IND vs SA: ഐപിഎല്ലിനു പിന്നാലെ ടീം ഇന്ത്യയിറങ്ങും, ടി20 പരമ്പരയുടെ ഫിക്‌സ്ചര്‍ പുറത്ത്
ഐപിഎല്‍ പൂരം കൊടിയിറങ്ങുന്നതിനു പിന്നാലെ ടീം ഇന്ത്യയിറങ്ങുന്നു. രോഹിത് ശര്‍മയ്ക്കു കീഴില്‍ ടി20 പരമ്പരയാണ് ഐപിഎല്ലിനു ശേഷം ഇന്ത്യ ആദ്യം കളിക്കുന്നത്. കരുത്തരായ സൗത്താഫ്രിക്കയുമായി അഞ്ചു ടി20കളില്‍ ഇന്ത്യ ജൂണില്‍ ഏറ്റുമുട്ടും. ഈ മല്‍സരങ്ങളുടെ തിയ്യതിയും വേദിയും ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. ജൂണ്‍ ഒമ്പതിനാണ് ടി20 പരമ്പരയ്ക്കു തുടക്കമാവുന്നത്.
ഈ വര്‍ഷം ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള മൂന്നാമത്തെ പരമ്പര കൂടിയാണിത്. നേരത്തേ ഇന്ത്യന്‍ ടീം സൗത്താഫ്രിക്കയില്‍ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ കളിച്ചിരുന്നു. രണ്ടിലും ഇന്ത്യ പരാജയപ്പെടുകയും ചെയ്തു. ഈ തോല്‍വികള്‍ക്കു വരാനിരിക്കുന്ന ടി20 പരമ്പരയില്‍ കണക്കുതീര്‍ക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം.

ജൂണ്‍ ഒമ്പതിനു ഡല്‍ഹിയിലാണ് ടി20 പരമ്പരയിലെ ആദ്യ പോരാട്ടം. രണ്ടാമത്തെ മല്‍സരം ജൂണ്‍ 12നു കട്ടക്കിലും മൂന്നാമത്തേത് ജൂണ്‍ 14നു വിസാഗിലും നടക്കും. അവസാനത്തെ രണ്ടു ടി20കള്‍ ജൂണ്‍ 17ന് രാജ്‌കോട്ടിലും 19നു ബെംഗളൂരുവിലുമായിരിക്കും. ഈ വര്‍ഷം ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പായിരിക്കും ഇന്ത്യക്കു ഈ പരമ്പര. രോഹിത്തിനു കീഴില്‍ മുന്‍നിര ടീമിനെ തന്നെ ഇന്ത്യ ഈ പരമ്പരയില്‍ അണിനിരത്തുമോ അതോ ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ യുവനിരയെ പരീക്ഷിക്കുമോയെന്നു കാത്തിരുന്നു കാണണം.

ഈ പരമ്പരയ്ക്കുശേഷം ജൂണ്‍ 26, 28 തിയ്യതികളില്‍ അയര്‍ലാന്‍ഡുമായി അവരുടെ നാട്ടില്‍ രണ്ടു ടി20കളും ഇന്ത്യ കളിക്കുന്നുണ്ട്. ജൂലൈയില്‍ ഇംഗ്ലണ്ടുമായി ഒരു ടെസ്റ്റില്‍ ഇന്ത്യക്കു കളിക്കാനുള്ളതിനാല്‍ അയര്‍ലാന്‍ഡിനെതിരേ രണ്ടാംനിര ടീമിനെ ഇന്ത്യ പരീക്ഷിക്കാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷത്തെ ഇംഗ്ലണ്ട് പര്യടനത്തില്‍ മാറ്റിവയ്ക്കപ്പെട്ട അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റാണ് ജൂലൈയില്‍ നടക്കാനിരിക്കുന്നത്. പരമ്പരയില്‍ ഇന്ത്യ 2-1നു മുന്നിട്ടുനില്‍ക്കുകയാണ്.

ഇന്ത്യയുടെ അവസാനത്തെ ടി20 പരമ്പര ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു. മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ തൂത്തുവാരുകയും ചെയ്തിരുന്നു. ശ്രേയസ് അയ്യരായിരുന്നു പരമ്പരയില്‍ ഇന്ത്യയുടെ ഹീറോ. മൂന്നു മല്‍സരങ്ങളിലും പുറത്താവാതെ അദ്ദേഹം ഫിഫ്റ്റി കുറിച്ചിരുന്നു. 57, 74, 7 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍.
ടി20യില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ 12ാമത്തെ വിജയം കൂടിയായിരുന്നു ഇത്. ഇതോടെ അഫ്ഗാനിസ്താന്റെ ലോക റെക്കോര്‍ഡിനൊപ്പവും ഇന്ത്യയെത്തിയിരുന്നു. ലങ്കയുമായുള്ള ടി20 പരമ്പരയ്ക്കുമുമ്പ് വെസ്റ്റ് ഇന്‍ഡീസിനെയും ഇന്ത്യ 3-0നു തൂത്തുവാരിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications