Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvEND: ബൗണ്‍സര്‍ കളിക്കാന്‍ രോഹിത്തിനറിയില്ല! വിക്കറ്റ് വലിച്ചെറിഞ്ഞതിനെതിരേ ഫാന്‍സ്

ലോര്‍ഡ്‌സിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ രണ്ടാമിന്നിങ്‌സില്‍ പുള്‍ ഷോട്ടിനു ശ്രമിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്കു വിമര്‍ശനം. സോഷ്യല്‍ മീഡിയകളിലൂടെ നിരവധി പേരാണ് രോഹിത്തിന്റെ ഷോട്ടിനെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിരിക്കുന്നത്. പതിവു പോലെ ഈ ഇന്നിങ്‌സിലും മോശമല്ലാത്ത തുടക്കം ലഭിച്ച ശേഷമായിരുന്നു ഹിറ്റ്മാന്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയത്.

36 ബോളില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 21 റണ്‍സെടുത്ത രോഹിത്തിനെ മാര്‍ക്ക് വുഡിന്റെ ബൗളിങില്‍ മോയിന്‍ അലി പിടികൂടുകയായിരുന്നു. തുടരെ രണ്ടാമിന്നിങ്‌സിലാണ് പുള്‍ ഷോട്ടിനു ശ്രമിച്ച് രോഹിത് വിക്കറ്റ് പാഴാക്കിയത്. ആദ്യ ടെസ്റ്റിലും സമാനമായൊരു ഷോട്ടിനു ശ്രമിച്ച് ഹിറ്റ്മാന്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയിരുന്നു. അതേ പിഴവ് ലോര്‍ഡ്‌സില്‍ രണ്ടാമിന്നിങ്‌സിലും രോഹിത് ആവര്‍ത്തിച്ചതില്‍ ആരാധകര്‍ക്കു നിരാശയും രോഷവുമുണ്ട്. ഇതാണ് അവര്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രകടിപ്പിച്ചിരിക്കുന്നത്.

 രോഹിത്തിന്റെ പുറത്താവല്‍

രോഹിത്തിന്റെ പുറത്താവല്‍

12ാം ഓവറിലാണ് രോഹിത്തിനെ ഇന്ത്യക്കു നഷ്ടമായത്. കെഎല്‍ രാഹുലിനെ തുടക്കത്തില്‍ തന്നെ നഷ്ടമായതിനാല്‍ രോഹിത്-പുജാര സഖ്യത്തില്‍ നിന്നും മികച്ച കൂട്ടുകെട്ട് ഇന്ത്യ പ്രതീക്ഷിച്ചിരുന്നു. പക്ഷെ രോഹിത്തിന്റെ പുറത്താവല്‍ ഇതു തെറ്റിക്കുകയായിരുന്നു.
മാര്‍ക്ക് വുഡെറിഞ്ഞ 12ാം ഓവറിലെ ആദ്യ രണ്ടു ബോളിലും റണ്ണൊന്നുമില്ലായിരുന്നു. സ്‌ട്രൈക്ക് നേരിട്ടത് രോഹിത്തായിരുന്നു. മൂന്നാമത്തെ ബോള്‍ രോഹിത്തിന്റെ നെഞ്ചിനു നേരെയാണ് വന്നത്, വേഗം 146 കിമി. മികച്ചൊരു പുള്‍ ഷോട്ടിലൂടെ അദ്ദേഹം ഇതു സ്‌ക്വയര്‍ ലെഗിലൂടെ സിക്‌സറിലേക്കു പറത്തി. അടുത്ത രണ്ടു ബോളിലും റണ്ണൊന്നുമില്ല. അവസാന ബോളില്‍ വീണ്ടുമൊരു ബൗണ്‍സര്‍. കഴിഞ്ഞ ബൗണ്‍സറിനേക്കാള്‍ ഉയരത്തില്‍ ഇടതു തോളിനു മുകളിലൂടെയായിരുന്നു ഇത്. ഷോട്ട് കളിക്കാതെ ഒഴിവാക്കാമായിരുന്ന ബോളായിരുന്നു ഇത്. പക്ഷെ രോഹിത് പ്രലോഭനത്തില്‍ വീണു. ഡീപ്പ് ബാക്ക് വേര്‍ഡ് സ്‌ക്വയര്‍ ലെഗിലൂടെ വീണ്ടുമൊരു പുള്‍ ഷോട്ട് കളിച്ചു. സിക്‌സര്‍ തന്നെയായിരുന്നു ലക്ഷ്യം. പക്ഷെ ടൈമിങ് പാളിയ ഷോട്ട് മോയിന്‍ അലിയുടെ കൈകളില്‍ കുരുങ്ങി. അവിശ്വസനീയതോടെ നിന്ന ശേഷമായിരുന്നു രോഹിത് ക്രീസ് വിട്ടത്.

രോഹിത്തിനറിയില്ല

രോഹിത്തിനറിയില്ല

ഒരു ബൗണ്‍സറിനെ എങ്ങനെ നേരിടണമെന്നു രോഹിത് ശര്‍മയ്ക്കറിയില്ലയെന്നായിരുന്നു ഒരു യൂസര്‍ അദ്ദേഹത്തിന്റെ പുറത്താവലിനെക്കുറിച്ച് ട്വീറ്റ് ചെയ്തത്.
നിരുത്തരതവാദപരമായ ഷോട്ടെന്നാണ് ഇതിനെ വിളിക്കാനാവുകയെന്ന് മറ്റൊരു യൂസര്‍ രോഹിത്തിന്റെ പുറത്താവലിനെ വിമര്‍ശിച്ചു. രോഹിത്തിന്റെ വിക്കറ്റെടുത്തതിനെ ജോ റൂട്ടിന്റെ തകര്‍പ്പന്‍ ക്യാപ്റ്റന്‍സിയെന്നാണ് ഞാന്‍ പറയുകയെന്നു മറ്റൊരു യൂസര്‍ ട്വീറ്റ് ചെയ്തു.

 വിക്കറ്റ് വലിച്ചെറിയല്‍

വിക്കറ്റ് വലിച്ചെറിയല്‍

ഇതിനെയാണ് വിക്കറ്റ് വലിച്ചെറിയലെന്നു നിങ്ങള്‍ വിളിക്കുന്നത്. രോഹിത് ശര്‍മ ഓരോ തവണയും ഇതു തന്നെയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. സ്വന്തം വിക്കറ്റിനാണ് അദ്ദേഹം ആദ്യം വില കല്‍പ്പിക്കേണ്ടതെന്നു ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചു.
രോഹിത് ശര്‍മയുടെ വിക്കറ്റ് പെട്ടെന്നു തന്നെ ഇംഗ്ലണ്ടിനെ പിടിച്ചുയര്‍ത്തിയിരിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനു ലഭിച്ച ചെറിയ ലീഡ് ഇപ്പോള്‍ വലുത് പോലെ തോന്നുന്നുവെന്നായിരുന്നു ഇന്ത്യയുടെ മുന്‍ പേസര്‍ ആര്‍പി സിങിന്റെ ട്വീറ്റ്.

 ഇംഗ്ലണ്ടിനു മുന്‍തൂക്കം

ഇംഗ്ലണ്ടിനു മുന്‍തൂക്കം

ലോര്‍ഡ്‌സ് ടെസ്റ്റില്‍ നിലവില്‍ ഇംഗ്ലണ്ടിനാണ് നേരിയ മുന്‍തൂക്കം. 27 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡിനു ശേഷം വീണ്ടും ബാറ്റിങിനിറങ്ങിയ ഇന്ത്യക്കു രണ്ടാമിന്നിങ്‌സില്‍ മൂന്നു വിക്കറ്റുകള്‍ നഷ്ടമായിട്ടുണ്ട്. രണ്ടാം സെഷനില്‍ 43 ഓവര്‍ കഴിയുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റിന് 79 റണ്‍സെന്ന നിലയിലാണ്. ഏഴു വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യക്കു 52 റണ്‍സിന്റെ നേരിയ ലീഡ് മാത്രമേയുള്ളൂ.
രോഹിത് (21), കെഎല്‍ രാഹുല്‍ (5), നായകന്‍ വിരാട് കോലി (20) എന്നിവരാണ് പുറത്തായത്. ഒമ്പത് റണ്‍സിന്റെ വ്യത്യാസത്തിലായിരുന്നു രാഹുലും രോഹിത്തും ക്രീസ് വിട്ടത്. രണ്ടു വിക്കറ്റുകളും മാര്‍ക്ക് വുഡിനായിരുന്നു.

Story first published: Sunday, August 15, 2021, 19:33 [IST]
Other articles published on Aug 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+