IND vs SL: ടി20 ലോകകപ്പില്‍ ഇന്ത്യക്കു നികത്തേണ്ടത് മൂന്ന് ഒഴിവുകള്‍! ഒന്ന് ഉറപ്പിക്കാന്‍ സഞ്ജു
ഐസിസിയുടെ ടി20 ലോകകപ്പിനു ഇനി മൂന്നു മാസങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. അതുകൊണ്ടു തന്നെ ഓരോ ടീമിനും ഇനിയുള്ള മല്‍സരങ്ങള്‍ ലോകകപ്പിനുള്ള തയ്യാറെടുപ്പുകള്‍ കൂടിയാണ്. ഇന്ത്യയുടെ കാര്യമെടുത്താല്‍ ലോകകപ്പിനു മുമ്പ് രണ്ടു പരമ്പരകള്‍ മാത്രമാണുള്ളത്. ശ്രീലങ്കയ്‌ക്കെതിരായ ടി20, ഏകദിന പരമ്പരകളാണ് ഇവ. ഈ മാസം 13നാരംഭിക്കുന്ന ഏകദിന പരമ്പരയോടെയാണ് ഇന്ത്യയുടെ ലങ്കന്‍ പര്യടനം ആരംഭിക്കുന്നത്.
വിരാട് കോലിയടക്കമുള്ള മുന്‍നിര താരങ്ങളുടെ അഭാവത്തില്‍ പരിചയസമ്പന്നനായ ശിഖര്‍ ധവാനാണ് ടീമിന നയിക്കുന്നത്. വൈസ് ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാറാണ്. ഇന്ത്യന്‍ സെലക്ടര്‍മാര്‍ ഏറെ ശ്രദ്ധയോടെ വീക്ഷിക്കുന്ന പര്യടനം കൂടിയായിരിക്കും ഇത്. കാരണം ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലെ ചില ഒഴിവുകള്‍ നികത്താനുള്ളവരെ ഈ പരമ്പരകളില്‍ നിന്നും കണ്ടെത്തേണ്ടതുണ്ട്. ലോകകപ്പില്‍ ഇന്ത്യ ഉറപ്പായും നികത്തേണ്ട മുന്നു ഒഴിവുകള്‍ ഏതൊക്കെയാണെന്നറിയാം.

റിസര്‍വ്വ് ഓപ്പണര്‍
രോഹിത് ശര്‍മയ്‌ക്കൊപ്പം നായകന്‍ വിരാട് കോലി ഇന്ത്യക്കായി ഓപ്പണ്‍ ചെയ്‌തേക്കുമെന്നാണ് സൂചനകള്‍. ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന അവസാന ടി20 പരമ്പരയില്‍ ഈ സഖ്യം ഓപ്പണ്‍ ചെയ്യുകയും മിന്നുന്ന പ്രകടനം നടത്തുകയും ചെയ്തിരുന്നു. ഭാവിയിലും തങ്ങള്‍ ഓപ്പണ്‍ ചെയ്യുമെന്ന സൂചനയും കോലി അന്നു നല്‍കിയിരുന്നു.
റിസര്‍വ് ഓപ്പണറായി ലോകകപ്പില്‍ ഇന്ത്യക്കു ഒരാളെ കണ്ടെത്തേണ്ടതുണ്ട്. ശിഖര്‍ ധവാന്‍, ദേവ്ദത്ത് പടിക്കല്‍, റുതുരാജ് ഗെയ്ക്ക്വാദ് എന്നിവരാണ് ഈ സ്ഥാനത്തിനു വേണ്ടി രംഗത്തുള്ളത്. പരിചയസമ്പത്ത് ധവാന് പ്ലസ് പോയിന്റാണെങ്കിലും അദ്ദേഹം ഇപ്പോള്‍ ടി20 ടീമിന്റെ ഭാഗമല്ല.
ലങ്കയ്‌ക്കെതിരേ മികച്ച പ്രകടനം നടത്തിയാല്‍ ധവാന് തീര്‍ച്ചയായും ഈ സ്ഥാനം തിരിച്ചുപിടിക്കാന്‍ കഴിയും. 2020 ജനുവരിക്കു ശേഷം ദേശീയ ടീമിനായി ടി20യില്‍ അദ്ദേഹത്തിന്റെ ശരാശരി 28ഉം സ്‌ട്രൈക്ക്‌റേറ്റ് 120ഉം മാത്രമാണ്. ലങ്കയില്‍ ധവാന്‍ ഫ്‌ളോപ്പാവുകയാണെങ്കില്‍ ഈ പരമ്പരയിലെ മികച്ച പ്രകടനത്തിലൂടെ ലോകകപ്പ് ടീമിലെത്താനാവുമെന്ന പ്രതീക്ഷയിലാവും ദേവ്ദത്തും റുതുരാജും.

രണ്ടാം വിക്കറ്റ് കീപ്പര്‍
ലോകകപ്പില്‍ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനം റിഷഭ് പന്ത് ഉറപ്പിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ ഇനി ടീമിന്റെ രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനമാണ് ഒഴിഞ്ഞുകിടക്കുന്നത്. മലയാളി താരം സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ തമ്മിലാണ് ഈ കസേരയ്ക്കു വേണ്ടി പിടിവലി.
ലങ്കയ്‌ക്കെതിരായ പരമ്പരയില്‍ സഞ്ജുവും ഇഷാനും ഇന്ത്യന്‍ ടീമിലുണ്ട്. ഐപിഎല്ലില്‍ മികച്ച ഫോമിലായിരുന്ന സഞ്ജു ലങ്കയിലും ഇതാവര്‍ത്തിച്ചാല്‍ ഇഷാന്‍ പിന്തള്ളപ്പെടും. എന്നാല്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള മോശം പ്രകടനത്തിന്റെ ക്ഷീണം ഇന്ത്യന്‍ ജഴ്‌സിയില്‍ തീര്‍ക്കുകയാവും ഇഷാന്റെ ലക്ഷ്യം. ലങ്കന്‍ പര്യടനം കഴിയുന്നതോടെ രണ്ടാം വിക്കറ്റ് കീപ്പര്‍ ആരാവുമെന്ന ചോദ്യത്തിനു നമുക്ക് ഉത്തരം ലഭിക്കും.

എക്‌സ്ട്രാ സ്പിന്‍ ബൗളര്‍
ലോകകപ്പ് വേദിയായ യുഎഇ സ്പിന്‍ ബൗളിങിന് അനുകൂലമായതിനാല്‍ തന്നെ ഇന്ത്യക്കു അധികമായി ഒരു സ്പിന്നറുടെ ഒഴിവ് കൂടി നികത്തേണ്ടതുണ്ട്. ലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ആറു സ്പിന്നര്‍മാരുണ്ട്. യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നീ മൂന്നു പേരുടെ പ്രകടനമായിരിക്കും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്.
2020 ജൂലൈയിലായിരുന്നു കുല്‍ദീപ് അവസാനമായി ഇന്ത്യക്കു വേണ്ടി ടി20 കളിച്ചത്. ലങ്കയില്‍ മികച്ച പ്രകടനം നടത്തിയാല്‍ വീണ്ടും ടീമില്‍ തിരിച്ചെത്താനാവുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
ചഹല്‍ ടി20 ലോകകപ്പ് ടീമില്‍ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്. മിസ്റ്ററി സ്പിന്നറെന്നറിയപ്പെടുന്ന വരുണായിരിക്കും ലോകകപ്പ് ബെര്‍ഡത്ത് ലക്ഷ്യമിടുന്ന പ്രധാന സ്പിന്നര്‍. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി സ്ഥിരതയാര്‍ന്ന പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications