IND vs SA ODI: ഇന്ത്യന്‍ ടീമില്‍ ആരൊക്കെ?, മൂന്ന് പേര്‍ക്ക് സര്‍പ്രൈസ് വിളിയെത്തിയേക്കും!, അറിയാം

ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്ന് മത്സര ഏകദിന പരമ്പര ഈ മാസം 6ന് ആരംഭിക്കുകയാണ്. ടി20 ലോകകപ്പിനായി ഇന്ത്യയുടെ മുഖ്യ ടീം ഓസ്‌ട്രേലിയയിലേക്ക് പോകുമ്പോള്‍ രണ്ടാം നിര ടീമാണ് ഏകദിന പരമ്പര കളിക്കുക. ശിഖര്‍ ധവാന്‍ ഇന്ത്യയെ നയിക്കുമ്പോള്‍ സഞ്ജു സാംസണ്‍ വൈസ് ക്യാപ്റ്റനായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ ടീം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 2023ലെ ഏകദിന ലോകകപ്പില്‍ സീറ്റ് ലക്ഷ്യമിടുന്ന താരങ്ങള്‍ക്കൊക്കെ ഇപ്പോള്‍ മുതല്‍ തിളങ്ങേണ്ടതായുണ്ട്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ള താരങ്ങളെക്കുറിച്ച് ഏറെക്കുറെ ധാരണയുണ്ടെങ്കിലും ചില താരങ്ങള്‍ അപ്രതീക്ഷിതമായി ടീമിലേക്കെത്തിയേക്കും. ഇത്തരത്തില്‍ ഇന്ത്യന്‍ ടീമിലേക്കെത്താന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

പൃഥ്വി ഷാ
ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കിയ താരങ്ങളിലൊരാളാണ് പൃഥ്വി ഷാ. വെടിക്കെട്ട് തുടക്കം നല്‍കാന്‍ കെല്‍പ്പുള്ള ഓപ്പണര്‍ക്ക് ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഒരു വര്‍ഷം പുറത്തിരിക്കേണ്ടി വന്നതോടെ ടീമിലെ സ്ഥിര സ്ഥാനവും നഷ്ടമായി. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. പൃഥ്വിയെപ്പോലൊരു വെടിക്കെട്ട് ഓപ്പണറെ വളര്‍ത്തിക്കൊണ്ട് വരേണ്ടത് ഇന്ത്യക്ക് അത്യാവശ്യമായി മാറിയിരിക്കുകയാണെന്ന് പറയാം. ദുലീപ് ട്രോഫിയിലും പൃഥ്വി ഷാ തിളങ്ങിയ സാഹചര്യത്തില്‍ ഇന്ത്യ യുവതാരത്തിന് അവസരം നല്‍കിയേക്കും.
Also Read : T20 World Cup 2022: രോഹിത്തിന് കീഴില്‍ ഇന്ത്യ കപ്പടിക്കുമോ?, സാധ്യത കുറവ്!, കാരണങ്ങളിതാ

ഉമ്രാന്‍ മാലിക്
ഉമ്രാന്‍ മാലിക് ഇന്ത്യയുടെ ടി20 ടീമിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് പോകുമെന്ന റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇതിന് ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. അതുകൊണ്ട് തന്നെ ഉമ്രാനെ ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് പരിഗണിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യ എ ടീമിനൊപ്പം ഗംഭീര പ്രകടനമാണ് ഉമ്രാന്‍ മാലിക് കാഴ്ചവെച്ചത്. ഇറാനി ട്രോഫിയിലും താരത്തിന് തിളങ്ങാനായി. തുടര്‍ച്ചയായി 150 പ്ലസ് വേഗം കുറിക്കാന്‍ കെല്‍പ്പുള്ള താരത്തെ നേരത്തെ ടി20യില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും വലിയൊരു പ്രകടനത്തോടെ ടീമിലെ സ്ഥിര സാന്നിധ്യമാവാന്‍ അദ്ദേഹത്തിനായില്ല. ടി20 ടീമില്‍ നിന്ന് തഴയപ്പെട്ട താരത്തെ അടുത്ത ഏകദിന ലോകകപ്പിന് മുമ്പ് വളര്‍ത്തിക്കൊണ്ട് വരാനാണ് ഇന്ത്യയുടെ ശ്രമം.
Also Read : മുംബൈയില്‍ കളിച്ചതല്ല, സൂര്യയുടെ കരിയര്‍ മാറ്റിയത് ആ തീരുമാനം, ചൂണ്ടിക്കാട്ടി പോണ്ടിങ്

ചേതേശ്വര്‍ പുജാര
ഇന്ത്യയുടെ ടെസ്റ്റ് താരമാണ് ചേതേശ്വര്‍ പുജാര. ഇന്ത്യക്കായി പരിമിത ഓവര്‍ കളിച്ചിട്ട് നാളുകളേറെയായ പുജാരക്ക് ഇത്തവണ വീണ്ടുമൊരു തിരിച്ചുവരവിന് അവസരം ലഭിച്ചാലും അത്ഭുതപ്പെടാനാവില്ല. റോയല്‍ ലണ്ടന്‍ വണ്‍ഡേ കപ്പിലെ മിന്നും പ്രകടനമാണ് പുജാരയെ തിരിച്ചെത്തിക്കാനുള്ള സാധ്യത ഉയര്‍ത്തുന്നത്. 9 മത്സരത്തില്‍ നിന്ന് 89.14 ശരാശരിയില്‍ 624 റണ്‍സാണ് അദ്ദേഹം നേടിയിട്ടുള്ളത്. 111.62 ആണ് സ്‌ട്രൈക്കറേറ്റ്. പതിവ് ശൈലിയില്‍ നിന്ന് വ്യത്യസ്തമായി കടന്നാക്രമിച്ച് കളിച്ച പുജാര ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാനുള്ള താല്‍പര്യവും ഇതിനോടകം അറിയിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications