ധോണി ഒഴിഞ്ഞു, അഞ്ചു വര്‍ഷത്തിനുശേഷം ആദ്യമായി വിക്കറ്റ് കീപ്പറായി ദിനേഷ് കാര്‍ത്തിക്
മൗണ്ട് മൗന്‍ഗനൂയി: ദീര്‍ഘനാള്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി ധോണി നിലയുറപ്പിച്ചപ്പോള്‍ അവസരങ്ങള്‍ കുറഞ്ഞ ദിനേഷ് കാര്‍ത്തിക് ഒടുവില്‍ ഗ്ലൗസണിഞ്ഞു. ന്യൂസിലന്‍ഡിനെതിരെ മൗണ്ട് മൗന്‍ഗനൂയിയില്‍ നടക്കുന്ന മൂന്നാം ഏകദിന മത്സരത്തിലാണ് കാര്‍ത്തിക് വിക്കറ്റ് കീപ്പറായത്. അഞ്ചു വര്‍ഷത്തിലധികമായി ഏകദിന ക്രിക്കറ്റില്‍ ദിനേഷ് കാര്‍ത്തിക്കിന് വിക്കറ്റ് കീപ്പറാകാന്‍ അവസരമുണ്ടായിരുന്നില്ല.
മിന്നല്‍ പാണ്ഡ്യ, എന്തൊരു ക്യാച്ച്!! അവിശ്വസനീയമെന്ന് ക്രിക്കറ്റ് ലോകം, തിരിച്ചുവരവ് ഗംഭീരം
മികച്ച ഫോമില്‍ കളിക്കുന്ന ധോണി പരിക്കിനെ തുടര്‍ന്ന് മാറിനിന്നതോടെയാണ് കാര്‍ത്തിക്കിന് അവസരമൊരുങ്ങിയത്. പരിക്കിനെ തുടര്‍ന്ന് ധോണി ടീമില്‍നിന്നും മാറി നില്‍ക്കുന്നത് അപൂര്‍വമാണ്. 2013ല്‍ വെസ്റ്റിന്‍ഡീസിനെതിരെയുള്ള പരമ്പരയിലാണ് ധോണി അവസാനമായി ഏകദിനത്തില്‍ നിന്നും മാറിനില്‍ക്കുന്നത്. 12 വര്‍ഷങ്ങള്‍ക്കും മുന്‍പും വൈറല്‍ പനി ബാധിച്ചതിനെ തുടര്‍ന്ന് ധോണിക്ക് മത്സരങ്ങള്‍ നഷ്ടമായിരുന്നു.

ദിനേഷ് കാര്‍ത്തിക് ആവട്ടെ 2014ലെ ഏഷ്യ കപ്പിനുശേഷം ഇതാദ്യമായാണ് ഏകദിനത്തില്‍ വിക്കറ്റ് കീപ്പറായി എത്തുന്നത്. 2014ന് ശേഷം മൂന്നുവര്‍ഷത്തോളം ടീമിന് പുറത്തായിരുന്ന കാര്‍ത്തിക് 2017ല്‍ തിരിച്ചുവരവ് നടത്തി. 2017ലും 2018ലും മോശമല്ലാത്ത ബാറ്റിങ് പ്രകടനം നടത്താനും താരത്തിന് കഴിഞ്ഞു. എന്നാല്‍, തിരിച്ചുവരവിലും വിക്കറ്റ് കീപ്പറാകാന്‍ കാര്‍ത്തിക്കിന് കഴിഞ്ഞിരുന്നില്ല.
വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ കാര്‍ത്തിക്കിന് അവസരമുണ്ടായേക്കുമെന്നാണ് സൂചന. അതേസമയം, വിക്കറ്റിന് പിറകില്‍ ധോണി തന്നെയായിരിക്കും ഇക്കുറിയും എന്നുറപ്പാണ്. ബാറ്റിങ്ങില്‍ ഫോമിലല്ലാത്തപ്പോഴും ധോണി വിക്കറ്റ് കീപ്പിങ്ങില്‍ മികവുകാട്ടാറുണ്ട്. നിലവില്‍ ലോകത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറും ധോണി തന്നെയാണ്. സ്റ്റമ്പിങ്ങിലും ക്യാച്ചുകളിലും മാത്രമല്ല, ഡിആര്‍എസ് എടുക്കുന്ന വേളകളിലും ധോണിയുടെ മികവിനോളം നില്‍ക്കുന്ന മറ്റൊരു താരം ഇന്ത്യയിലില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications