Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ഇന്ത്യയുടേത് രണ്ടാംനിര ടീം, ഇതു നമ്മുടെ ക്രിക്കറ്റിനു അപമാനം! തുറന്നടിച്ചു രണതുംഗ

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള നിശ്ചിത ഓവര്‍ പരമ്പരകള്‍ ഈ മാസം ആരംഭിക്കാനിരിക്കെ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരേ (എസ്എല്‍സി) ആഞ്ഞടിച്ച് മുന്‍ ലോകകപ്പ് ജേതാവായ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗ. ഇന്ത്യയുടെ രണ്ടാംനിര ടീമിനെതിരേ പരമ്പര കളിക്കുന്നത് നമ്മുടെ ക്രിക്കറ്റിനെ അപമാനിക്കുന്നതിനു തുല്യമാണെന്നു അദ്ദേഹം വിമര്‍ശിച്ചു.

വിരാട് കോലിക്കു കീഴില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ഇപ്പോള്‍ ഇംഗ്ലീഷ് പര്യടനത്തിലാണ്. ഇതേ തുടര്‍ന്നാണ് ശിഖര്‍ ധവാന്റെ ക്യാപ്റ്റന്‍സിയില്‍ മറ്റൊരു സംഘത്തെ ഇന്ത്യ ലങ്കയിലേക്കു അയച്ചത്. നിശ്ചിത ഓവര്‍ സ്‌പെഷ്യലിസ്റ്റുകളായ ഒരുപിടി മികച്ച താരങ്ങളും ചില പുതുമുഖങ്ങളും ഇന്ത്യയുടെ 20 അംഗ സംഘത്തിലുണ്ട്.

 എന്തിന് സമ്മതിച്ചു?

എന്തിന് സമ്മതിച്ചു?

ഇന്ത്യയുടെ രണ്ടാംനിര ടീമാണിത്. അവര്‍ ഇവിടെ കളിക്കാന്‍ വന്നത് നമ്മളെ അപമാനിക്കുന്നതിനു തുല്യമാണ്. ടെലിവിഷന്‍ മാര്‍ക്കറ്റിങ് ആവശ്യത്തിനു വേണ്ടി അവരുമായി പരമ്പര കളിക്കാന്‍ സമ്മതം മൂളിയ നിലവിലെ ഭരണസമിതിയെയാണ് ഞാന്‍ കുറ്റപ്പെടുത്തുക.
ഇന്ത്യ അവരുടെ ശക്തമായ ടീമിനെ ഇംഗ്ലണ്ടിലേക്കു അയച്ചിരിക്കുകയാണ്. ദുര്‍ബലമായ ടീമിനെയാണ് ലങ്കയിലേക്കു വിട്ടിരിക്കുന്നതെന്നും 1996ല്‍ ലങ്കയെ ലോകകപ്പ് വിജയത്തിലേക്കു നയിച്ച മുന്‍ ഇതിഹാസ ബാറ്റ്‌സ്മാന്‍ കൂടിയായ രണതുംഗ തുറന്നടിച്ചു.

 ലങ്കന്‍ ടീമിനെ വിമര്‍ശിച്ചു

ലങ്കന്‍ ടീമിനെ വിമര്‍ശിച്ചു

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ലങ്കന്‍ ടീമിന്റെ നിലവിലെ മോശം പ്രകടനത്തെയും രണതുംഗ വിമര്‍ശിച്ചു. കഴിഞ്ഞ മാസം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ അവര്‍ 0-3നു തോറ്റിരുന്നു. ലങ്കയുടെ തുടര്‍ച്ചയായ അഞ്ചാമത്തെ ടി20 പരമ്പര പരാജയമായിരുന്നു ഇത്. ഈ പര്യടനത്തിനിടെ ബയോ ബബ്ള്‍ ലംഘിച്ചതിന് മൂന്നു ലങ്കന്‍ താരങ്ങളെ നാട്ടിലേക്കു മടക്കി അയച്ചിരുന്നു.
ടീമിലെ അച്ചടക്കമില്ലായ്മയ്ക്കു ലങ്കന്‍ ക്രിക്കറ്റ് ഭരണാധികാരികളുടെ കൂടി പിഴവാണെന്നും താനായിരുന്നു ഭരണത്തിലെങ്കില്‍ ഇത്തരം കാര്യങ്ങക്ഷളൊന്നും അനുവദിക്കില്ലെന്നും രണതുംഗ വ്യക്തമാക്കി. പ്രാദേശീയ ഭരണസമിതിയെ മാറ്റണമെന്നും ശ്രീലങ്ക ക്രിക്കറ്റിനെ നിയന്ത്രിക്കാന്‍ ഒരു ഇടക്കാല സമിതിയെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വര്‍ഷം മേയ് മധ്യത്തോടെയായിരുന്നു പുതിയ ഭരണസിമിതി ചുമതലയേറ്റെടുത്തത്.

 ഇന്ത്യന്‍ ടീം ക്വാറന്റീന്‍ പൂര്‍ത്തിയാക്കി

ഇന്ത്യന്‍ ടീം ക്വാറന്റീന്‍ പൂര്‍ത്തിയാക്കി

ലങ്കയിലെത്തിയ ഇന്ത്യന്‍ സംഘം നിര്‍ബന്ധിത ക്വാറന്റീന്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഏകദിന പരമ്പരയോടെയാണ് ഇന്ത്യയുടെ ലങ്കന്‍ പര്യടനം ആരംഭിക്കുന്നത്. ഈ മാസം 13നാണ് മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യ കളി. ഇതിനു ശേഷമായിരിക്കും മൂന്നു മല്‍സരങ്ങളുള്‍പ്പെടുന്ന ടി20 പരമ്പര.
ധവാന്‍ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ പരിചയസമ്പന്നനായ പേസര്‍ ഭുവനേശ്വര്‍ കുമാറാണ്. ടീമിനെ പരിശീലിപ്പിക്കുന്ന മുന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡാണ്. ഹാര്‍ദിക് പാണ്ഡ്യ, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, മനീഷ് പാണ്ഡെ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, പൃഥ്വി ഷാ എന്നിവരെല്ലാം ഇന്ത്യന്‍ സംഘത്തിലുണ്ട്.

Story first published: Friday, July 2, 2021, 12:13 [IST]
Other articles published on Jul 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+