For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: സഞ്ജൂ നീ എന്ത് അബദ്ധമാ കാണിച്ചത്? ചെയ്യേണ്ടതിങ്ങനെ!! ശ്രീകാന്തിന്റെ ഉപദേശം

നമീബിയയുമായുള്ള ടി20 ലോകകപ്പ് പോരാട്ടത്തില്‍ കിടിസലന്‍ തുടക്കം ലഭിച്ചിട്ടും അതു മുതലാക്കാന്‍ സാധിക്കാതെ പോയ സഞ്ജു സാംസണിനെ ഉപദേശിച്ച് മുന്‍ നായകനും മുഖ്യ സെലക്ടറുമായ കെ ശ്രീകാന്ത്. ടി20 ലോകകപ്പില്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന മല്‍സരത്തില്‍ എട്ടു ബോളില്‍ 22 റണ്‍സെടുത്ത് സഞ്ജു ക്രീസ് വിടുകായിരുന്നു.

മൂന്നു കൂറ്റന്‍ സിക്‌സറുകളും ഒരു ഫോറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. വലിയൊരു പിഴവ് സഞ്ജു ബാറ്റിങില്‍ വരുത്തിയെന്നും അതു കാരണമാണ് പെട്ടെന്നു വിക്കറ്റ് കൈവിടേണ്ടി വന്നതെന്നുമാണ് ശ്രീകാന്തിന്റെ വിലയിരുത്തല്‍. മല്‍സരത്തെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം ചെയ്യുകയായിരുന്നു അദ്ദേഹം.

SANJU SAMSON-T20 WC 2026

സഞ്ജു കാണിച്ച പിഴവ്

സഞ്ജു സാംസണിന്റെ ഏറ്റവും വലിട പ്രശ്‌നം എങ്ങനെയെങ്കിലും റണ്‍സെടുക്കണമെന്ന ചിന്തയാണെന്നു കെ ശ്രീകാന്ത് പറയുന്നു. നമീബിയയുമായുള്ള മല്‍സരത്തിലേക്കു വന്നാല്‍ ഒരോവറില്‍ തന്നെ സഞ്ജു സാംസണ്‍ രണ്ടു സിക്‌സറുകളടിച്ചു. വളരെ ഗംഭീരമായിരുന്നു അവന്റെ തുടക്കം.

ഒരോവറില്‍ രണ്ടു സിക്‌സും ഫോറുമെല്ലാം നേടിയ ശേഷം ഒരു സിംഗിളെടുത്ത് അല്‍പ്പം റിലാക്‌സാവുകയാണ് സഞ്ജു ചെയ്യേണ്ടിയിരുന്നത്. അവന്‍ നേടിയ 22 റണ്‍സെടുത്താല്‍ അതില്‍ മൂന്നു സിക്‌സറുകളുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളിലാണ് സഞ്ജു തന്റെ ബുദ്ധി ഉപയോഗിക്കേണ്ടത്. ഒരു സിംഗിളെടുത്ത് ക്രീസിന്റെ മറുവശത്തേക്കു പോയി ഒന്ന് ശാന്തനാവാമായിരുന്നുവെന്നും ശ്രീകാന്ത് ഉപദേശിക്കുന്നു.

വളരെ മികച്ച ഫോമിലായിരുന്നു സഞ്ജു കാണപ്പെട്ടത്. ഇപ്പോള്‍ നോക്കൂ, ഇനിയെന്താണ് എല്ലാവരും പറയുക? എത്ര അവസരങ്ങള്‍ ലഭിച്ചു പക്ഷെ സഞ്ജു ഇവ മുതലാക്കായില്ലെന്നായിരിക്കും എല്ലാവരുടെയും അഭിപ്രായം.

മറുഭാഗത്ത് ഇഷാന്‍ കിഷന്റെ ഇന്നിങ്‌സ് നോക്കൂ. ആദ്യത്തെ നാല്- അഞ്ച് ബോളുകള്‍ അവന് വളരെ ശ്രദ്ധയോടെ കളിച്ചു. ബോളുമായി ഒന്നു പൊരുത്തപ്പടുന്നതിന് വേണ്ടയിയായിരുന്നു അത്. പിന്നീട് ഇഷാന്റെ അടി കണ്ടില്ലേയെന്നും ശ്രീകാന്ത് ചോദിക്കുന്നു.

സഞ്ജു തുടരുമോ?

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ അടുത്ത മല്‍സരം ഞായറാഴ്ച രാത്രി ചിരവൈരികളായ പാകിസ്താനുമായിട്ടാണ്. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മല്‍സരം ഇരുടീമുകള്‍ക്കും പ്രധാനപ്പെട്ടതാണ്. ജയിക്കുന്നവര്‍ക്കു സൂപ്പര്‍ എട്ടിലേക്കു യോഗ്യത നേടാം.

ഈ മല്‍സരത്തിലും സഞ്ജു സാംസണ്‍ ഇന്ത്യക്കായി ഓപ്പണിങില്‍ തുടരുമോയെന്ന കാര്യം ഇനിയും ഉറപ്പായിട്ടില്ല. അസുഖം കാരണം ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍ അഭിഷക് ശര്‍മയ്ക്കു പുറത്തിരിക്കേണ്ടി വന്നതു കാരണമാണ് നമീബിയ്‌ക്കെതിരേ മലയാളി താരത്തിനു നറുക്കുവീണത്.

SANJU ISHAN- T20 WC 2026

അഭിഷേകിനു ചിലപ്പോള്‍ ഒന്നോ, രണ്ടാ മല്‍സരങ്ങള്‍ നഷ്ടമായേക്കുമെന്നായിരുന്നു ടോസിനു പിന്നാലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ വാക്കുകള്‍. പക്ഷെ മല്‍സരശേഷം ടീമിലെ പ്രധാന സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയുടെ വാക്കുകള്‍ സഞ്ജുവിനു അത്ര പ്രതീക്ഷ നല്‍കുന്നതല്ല.

അഭിഷേക് പൂര്‍ണ ആരോഗ്യത്തിലേക്കു മടങ്ങിയെത്തുകയാണെന്നും അടുത്ത മല്‍സരം കളിച്ചേക്കുമെന്നുമാണ് വരുണ്‍ വ്യക്തമാക്കിയത്. പാകിസ്താനെതിരേ അഭിഷേക് തിരിച്ചെത്തിയാല്‍ സഞ്ജുവിനു തീര്‍ച്ചയായും പ്ലെയിങ് ഇലവനില്‍ വഴി മാറിക്കൊടുക്കേണ്ടിയും വരും.

പിന്നീട് ടൂര്‍ണമെന്റില്‍ അദ്ദേഹത്തിന് അവസരങ്ങളൊന്നും ലഭിച്ചേക്കുകയുമില്ല. കാരണം നെതര്‍ലാന്‍ഡ്‌സുമായി ഒരു ഗ്രൂപ്പ് മല്‍സരം കഴിഞ്ഞാല്‍ പിന്നീട് ഇന്ത്യക്ക് എല്ലാം ഡു ഓര്‍ ഡൈ മാച്ചുകളാണ്. സൂപ്പര്‍ എട്ടില്‍ മൂന്നു മല്‍സരവും സെമി ഫൈനലും ഫൈനലുമാണ് പിന്നീട് ടീമിനു മുന്നിലുള്ളത്.

Story first published: Friday, February 13, 2026, 18:25 [IST]
Other articles published on Feb 13, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+