Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvENG: ഇന്ത്യന്‍ താരങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവ്, ടെസ്റ്റിനു വഴിയൊരുങ്ങി

1

മാഞ്ചസ്റ്റര്‍: മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു ആശ്വസിക്കാന്‍ വക നല്‍കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. വെള്ളിയാഴ്ച മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കാനിരിക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ മുന്നോട്ടു പോവാന്‍ സാധ്യത വര്‍ധിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ഇന്ത്യന്‍ ടീമിലെ മുഴുവന്‍ പേരുടെയും ആര്‍ടി പിസിആര്‍ ഫലം നെഗറ്റീവായതോടെയാണ് മല്‍സരത്തിനു വഴി തെളിഞ്ഞത്.

നേരത്തേ ഇന്ത്യന്‍ ടീം ഫിസിയോതെറാപ്പിസ്റ്റായ യോഗേഷ് പാര്‍മര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു ഇന്ത്യന്‍ ക്യാംപ് ആശങ്കയിലായിരുന്നു. ഇതേ തുടര്‍ന്നു ടീം ഇന്നു പരിശീലനത്തിന് ഇറങ്ങാതെ ടീം ഹോട്ടലില്‍ തന്നു തുടരുകയായിരുന്നു. ഇന്ത്യന്‍ താരങ്ങളുമായി അടുത്തിട പഴകിയതിനാല്‍ തന്നെ കൂടുതല്‍ പേര്‍ക്കു കൊവിഡ് സ്ഥിരീകരിക്കുമോയെന്ന ആശങ്ക നിലനിന്നിരുന്നു. അങ്ങനെയെങ്കില്‍ ടെസ്റ്റ് റദ്ദാക്കി വേണ്ടി വരുമോ, മാറ്റി വയ്‌ക്കേണ്ടി വരുമോയെന്നും സംശയങ്ങളുയര്‍ന്നിരുന്നു. എന്നാലിപ്പോള്‍ എല്ലാ അനിശ്ചിതത്വങ്ങള്‍ക്കും വിരാമമിട്ടാണ് ഇന്ത്യന്‍ ടീമിന്റെ ആര്‍ടി പിസിആര്‍ ഫലം പുറത്തുവന്നിരിക്കുന്നത്.

2

ഈ ടെസ്റ്റ് പരമ്പരയ്ക്കിടെ ഇന്ത്യന്‍ ടീമില്‍ കൊവിഡ് പല തവണ ഭീതി വിതച്ചിരുന്നു. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനായിരുന്നു ആദ്യം കൊവിഡ് പിടിപെട്ടത്. കൂടാതെ ട്രെയ്‌നിങ് അസിസ്റ്റന്റും നെറ്റ് ബൗളറുമായ ധ്യാന്‍ചന്ദ് ഗരാനിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ്, ഓവലിലെ നാലാം ടെസ്റ്റിനിടെ മുഖ്യ കോച്ച് രവി ശാസ്ത്രിയും കൊവിഡ് ബാധിതനായിരുന്നു. തുടര്‍ന്നു മുഴുവന്‍ പേരെയും ആര്‍ടി പിസിആര്‍ ടെസ്റ്റിനു വിധേയരാക്കിയപ്പോള്‍ ബൗളിങ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍ എന്നിവര്‍ക്കും കൊവിഡ് പിടിപെട്ടിരുന്നു. ഇവര്‍ അഞ്ചാം ടെസ്റ്റിനായി ടീമിനൊപ്പം മാഞ്ചസ്റ്ററിലേക്കു വന്നിട്ടില്ല. ലണ്ടനിലെ ടീം ഹോട്ടലില്‍ തന്നെ ഐസൊലേഷനില്‍ കഴിയുകയാണ്.

അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 2-1നു ലീഡ് ചെയ്യുകയാണ്. അതുകൊണ്ടു തന്നെ പരമ്പര കൈക്കലാക്കാന്‍ അവസാന ടെസ്റ്റില്‍ വിരാട് കോലിക്കും സംഘത്തിനും സമനില മാത്രം മതി. ട്രെന്റ് ബ്രിഡ്ജില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിക്കുകയായിരുന്നു. ലോര്‍ഡ്‌സിലെ രണ്ടാംടെസ്റ്റല്‍ ഇംഗ്ലണ്ടിനെ തകര്‍ത്തുവിട്ട് ഇന്ത്യ പരമ്പരയില്‍ 1-0ന്റെ ലീഡ് നേടി. ലീഡ്‌സിലെ മൂന്നാം ടെസ്റ്റില്‍ ഇന്നിങ്‌സ് ജയത്തോടെ ഇംഗ്ലണ്ട് തിരിച്ചടിച്ചു. ഓവലിലെ നാലാം ടെസ്റ്റില്‍ ഇന്ത്യ 157 റണ്‍സിന് ആതിഥേയരെ തകര്‍ത്തെറിഞ്ഞ് വീണ്ടും പരമ്പരയില്‍ ലീഡ് പിടിച്ചെടുത്തു.

Story first published: Thursday, September 9, 2021, 23:46 [IST]
Other articles published on Sep 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+