
നോട്ടിങ്ഹാം: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാംദിനം ആധിപത്യം കൈവിട്ട് ഇന്ത്യ. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 183 റണ്‍സിനു മറുപടിയില്‍ ഇന്ത്യ രണ്ടാം ദിനം സറ്റ്‌പെടുക്കുമ്പോള്‍ നാലു വിക്കറ്റിന് 125 റണ്‍സെന്ന നിലയിലാണ്. ആറു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ആതിഥേയര്‍ക്കൊപ്പമെത്താന്‍ ഇന്ത്യക്കു ഇനിയും 58 റണ്‍സ് കൂടി വേണം. വെളിച്ചക്കുറവും പിന്നാലെ മഴയും കാരണം മല്‍സരം ഏറെ സമയം നിര്‍ത്തിവയ്ക്കുകയും പിന്നീട് രണ്ടാംദിനത്തിലെ കളി അവസാനിപ്പിക്കുകയുമായിരുന്നു. അര്‍ധസെഞ്ച്വറിയോടെ ഓപ്പണര്‍ കെഎല്‍ രാഹുലും (57*) വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തുമാണ് (7*) ക്രീസില്‍. 151 ബോൡ ഒമ്പത് ബൗണ്ടറികളോടെയാണ് രാഹുല്‍ 57 റണ്‍സെടുത്തത്.
ലഞ്ച് ബ്രേക്ക് വരെ മല്‍സരത്തില്‍ ഇന്ത്യക്കു വ്യക്തമായ ആധിപത്യമുണ്ടായിരുന്നു. ഒരു വിക്കറ്റിനു 97 റണ്‍സായിരുന്നു ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ ഇന്ത്യ നേടിയിരുന്നത്. എന്നാല്‍ രണ്ടാം സെഷനില്‍ ഇംഗ്ലണ്ടിന്റെ തുടച്ചയായ പ്രഹരം ഇന്ത്യക്കു മേല്‍ക്കൈ നഷ്ടപ്പെടുത്തി. ഒന്നിന് 103 റണ്‍സെന്ന നിലയില്‍ നിന്നും ഇന്ത്യ നാലിനു 112ലേക്കു വീണു. ഒരോവറില്‍ അടുത്തടുത്ത ബോളുകളില്‍ രണ്ടു വിക്കറ്റെടുത്ത ജെയിംസ് ആന്‍ഡേഴ്‌സനാണ് ഇന്ത്യയെ സ്തബ്ധനാക്കിയത്. ചേതേശ്വര്‍ പുജാര (7), നായകന്‍ വിരാട് കോലി (ഗോള്‍ഡന്‍ ഡെക്ക്) എന്നിവരായിരുന്നു അടുത്തടുത്ത ബോളുകളില്‍ മടങ്ങിയത്. വൈകാടെ അജിങ്ക്യ രഹാനെ (5) റണ്ണൊട്ടാവുക കൂടി ചെയ്തതോടെ ഇന്ത്യ പതറുകയായിരുന്നു. നേരത്തേ രോഹിത് ശര്‍മയെയായിരുന്നു (36) ഇന്ത്യക്കു ആദ്യം നഷ്ടമായത്.

രോഹിത് പുറത്തായതിനു പിന്നാലെ ഇരുടീമുകളും ലഞ്ച് ബ്രേക്കിനു പിരിയുകയായിരുന്നു. 107 ബോളുകള്‍ നേരിട്ട അദ്ദേഹം ആറു ബൗണ്ടറികളോടെയാണ് 36 റണ്‍സെടുത്തത്. ഓലി റോബിന്‍സണാണ് ഇംഗ്ലണ്ടിനു കാത്തിരുന്ന ബ്രേക്ക്ത്രൂ നേടിക്കൊടുത്തത്. റോബിന്‍സണിന്റെ ബൗണ്‍സറില്‍ പുള്‍ ഷോട്ടിനു ശ്രമിച്ച രോഹിത്തിനെ ഫൈന്‍ ലെഗില്‍ സാം കറെന്‍ പിടികൂടുകയായിരുന്നു. 107 ബോളില്‍ ആറു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ഇംഗ്ലണ്ടിനു വേണ്ടി ജെയിംസ് ആന്‍ഡേ്‌സന്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഓലി റോബിന്‍സണിനു ഒരു വിക്കറ്റ് ലഭിച്ചു.
ഒന്നാംദിനം പൂര്‍ണമായും ഇന്ത്യക്കു മാത്രം അവകാശപ്പെട്ടതായിരരുന്നു. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന പ്രകടനമായിരുന്നു ഇന്ത്യയുടേത്. നാല്‍വര്‍ പേസ് സംഘം ഇംഗ്ലണ്ടിനെ വരിഞ്ഞുകെട്ടുകയായിരുന്നു. മൂന്നാം സെഷനില്‍ തന്നെ വെറും 183 റണ്‍സില്‍ ഇംഗ്ലണ്ട് കൂടാരംകയറി. മറുപടിയില്‍ ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെടുത്തിരുന്നു. മുഴുവന്‍ വിക്കറ്റുകളും ബാക്കിനില്‍ക്കെ ആതിഥേയര്‍ക്കൊപ്പമെത്താന്‍ ഇന്ത്യക്കു 162 റണ്‍സ് കൂടി വേണം. അസാധാരണമായി ഒന്നും സംഭവിച്ചില്ലെങ്കില്‍ രണ്ടാംനം മികച്ച ലീഡ് ഇന്ത്യ നേടുമെന്നുറപ്പാണ്.

ഇംഗ്ലണ്ട് നിരയില്‍ നായകന്‍ റൂട്ടിനെയൊഴികെ മറ്റാരെയും ഇന്ത്യ അധികനേരം ക്രീസില്‍ നിര്‍ത്തിയില്ല. 64 റണ്‍സെടുത്ത റൂട്ടാണ് ഇംഗ്ലണ്ടിനെ വലിയൊരു ദുരന്തത്തില്‍ നിന്നും രക്ഷിച്ചത്. 108 ബോളില്‍ 11 ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ക്രീസിന്റെ മറുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നെങ്കിലും റൂട്ട് വീറോടെ തന്നെ ചെറുത്തുനിന്നു. ഒടുവില്‍ ഏഴാമനായിട്ടാണ് അദ്ദേഹം ക്രീസ് വിട്ടത്. ശര്‍ദ്ദുല്‍ ടാക്കൂറിനായിരുന്നു വിലപ്പെട്ട വിക്കറ്റ്.

റൂട്ടിനെ മാറ്റിനിര്‍ത്തിയാല്‍ ഇംഗ്ലീഷ് ബാറ്റിങില്‍ മറ്റാരും 30 റണ്‍സ് പോലും തികച്ചില്ല. 25ന് മുകളില്‍ നേടിയത് മൂന്നു പേര്‍ മാത്രമായിരുന്നു. ജോണി ബെയര്‍സ്‌റ്റോ 29 റണ്‍സെടുത്തപ്പോള്‍ സാം കറെന്‍ 27 റണ്‍സോടെ പുറത്താവാതെ നിന്നു. സാക്ക് ക്രോളിയും 27 റണ്‍സെടുത്തു. ഡോം സിബ്ലിയാണ് (18) രണ്ടക്കം കടന്ന മറ്റൊരാള്‍. നാലു വിക്കറ്റുകളെടുത്ത ജസ്പ്രീത് ബുംറയും മൂന്നു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുമാണ് ഇംഗ്ലണ്ടിന്റെ അന്തകരായത്. ശര്‍ദ്ദുലിന് രണ്ടും മുഹമ്മദ് സിറാജിനു ഒരു വിക്കറ്റും ലഭിച്ചു. ടീമിലെ ഏക സ്പിന്നറായ രവീന്ദ്ര ജഡേജയ്ക്കു വിക്കറ്റൊന്നും ലഭിച്ചില്ല.

ഇന്ത്യക്കു ആഗ്രഹിച്ച തുടക്കമായിരുന്നു ബുംറ നല്‍കിയത്. ആദ്യ ഓവറിലെ അഞ്ചാമത്തെ ബോളില്‍ ഇംഗ്ലീഷ് സ്‌കോര്‍ ബോര്‍ഡ് തുറക്കുന്നതിനു മുമ്പ് തന്നെ റോറി ബേണ്‍സിനെ വിക്കറ്റിനു മുന്നില്‍ കുരുക്കിയ ബുംറ ആതിഥേയര്‍ക്കു ആദ്യ ഷോട്ട് നല്‍കിയിരുന്നു. രണ്ടാം വിക്കറ്റില്‍ സിബ്ലി- ക്രോളി ജോടി 42 റണ്‍സെടുത്തെങ്കിലും സിറാജിലൂടെ ഇന്ത്യ നിര്‍ണായക ബ്രേക്ക്ത്രൂ നേടി. ക്രോളിയെ അദ്ദേഹം പുറത്താക്കി. പിന്നാലെ സിംബ്ലിയും പുറത്ത്, വിക്കറ്റ് ഷമിക്കായിരുന്നു (ഇംഗ്ലണ്ട് മൂന്നിന് 66).
നാലാം വിക്കറ്റില്‍ റൂട്ട്- ബെയര്‍സ്റ്റോ ജോടി 72 റണ്‍സോടെ ഇംഗ്ലണ്ടിനെ കളിയിലേക്കു തിരികെ കൊണ്ടു വന്നു. ഇംഗ്ലീഷ് നിരയിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് കൂടിയായിരുന്നു ഇത്. എന്നാല്‍ ബെയര്‍സ്‌റ്റോയെ പുറത്താക്കിയ ഷമി ഇന്ത്യക്കു കാത്തിരുന്ന ബ്രേക്ക്ത്രൂ നല്‍കി. പിന്നീട് ഇംഗ്ലണ്ടിനു തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി. 45 റണ്‍സെടുക്കുന്നതിനിടെയാണ് ശേഷിച്ച ഏഴു വിക്കറ്റുകളും ഇന്ത്യ പിഴുതത്.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ഠാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട്-റോറി ബേണ്‍സ്, ഡൊമിനിക്ക് സിബ്ലി, സാക്ക് ക്രോളി, ജോ റൂട്ട് (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്‌റ്റോ, ഡാനിയേല്‍ ലോറന്‍സ്, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), സാം കറെന്‍, ഓലി റോബിന്‍സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സന്‍.