Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvENG: ഇന്ത്യയോടു കളിച്ചാല്‍ ഇങ്ങനെയിരിക്കും! ഇംഗ്ലണ്ടിനു അതേ നാണക്കേട് വീണ്ടും

1

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരേ വീണ്ടും അതേ നാണക്കേട് ഇംഗ്ലണ്ടിനെ തേടിയെത്തിയിരിക്കുകയാണ്. ടെസ്റ്റില്‍ ഇതു രണ്ടാം തവണ മാത്രമാണ് ഇന്ത്യക്കെതിരേ ഇങ്ങനെയൊരു തിരിച്ചടി അവര്‍ക്കു നേരിട്ടത്. ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ നാലു താരങ്ങള്‍ പൂജ്യത്തിനു പുറത്തായിരുന്നു. ഓപ്പണര്‍ റോറി ബേണ്‍സ്, ഡാനിയേല്‍ ലോറന്‍സ്, ജോസ് ബട്‌ലര്‍, ഓലി റോബിന്‍സണ്‍ എന്നിവരെയാണ് അക്കൗണ്ട് തുറക്കും മുമ്പ് ഇന്ത്യ പവലിയനിലേക്കു മടക്കിയത്.

മുമ്പൊരു തവണ മാത്രമേ ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിനു ഇത്രയും പേരെ പൂജ്യത്തിനു നഷ്ടമായിട്ടുള്ളൂ. അതും ഈ വര്‍ഷം തന്നെയായിരുന്നു. ഈ വര്‍ഷമാദ്യം ഇംഗ്ലണ്ട് ടീം ഇന്ത്യയില്‍ പര്യടനം നടത്തിയിരുന്നു. ഈ പരമ്പരയില്‍ അഹമ്മദാബാദില്‍ നടന്ന ടെസ്റ്റിലും ഇംഗ്ലണ്ടിന്റെ നാലു പേര്‍ ഡെക്കായിരുന്നു. അന്നു സാക്ക് ക്രോളി, ജോണി ബെയര്‍സ്‌റ്റോ, ജോഫ്ര ആര്‍ച്ചര്‍, ജെയിംസ് ആന്‍ഡേഴ്‌സന്‍ എന്നിവരായിരുന്നു ഈ നാലു പേര്‍. ട്രെന്റ് ബ്രിഡ്ജില്‍ വേറെ നാലു പേരാണെന്നു മാത്രം.

2

അഹമ്മദാബാദില്‍ ഫെബ്രുവരിയില്‍ നടന്ന മൂന്നാം ടെസ്റ്റിലായിരുന്നു ഇംഗ്ലണ്ടിനു ആദ്യമായി ഇന്ത്യക്കെതിരേ നാലു പേരെ പൂജ്യത്തിനു നഷ്ടമായത്. പിങ്ക് ബോള്‍ ടെസ്റ്റ് കൂടിയായിരുന്നു ഇത്. അന്നു രണ്ടാമിന്നിങ്‌സിലായിരുന്നു ഇംഗ്ലണ്ട് തരിപ്പണമായത്. വെറും 81 റണ്‍സിന് ഇംഗ്ലണ്ട് കൂടാരംകയറിയിരുന്നു. ഇന്ത്യയൊരുക്കിയ സ്പിന്‍ കെണിയില്‍ ഇംഗ്ലണ്ട് കറങ്ങിവീഴുകയായിരുന്നു. അഞ്ചു വിക്കറ്റെടുത്ത അക്ഷര്‍ പട്ടേലും നാലു വിക്കറ്റുകളെടുത്ത ആര്‍ അശ്വിനും ചേര്‍ന്ന് സന്ദര്‍ശകരെ ചുരുട്ടിക്കെട്ടുകയായിരുന്നു.

ഇപ്പോള്‍ നടക്കുന്ന ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റുമായി ഈ ഇന്നിങ്‌സിനു മറ്റൊരു സാമ്യത കൂടിയുണ്ട്. അന്നും അക്കൗണ്ട് തുറക്കും മുമ്പ് ഇംഗ്ലണ്ടിനു ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. ക്രോളിയായിരുന്നു അക്ഷറിന്റെ ബൗളിങില്‍ ഗോള്‍ഡന്‍ ഡെക്കായത്. ഇത്തവണ പക്ഷെ അഞ്ചാമത്തെ ബോളില്‍ ജസ്പ്രീത് ബുംറ റോറി ബേണ്‍സിനെ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.

മറ്റൊരു കൗതുകമുണര്‍ത്തുന്ന കാര്യം അന്നു ഇംഗ്ലണ്ടിനെ കശാപ്പ് ചെയ്ത അക്ഷറും അശ്വിനും ഇത്തവണ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇല്ലെന്നതാണ്. ട്രെന്റ് ബ്രിഡ്ജില്‍ ഇന്ത്യ ഒരു സ്പിന്നറെ മാത്രമേ കളിപ്പിച്ചുള്ളൂ. ഈ റോളില്‍ അശ്വിനു പകരം ടീമിലേക്കു വന്നത്. അന്നു സ്പിന്നര്‍മാരായിരുന്നു ഇംഗ്ലണ്ടിന്റെ അന്തകരായതെങ്കില്‍ ഇത്തവണയാവട്ടെ പേസര്‍മാരുടെ ഊഴമായിരുന്നു. മുഴുവന്‍ വിക്കറ്റുകളും നാലു പേസര്‍മാര്‍ ചേര്‍ന്നു പങ്കിടുകയായിരുന്നു. നാലു വിക്കറ്റുകളുമായി ജസ്പ്രീത് ബുംറ ബൗളിങില്‍ അമരക്കാരനായി മാറിയപ്പോള്‍ മുഹമ്മദ് ഷമിക്കു മൂന്നും ശര്‍ദ്ദുല്‍ ടാക്കൂറിനു രണ്ടും വിക്കറ്റും ലഭിച്ചു. ശേഷിച്ച ഒരു വിക്കറ്റ് മുഹമ്മദ് സിറാജിനാണ്.

അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യ 10 വിക്കറ്റിന്റെ ഏകപക്ഷീയമായ വിജയം ആഘോഷിച്ചിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 112 റണ്‍സിനായിരുന്നു ഇന്ത്യ എറിഞ്ഞൊതുക്കിയത്. 53 റണ്‍സെടുത്ത സാക്ക് ക്രോളിയൊഴികെ മറ്റാരും പിടിച്ചുനിന്നില്ല. അക്ഷര്‍ പട്ടേല്‍ ആറും അശ്വിന്‍ മൂന്നും വിക്കറ്റുകളെടുത്തിരുന്നു. ഇംഗ്ലണ്ടും ഇതേ നാണയത്തില്‍ തിരിച്ചടിച്ചു. ഇന്ത്യ 145ന് പുറത്താവുകയും ചെയ്തു. തുടര്‍ന്നായിരുന്നു 81 റണ്‍സിനു രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ ഓള്‍ഔട്ടാക്കിയത്. വിജയലക്ഷ്യമായ 49 റണ്‍സ് വിക്കറ്റ് നഷ്ടില്ലാതെ 7.4 ഓവറില്‍ തന്നെ ഇന്ത്യ നേടിയെടുത്തു. രണ്ടിന്നിങ്‌സുകളിലായി 11 വിക്കറ്റുകള്‍ വീഴ്ത്തിയ അക്ഷറായിരുന്നു മാന്‍ ഓഫ് ദി മാച്ചായത്.

Story first published: Thursday, August 5, 2021, 15:50 [IST]
Other articles published on Aug 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+