Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvENG: അത് ഔട്ടല്ല, ഡിആര്‍എസ് എടുക്കൂ- കോലിയെ രക്ഷിച്ച് രഹാനെ

ഇംഗ്ലണ്ടിനെതിരേ ലീഡ്‌സില്‍ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിങ്‌സ് പരാജയം ഏറ്റുവാങ്ങിയെങ്കിലും ക്യാപ്റ്റന്‍ വിരാട് കോലി പരമ്പരയിലെ ആദ്യ ഫിഫ്റ്റി നേടിയത് ഇന്ത്യക്കു ആഹ്ലാദിക്കാന്‍ വക നല്‍കുന്ന കാര്യമാണ്. എന്നാല്‍ ഈ ഫിഫ്റ്റിക്കു അദ്ദേഹം യഥാര്‍ഥത്തില്‍ കടപ്പെട്ടിരിക്കുന്നത് ബാറ്റിങ് പങ്കാളിയും ടീമിന്റെ വൈസ് ക്യാപ്റ്റനുമായ അജിങ്ക്യ രഹാനെയോടാണ്. അദ്ദേഹത്തിന്റ ഒരു ബുദ്ധിപരമായ നീക്കമാണ് ഫിഫ്റ്റിക്കു മുമ്പ് തന്നെ പുറത്താവേണ്ടിയിരുന്ന കോലിയെ രക്ഷിച്ചത്.

മല്‍സരത്തില്‍ 55 റണ്‍സായിരുന്നു ഇന്ത്യന്‍ നായകന്‍ നേടിയത്. 125 ബോളില്‍ എട്ടു ബൗണ്ടറികളടക്കമായിരുന്നു ഇത്. ഓലി റോബിന്‍സണിന്റെ ഒരോവറില്‍ രണ്ടു ബൗണ്ടറികളുമായി മിന്നിച്ച കോലി ഇതേ ഓവറില്‍ തന്നെ എഡ്ജ് ചെയ്ത് ക്യാച്ചായി ഔട്ടാവുകയായിരുന്നു.

 ആന്‍ഡേഴ്‌സന്റെ ഓവര്‍

ആന്‍ഡേഴ്‌സന്റെ ഓവര്‍

നാലാം ദിനം, ഇന്ത്യന്‍ ഇന്നിങ്‌സിലെ 87ാമത്തെ ഓവറില്‍ കോലി പുറത്താവേണ്ടതായിരുന്നു. ജെയിംസ് ആന്‍ഡേഴ്‌സനായിരുന്നു ഈ ഓവര്‍ ബൗള്‍ ചെയ്തത്. 46 റണ്‍സെടുത്തു നില്‍ക്കെ ആന്‍ഡേഴ്‌സന്റെ അവസാന ബോളില്‍ ഡ്രൈവിനു ശ്രമിച്ച കോലിയെ വിക്കറ്റ്കീപ്പര്‍ ജോസ് ബട്‌ലര്‍ ക്യാച്ച് ചെയ്യുകയായിരുന്നു.പന്തില്‍ എഡ്ജുണ്ടായിരുന്നെന്ന് ഉറപ്പിച്ച ഇംഗ്ലണ്ട് താരങ്ങള്‍ അപ്പീല്‍ ചെയ്തപ്പോള്‍ അംപയര്‍ അലെക്‌സ് വാര്‍ഫ് ഔട്ട് വിളിക്കുകയും ചെയ്തു.
ബോള്‍ എവിടെയോ തട്ടിയ ശബ്ദമുണ്ടായിരുന്നതില്‍ അത് ബാറ്റില്‍ തന്നെയാവുമെന്ന് ഇംഗ്ലണ്ട് താരങ്ങള്‍ക്കു ഉറപ്പായിരുന്നപ്പോള്‍ കോലിയുടെ മനസ്സിലും ഇതു തന്നെയായിരുന്നു. ഇതോടെ അദ്ദേഹം പവലിയനിലേത്തു തിരിച്ചു നടക്കാനൊരുങ്ങുകയും ചെയ്തു.

 രഹാനെയുടെ ഇടപെല്‍

രഹാനെയുടെ ഇടപെല്‍

കോലി തലതാഴ്ത്തി മടങ്ങാനിരിക്കെയാണ് ക്രീസിന്റെ മറുവശത്തുണ്ടായിരുന്ന രഹാനെ അരികിലേക്കു വരുന്നത്. റിവ്യു വിളിക്കുന്നത് നന്നായിരിക്കുമെന്ന് അദ്ദേഹം കോലിയോടു പറയുകയും ചെയ്തു. തുടര്‍ന്നാണ് വലിയ പ്രതീക്ഷയില്ലാതെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഡിആര്‍എസ് വിൡച്ചത്. ഇതു വഴിത്തിരിവ് ആവുകയും ചെയ്തു.
റീപ്ലേയില്‍ ബാറ്റും ബോളും തമ്മില്‍ സ്പര്‍ശിച്ചിട്ടില്ലെന്നും ബാറ്റ് പാഡില്‍ തട്ടിയ ശബ്ദമാണ് കേട്ടതെന്നും അള്‍ട്രാ എഡ്ജില്‍ വ്യക്തമായി. ഇതോടെ ഓണ്‍ഫീല്‍ഡ് അംപയര്‍ക്കു തീരുമാനം മാറ്റേണ്ടി വരികയും കോലിയുടെ ആയുസ്സ് നീ്ട്ടിക്കിട്ടുകയും ചെയ്തു.

 കോലിക്കു മുതലാക്കാനായില്ല

കോലിക്കു മുതലാക്കാനായില്ല

രഹാനെയുടെ ഇടപെടലിനെത്തുടര്‍ന്നു ആയുസ്സ് നീട്ടിക്കിട്ടിയ കോലി ഫിഫ്റ്റി തികച്ചെങ്കിലും അതൊരു വലിയ ഇന്നിങ്‌സാക്കി മാറ്റി ടീമിനെ രക്ഷിക്കാന്‍ സാധിച്ചില്ല. പുറത്താവലില്‍ നിന്നും രക്ഷപ്പെട്ട ഈ ഓവറിനു ശേഷം രണ്ടോവറുകള്‍ മാത്രമാണ് അദ്ദേഹത്തിനു ക്രീസില്‍ തുടരാനായത്.
മൂന്നാമത്തെ ഓവറില്‍ ഓലി റോബിന്‍സണിന്റെ ബൗളിങില്‍ കോലി പുറത്തായി. ഇതേ ഓവറിലെ ആദ്യ ബോളില്‍ ബൗണ്ടറി പായിച്ചായിരുന്നു അദ്ദേഹം പരമ്പരയിലെ കന്നി ഫിഫ്റ്റി ആഘോഷിച്ചത്. മിഡ് വിക്കറ്റിലൂടെ മനോഹരമായ ഒരു ബൗണ്ടറി നേടി കോലി കരിയറിലെ മറ്റൊരു ഫിഫ്റ്റി തികയ്ക്കുകയായിരുന്നു. ഈ ഓവറിലെ അഞ്ചാമത്തെ ബോള്‍ മിഡ് ഓഫിലൂടെയും അദ്ദേഹം ബൗണ്ടറി കടത്തി. പക്ഷെ അവസാന ബോളില്‍ കോലിക്കു പിഴച്ചു. ഓഫ്സ്റ്റംപിനു പുറത്തേക്കു പോയ ബോളില്‍ മനസ്സില്ലാ മനസോടെ പ്രതിരോധിച്ച കോലിക്കു പാളി. എഡ്ജ് ചെയ്ത ബോള്‍ ഫസ്റ്റ് സ്ലിപ്പില്‍ ജോ റൂട്ടിന്റെ കൈകളില്‍ കുരുങ്ങുകയും ചെയ്തു.

 രഹാനെ നിരാശപ്പെടുത്തി

രഹാനെ നിരാശപ്പെടുത്തി

കോലിയുടെ ജീവന്‍ ഒരു തവണ രക്ഷിച്ചെങ്കിലും രഹാനെയ്ക്കു ബാറ്റിങില്‍ കാര്യമായ സംഭാവനയൊന്നും നല്‍കാനായില്ല. കോലി പുറത്തായി തൊട്ടടുത്ത ഓവറില്‍ തന്നെ അദ്ദേഹവും മടങ്ങി. ആന്‍ഡേഴ്‌സനായിരുന്നു വിക്കറ്റ്. 25 ബോളില്‍ രണ്ടു ബൗണ്ടറികളോടെ 10 റണ്‍സെടുത്ത രഹാനെ ആന്‍ഡേഴ്‌സന്റെ ബൗളിങില്‍ എഡ്ജായി വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ക്കു സിംപിള്‍ ക്യാച്ച് സമ്മാനിക്കുകയായിരുന്നു.

Story first published: Saturday, August 28, 2021, 20:58 [IST]
Other articles published on Aug 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+