IND vs SL Test: വമ്പന്‍ റെക്കോഡിനരികെ അശ്വിന്‍, കപിലിനെ കടത്തിവെട്ടാം, വേണ്ടത് നാല് വിക്കറ്റ്

മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ക്രിക്കറ്റ് ടെസ്റ്റ് പരമ്പര നാളെ ആരംഭിക്കാനിരിക്കെ ചരിത്ര റെക്കോഡ് ലക്ഷ്യമിട്ട് ഇന്ത്യയുടെ ആര്‍ അശ്വിന്‍. മുന്‍ പേസ് ഓള്‍റൗണ്ടര്‍ കപില്‍ ദേവിനെ ടെസ്റ്റ് വിക്കറ്റ് വേട്ടയില്‍ മറികടക്കാനുള്ള അവസരമാണ് അശ്വിന് മുന്നിലുള്ളത്. നാല് വിക്കറ്റുകള്‍ കൂടി നേടിയാല്‍ കപിലിനെ മറികടന്ന് ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തേക്കുയരാന്‍ അശ്വിന് സാധിക്കും. 131 ടെസ്റ്റില്‍ നിന്ന് 434 വിക്കറ്റാണ് കപില്‍ ദേവിന്റെ പേരിലുള്ളത്. 88 ടെസ്റ്റില്‍ നിന്ന് 430 വിക്കറ്റാണ് അശ്വിന്റെ പേരിലുള്ളത്.
ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റ് പരമ്പരയിലൂടെ അഞ്ച് വിക്കറ്റ് നേടാനായാല്‍ അശ്വിന് കപിലിനെ മറികടന്ന് ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തേക്കെത്തിക്കാനാവും. 132 ടെസ്റ്റില്‍ നിന്ന് 619 വിക്കറ്റുമായി അനില്‍ കുംബ്ലെയാണ് ഈ റെക്കോഡില്‍ തലപ്പത്ത്. ഇതിനെ മറികടക്കാനുള്ള അവസരവും നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ അശ്വിനുണ്ട്.

ശ്രീലങ്കന്‍ പരമ്പരയിലൂടെ സര്‍ റിച്ചാര്‍ഡ് ഹാഡ്‌ലി (431), രങ്കണ ഹരാത്ത് (433), ഡെയ്ല്‍ സ്റ്റെയിന്‍ (439) എന്നിവരുടെ ടെസ്റ്റ് വിക്കറ്റ് നേട്ടത്തെയും മറികടക്കാന്‍ അശ്വിന് മുന്നില്‍ അവസരമുണ്ട്. കൂടാതെ ഹര്‍ഭജന്‍ സിങ്ങിനെ മറികടന്ന് ശ്രീലങ്കയ്‌ക്കെതിരേ കൂടുതല്‍ ടെസ്്റ്റ് വിക്കറ്റുള്ള ഇന്ത്യന്‍ ബൗളറാവാനുള്ള അവസരവും അശ്വിന്റെ മുന്നിലുണ്ട്. രണ്ട് പേരുടെ പേരിലും 50 വിക്കറ്റുകളാണുള്ളത്.
അശ്വിന്റെ വിദേശ പര്യടനത്തിലെ പ്രകടനം അല്‍പ്പം പിന്നോട്ടാണെങ്കിലും തട്ടകത്തില്‍ അശ്വിനെക്കാളും കേമന്‍ മറ്റൊരു ബൗളറുമില്ല. അശ്വിന്റെ 430 വിക്കറ്റുകളില്‍ 300ഉും പിറന്നത് നാട്ടിലാണ്. 35 എവേ മത്സരത്തില്‍ നിന്നാണ് അശ്വിന്‍ 130 വിക്കറ്റുകളും വീഴ്ത്തിയത്. ശ്രീലങ്കയ്‌ക്കെതിരേ 9 ടെസ്റ്റില്‍ നിന്ന് 50 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള അശ്വിന്‍ ഇത്തവണയും സന്ദര്‍ശകര്‍ക്ക് വലിയ ഭീഷണിയാണ്. അശ്വിന്റെ ക്യാരം ബോളുകള്‍ ശ്രീലങ്കയെ വെള്ളം കുടിപ്പിക്കുമെന്നുറപ്പാണ്.

അവസാന സീസണിലെ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തായിരുന്നു അശ്വിന്‍. അശ്വിനെ പരിക്ക് അലട്ടുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അതുകൊണ്ട് തന്നെ ഒന്നാം ടെസ്റ്റില്‍ അശ്വിന്‍ കളിക്കുമോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതായുണ്ട്. അശ്വിന്‍ സമീപകാലത്തായി കളിച്ച പരമ്പരകളിലെല്ലാം ഒരു തവണയെങ്കിലും അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ശ്രീലങ്കന്‍ പരമ്പരയിലും കളിച്ചാല്‍ അശ്വിന്റെ ഗംഭീര പ്രകടനം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റ് വിരാട് കോലിയുടെ 100ാം ടെസ്റ്റ് എന്ന നിലയിലാണ് വലിയ പ്രചാരം ലഭിക്കുന്നത്. ഇന്ത്യക്കായി 100 ടെസ്റ്റ് കളിക്കുന്ന 12ാമത്തെ താരമെന്ന ബഹുമതിക്കരികെയാണ് കോലി. രോഹിത് ശര്‍മ ആദ്യമായി ഇന്ത്യയെ ടെസ്റ്റില്‍ നയിക്കുന്ന മത്സരം കൂടിയാണ് മൊഹാലിയില്‍ നടക്കാന്‍ പോകുന്നത്. 2019ല്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ സജീവമായ രോഹിത് ചുരുങ്ങിയ കാലംകൊണ്ടാണ് നായകസ്ഥാനത്തേക്കെത്തിയത്. രോഹിത്തിന് കീഴില്‍ കോലി കളിക്കുന്ന ആദ്യത്തെ ടെസ്റ്റാണിത്.

ചേതേശ്വര്‍ പുജാര-അജിന്‍ക്യ രഹാനെ എന്നിവരില്ലാതെ ഇന്ത്യ ടെസ്റ്റ് പരമ്പരക്ക് ഇറങ്ങുന്നത് ഇത് ഒമ്പത് വര്‍ഷത്തിന് ശേഷമാണ്. വിരാട് കോലി ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടിയപ്പോള്‍ രണ്ട് പേരും ഇന്ത്യന്‍ ടീമിലില്ലായിരുന്നു. വിരാട് കോലി ഇടവേളക്ക് ശേഷം അന്താരാഷ്ട്ര സെഞ്ച്വറി നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍ മൊഹാലിയിലേക്ക് ഉറ്റുനോക്കുന്നത്. 70 സെഞ്ച്വറിയില്‍ കോലി ബ്രേക്കിട്ട് നില്‍ക്കാന്‍ തുടങ്ങിയിട്ട് മൂന്ന് വര്‍ഷത്തോളമായി. അതുകൊണ്ട് തന്നെ ശ്രീലങ്കന്‍ പരമ്പര കോലിയെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ടതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications