Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL:ഇന്ത്യയുടെ 'ആറാട്ട്', ജഡേജക്കും രോഹിത്തിനും അശ്വിനും റെക്കോഡ്, എല്ലാം അറിയാം

1

മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ഗംഭീര ജയം നേടിയെടുത്തിരിക്കുകയാണ്. ഇന്നിങ്‌സിനും 222 റണ്‍സിനുമാണ് ഇന്ത്യയുടെ ജയം. 400 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ ഇന്ത്യ ശ്രീലങ്കയെ ഫോളോ ഓണിന് ക്ഷണിച്ചത് ഫലം കണ്ടു. 178 റണ്‍സിനാണ് ശ്രീലങ്ക രണ്ടാം ഇന്നിങ്‌സില്‍ കൂടാരം കയറി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റിന് 574 എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്ക ഒന്നാം ഇന്നിങ്‌സില്‍ 174 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. സെഞ്ച്വറി നേടുകയും (175*) ഒമ്പത് വിക്കറ്റുകളും വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് ശ്രീലങ്കയുടെ അന്തകനായത്. നിരവധി റെക്കോഡുകളും മൊഹാലിയില്‍ ഇന്ത്യ കുറിച്ചു. എന്തൊക്കെയാണെന്ന് പരിശോധിക്കാം.

1

ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ ആര്‍ അശ്വിന്‍ ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് നേട്ടക്കാരില്‍ കപില്‍ ദേവിനെ (434) മറികടന്ന് രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. അന്താരാഷ്ട്ര ടെസ്റ്റ് വിക്കറ്റ് നേട്ടക്കാരില്‍ ഒമ്പതാം സ്ഥാനത്തേക്കെത്താനും അശ്വിനായി. രവീന്ദ്ര ജഡേജ സെഞ്ച്വറിയും അഞ്ച് വിക്കറ്റും നേടിയതോടെ ഒരു മത്സരത്തില്‍ ഈ രണ്ട് നേട്ടവും ഒരുമിച്ച് നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടത്തിലെത്താനായി. അശ്വിന്‍ മൂന്ന് തവണ ഈ നേട്ടത്തിലെത്തിയിട്ടുണ്ട്.

2

ശ്രീലങ്കയുടെ ലഹിരു തിരിമാനെ അശ്വിന് മുന്നില്‍ കീഴടങ്ങുന്നത് ഇത് ഏഴാം തവണയാണ്. കൂടാതെ ഇന്ത്യ ജയിക്കുന്ന മത്സരത്തില്‍ 300 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാനും അശ്വിനായി. 150ലധികം റണ്‍സ് നേടുകയും ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത ആദ്യ ഇന്ത്യന്‍ ബൗളറെന്ന നേട്ടം ജഡേജ സ്വന്തം പേരിലാക്കി. ശ്രീലങ്കയ്‌ക്കെതിരേ തട്ടകത്തില്‍ ഇന്ത്യ നേടുന്ന 12ാമത്തെ ജയമാണിത്.

മൊഹാലിയിലെ ഇന്ത്യയുടെ അവസാന മൂന്ന് മത്സരത്തിലും കളിയിലെ താരമാവാന്‍ ജഡേജക്ക് സാധിച്ചു. ശ്രീലങ്കയ്ക്ക് വലിയ നാണക്കേടാണ് ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്. ഇന്നിങ്‌സ് തോല്‍വിയിലെ ടീമിന്റെ ഏറ്റവും വലിയ മൂന്നാമത്തെ തോല്‍വിയാണ് ഇന്ത്യക്കെതിരേ ഏറ്റുവാങ്ങിയത്. നായകനെന്ന നിലയില്‍ രോഹിത്തിനും നേട്ടം സ്വന്തമാക്കാനായി. നായകനായുള്ള അരങ്ങേറ്റ ടെസ്റ്റില്‍ ഇന്നിങ്‌സ് ജയം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ നായകനാണ് രോഹിത്. പോളി ഉമ്രിഗാറാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത്. ന്യൂസീലന്‍ഡിനെതിരേ ഇന്നിങ്‌സിനും 27 റണ്‍സിനുമാണ് അദ്ദേഹം ജയം നേടിക്കൊടുത്തത്.

3

ശ്രീലങ്കയ്ക്ക് മൂന്നാം ദിനം മാത്രം നഷ്ടമായത് 16 വിക്കറ്റാണ്. ഈ നാണക്കേട് രണ്ടാം തവണയാണ് ശ്രീലങ്കന്‍ ടീമിന് നേരിടേണ്ടി വരുന്നത്. 2007ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും ഇതേ നാണക്കേട് ശ്രീലങ്കയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ശ്രീലങ്കയെ സംബന്ധിച്ച് ഒരവസരത്തിലും ഇന്ത്യക്ക് മുന്നില്‍ മേല്‍ക്കോയ്മ നേടാനായില്ല. ജയത്തോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലും നേട്ടമുണ്ടാക്കി. നിലവില്‍ 65 പോയിന്റുമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. ഓസ്‌ട്രേലിയ, പാകിസ്താന്‍, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങളിലുള്ളത്.

4

വിരാട് കോലിയുടെ 100ാം ടെസ്‌റ്റെന്ന നിലയില്‍ വലിയ പ്രാധാന്യം മൊഹാലി ടെസ്റ്റിന് ലഭിച്ചിരുന്നു. ഇടവേളക്ക് ശേഷം വിരാട് കോലിയുടെ സെഞ്ച്വറി എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കിലും 45 റണ്‍സാണ് ഒന്നാം ഇന്നിങ്‌സില്‍ അദ്ദേഹം നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടുമെന്ന് ആരാധകര്‍ കരുതിയിരുന്നെങ്കിലും ആദ്യ ഇന്നിങ്‌സുകൊണ്ട് തന്നെ ഇന്ത്യ വിജയം നേടി. രണ്ടാം ടെസ്റ്റ് പിങ്ക് ബോളിലാണ്. ബംഗളൂരുവിലാണ് മത്സരം. അതിലൂടെ കോലി സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. കോലി അവസാന സെഞ്ച്വറി നേടിയത് 2019 ഡിസംബറില്‍ ബംഗ്ലാദേശിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു.

Story first published: Sunday, March 6, 2022, 18:40 [IST]
Other articles published on Mar 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+