IND vs SL: വിജയികളുടെ കാര്യത്തില്‍ സംശയം വേണ്ട, പ്രവചിച്ച് ജാഫര്‍- ശ്രദ്ധിക്കേണ്ടത് നാലുപേരെ
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പര ഞായറാഴ്ച കൊളംബോയില്‍ ആരംഭിക്കാനിരിക്കെ ഈ പരമ്പരയിലെയും തുടര്‍ന്നുള്ള ടി20 പരമ്പരയിലെയും വിജയികളെ പ്രവചിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. ക്യാപ്റ്റന്‍ വിരാട് കോലിയടക്കമുള്ള മുന്‍നിര താരങ്ങളില്ലാതെയാണ് ഇന്ത്യ ലങ്കയിലെത്തിയിരിക്കുന്നത്. ശിഖര്‍ ധവാനാണ് രണ്ടു പരമ്പരകളിലും ഇന്ത്യന്‍ നായകന്‍.
നിശ്ചിത ഓവര്‍ സ്‌പെഷ്യലിസ്റ്റുകളായ മികച്ച യുവതാരങ്ങളടങ്ങുന്നതാണ് ഇന്ത്യന്‍ ടീം. നായകന്‍ ധവാനും വൈസ് ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാറുമാണ് ടീമിലെ പരിചയസമ്പന്നരായ താരങ്ങള്‍. ടി20 ലോകകപ്പിനുള്ള മികച്ച തയ്യാറെടുപ്പ് കൂടിയായിരിക്കും ഇന്ത്യ ലങ്കയ്‌ക്കെതിരായ പരമ്പരകള്‍.

രണ്ടു പരമ്പരകളും ഇന്ത്യ നേടും
രണ്ടാംനിര ടീമിനെയാണ് ഇന്ത്യ ഇറക്കുന്നതെങ്കിലും ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ടി20 പരമ്പരകൡ ഇന്ത്യ തന്നെയാണ് ഫേവറിറ്റുകളെന്നു ജാഫര്‍ അഭിപ്രായപ്പെട്ടു.
പ്രതിഭയുള്ള നിരവധി യുവതാരങ്ങള്‍ നമ്മുടെ ടീമിലുണ്ട്. അതിനാല്‍ തന്നെ ഇന്ത്യ രണ്ടു പരമ്പരകളും നേടുമെന്നാണ് എന്റെ അഭിപ്രായം. ഇന്ത്യയുടേത് കരുത്തുറ്റ ടീമാണെന്നതില്‍ ഒരു സംശയവുമില്ല. ധവാന്‍, ഹാര്‍ദിക്, ഭുവി, ചഹല്‍ എന്നിവരടക്കം പലരും ഏകദിന ടീമിലെ സ്ഥിരം താരങ്ങളാണെന്നും ജാഫര്‍ കൂട്ടിച്ചേര്‍ത്തു.

ശ്രദ്ധിക്കേണ്ട യുവതാരങ്ങള്‍
ഇന്ത്യയുടെ നാലു യുവതാരങ്ങളെയാണ് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടതെന്നു ജാഫര്‍ ചൂണ്ടിക്കാട്ടി. ആവേശം കൊള്ളിക്കുന്ന ഒരുപിടി താരങ്ങള്‍ ഇന്ത്യന്‍ നിരയിലുണ്ട്. പൃഥ്വി ഷാ തിരിച്ചെത്തിയിരിക്കുന്നു, ദേവ്ദത്ത് മറ്റൊരു പ്രതിഭയാണ്, റുതുരാജിന് അവസരം ലഭിച്ചിരിക്കുന്നു, വരുണ്‍ ചക്രവര്‍ത്തി ടീമിലുണ്ട്, സഞ്ജു സാംസണും മടങ്ങി വന്നിരിക്കുകയാണ്. പ്രത്യേകിച്ചും ടി20 ലോകകപ്പ് വരാനിരിക്കുന്നതിനാല്‍ ഈ താരങ്ങളുടെ പ്രകടനമാണ് ഞാന്‍ ഉറ്റുനോക്കുന്നത്. ഇവര്‍ എങ്ങനെ പെര്‍ഫോം ചെയ്യുന്നുവെന്ന് കാണാന്‍ ലഭിക്കുന്ന ഏറ്റവും നല്ല അവസരമായിരിക്കും ഇതെന്നും ജാഫര്‍ വിശദമാക്കി.

ദ്രാവിഡിന്റെ റോള്‍
ഇതിഹാസ താരവും ക്യാപ്റ്റനുമായിരുന്ന രാഹുല്‍ ദ്രാവിഡിനെ ഇന്ത്യന്‍ കോച്ചാക്കിയത് ഏറ്റവും മികച്ച തീരുമാനമാണെന്നും ജാഫര്‍ പറഞ്ഞു. കളിക്കാര്‍ക്കു ഒരുപാട് കാര്യങ്ങള്‍ ദ്രാവിഡില്‍ നിന്നും പഠിക്കാന്‍ കഴിയും. ക്രിക്കറ്റ് മാത്രമല്ല, ഒരു ക്രിക്കറ്റര്‍ക്കു മുന്നോട്ടുള്ള യാത്രയില്‍ ആവശ്യമുള്ള പലതും അവര്‍ക്കു ദ്രാവിഡില്‍ നിന്നും പഠിക്കാം. ഈ യുവതാരങ്ങക്കു ഏറ്റവും യോജിച്ച ഉദേശകന്‍ തന്നെയാണ് ദ്രാവിഡെന്നും ജാഫര്‍ നിരീക്ഷിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications