T20 WC 2026: ഇന്ത്യ-പാക് മത്സരം മുടങ്ങാൻ സാധ്യത, പ്രേമദാസയിൽ മഴ വില്ലനാകുമോ? ആരാധകർക്ക് നെഞ്ചിടിപ്പ്
ആഴ്ചകൾ നീണ്ട നാടകീയതകൾക്കൊടുവിൽ ഫെബ്രുവരി 15-ന് കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ടി20 ലോകകപ്പ് പോരാട്ടത്തിന് മേൽ വീണ്ടും കരിനിഴൽ. ഇത്തവണ വില്ലനായെത്തുന്നത് മഴയാണ്. കൊളംബോയിൽ ഈ മാസം കാലാവസ്ഥ മോശമായതിനാൽ ചില സന്നാഹ മത്സരങ്ങൾ നേരത്തെ റദ്ദാക്കിയിരുന്നു.
T20 WC 2026: സഞ്ജൂ നീ എന്ത് അബദ്ധമാ കാണിച്ചത്? ചെയ്യേണ്ടതിങ്ങനെ!! ശ്രീകാന്തിന്റെ ഉപദേശം
മഴ വില്ലനാകുമോ?
ഞായറാഴ്ച കൊളംബോയിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ടുകൾ. ഫെബ്രുവരി 14-ന് 65% മഴയ്ക്ക് സാധ്യതയുണ്ടെങ്കിൽ, മത്സരദിവസമായ ഞായറാഴ്ച 50% മഴ പ്രവചിക്കപ്പെടുന്നു. പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക് ഇടിമിന്നലുണ്ടാകാൻ സാധ്യതയുള്ളതിനാൽ ടോസ് വൈകിയേക്കാം. രാത്രി 8 മണിയോടെ ആകാശം തെളിയുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും നേരിയ മഴ തുടരാൻ സാധ്യതയുണ്ട്.

ടോസ് നിർണ്ണായകമാകുമോ?
പ്രേമദാസയിലെ പിച്ച് നിലവിൽ സ്പിന്നർമാരെയും സ്ലോ ബൗളർമാരെയും തുണയ്ക്കുന്ന രീതിയിലാണ്. മഴ പെയ്യുകയാണെങ്കിൽ ടോസ് നിർണ്ണായകമാകും. ഈർപ്പമുള്ള സാഹചര്യത്തിൽ ബൗളർമാർക്ക് സ്വിംഗ് ലഭിക്കുമെന്നതിനാൽ ആദ്യം ഫീൽഡ് ചെയ്യാനാകും ടീമുകൾ ആഗ്രഹിക്കുക. എന്നാൽ മഴ കാരണം കളി ചുരുങ്ങുകയാണെങ്കിൽ ഡിഎൽഎസ് (DLS) നിയമം മുൻനിർത്തി ആദ്യം ബാറ്റ് ചെയ്യുന്നതാകും സുരക്ഷിതം.
മത്സരം ഉപേക്ഷിച്ചാൽ എന്ത് സംഭവിക്കും?
റിസർവ് ദിനങ്ങൾ ഇല്ലാത്തതിനാൽ മത്സരം ഉപേക്ഷിക്കേണ്ടി വന്നാൽ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിടും. നിലവിൽ നാല് പോയിന്റോടെ ഇന്ത്യയാണ് പട്ടികയിൽ ഒന്നാമത്. മികച്ച റൺറേറ്റ് ഉള്ളതിനാൽ മത്സരം ഉപേക്ഷിച്ചാലും ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി സൂപ്പർ 8-ലേക്ക് കടക്കാൻ സാധ്യതയുണ്ട്. ഇതിനുശേഷം ഇന്ത്യക്ക് നെതർലൻഡ്‌സിനോടും പാകിസ്ഥാന് നമീബിയയോടും ഓരോ മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. ടി20 ലോകകപ്പ് ചരിത്രത്തിൽ പാകിസ്ഥാനെതിരെ 7-1 എന്ന മികച്ച റെക്കോർഡും തുടർച്ചയായ 5 വിജയങ്ങളുടെ ആത്മവിശ്വാസവും ഇന്ത്യക്കുണ്ട്.
T20 WC 2026: ഓസീസ് വീഴ്ച, കോളടിച്ചത് ഇന്ത്യക്ക്!! ഇത്തവണ കപ്പുറപ്പ്? ഇതാ തെളിവ്
പാകിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ ആധിപത്യത്തെക്കുറിച്ച് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. സമീപകാലത്തെ ഇന്ത്യയുടെ പ്രകടനങ്ങൾ കണക്കിലെടുക്കുമ്പോൾ ഈ പോരാട്ടം ഇപ്പോൾ സമശക്തികൾ തമ്മിലുള്ളതാണെന്ന് താൻ കരുതുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ നെതർലൻഡ്‌സിനെയും യുഎസ്എയെയും പരാജയപ്പെടുത്തിയാണ് പാകിസ്ഥാന്റെ വരവ്. യുഎസ്എയോട് ആധികാരിക വിജയമായിരുന്നെങ്കിലും നെതർലൻഡ്സിനെതിരെ പാകിസ്ഥാൻ നല്ല രിതിയിൽ വിയർത്തിരുന്നു.
എന്നാൽ കളിച്ച രണ്ട് മത്സരങ്ങളിലും ആധികാരിക വിജയം സ്വന്തമാക്കിയാണ് ടീം ഇന്ത്യയുടെ വരവ്. യുഎസ്എയെയും നമീബിയയെയും ആധികാരികമായിട്ടായിരുന്നു ഇന്ത്യ തോൽപ്പിച്ചത്. കഴിഞ്ഞ മത്സരത്തിൽ നമീബിയയ്ക്കെതിരെ 93 റൺസിന്റെ വമ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അർധ സെഞ്ച്വറിയും രണ്ട് വിക്കറ്റുകളും കൊയ്ത ഹാർദിക് പാണ്ഡ്യയായിരുന്നു കളിയിലെ താരം. കഴിഞ്ഞ ഏഷ്യ കപ്പിലടക്കം ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ജയം ഇന്ത്യക്കൊപ്പം തന്നെയായിരുന്നു. അസുഖ ബാധിതനായ അഭിഷേക് ശർമ്മ ആരോഗ്യവാനായി തിരിച്ചുവരവ് നടത്തും എന്നാണ് പറയപ്പെടുന്നത്. അങ്ങിനെയെങ്കിൽ സഞ്ജു സാംസണ് ടീമിൽ സ്ഥാനം നഷ്ടമാകും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications