ടാമത്തെ മലയാളിയുമായി അദ്ദേഹം മാറി. ലങ്കയുമായുള്ള ഇതേ പരമ്പരയില്‍ തന്നെ മലയാളി താരം ദേവ്ദത്ത് പടിക്കലും ദേശീയ ടീമിനായി അരങ്ങേറിയിരുന്നു. ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, പൃഥ്വി ഷാ, വരുണ്‍ ചക്രവര്‍ത്തി, റുതുരാജ് ഗെയ്ക്വാദ്, ചേതന്‍ സക്കരിയ, നിതീഷ് റാണ എന്നിവരാണ് ഈ വര്‍ഷം ടി20യില്‍ ആദ്യ ക്യാപ്പണിഞ്ഞ മറ്റുള്ളവര്‍.

സന്ദീപിലേക്കു വരികയാണെങ്കില്‍ കരിയറില്‍ ഇതുവരെ 54 ടി20 മല്‍സരങ്ങളില്‍ അദ്ദേഹം കളിച്ചുകഴിഞ്ഞു. 53 വിക്കറ്റുകളും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. 26.54 ശരാശരിയുള്ള സന്ദീപിന്റെ ഇക്കോണമി റേറ്റ് 7.29 ആണ്. 19 റണ്‍സിനു മൂന്നു വിക്കറ്റുകളെടുത്തതാണ് മലയാളി പേസറുടെ കരിയര്‍ ബെസ്റ്റ് പ്രകടനം.

ഇന്ത്യക്കു വേണ്ടിയുള്ള അരങ്ങേറ്റ മല്‍സരത്തില്‍ സന്ദീപിനു വലിയ ചലനമുണ്ടാക്കാനായില്ല. മൂന്നോവറില്‍ 23 റണ്‍സാണ് അദ്ദേഹം വിട്ടുകൊടുത്തത്. പക്ഷെ വിക്കറ്റൊന്നും സന്ദീപിനു ലഭിച്ചില്ല. അതേസമയം, മല്‍സരത്തില്‍ ഇന്ത്യ കനത്ത പരാജയം ഏറ്റുവാങ്ങി. ഏഴു വിക്കറ്റിനായിരുന്നു ലങ്കയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ എട്ടു വിക്കറ്റിന് 81 റണ്‍സിലൊതുക്കിയ ലങ്ക 14.3 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയും ചെയ്തു.

Story first published: Thursday, July 29, 2021, 23:26 [IST]
Other articles published on Jul 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+