INDvENG: 80കളില്‍ നിന്നു മുന്നോട്ടു പോവൂ, മകന് പകരം അച്ഛന്‍ ടീമിലെത്തി!- അസ്ഹറിനു ട്രോള്‍
സോഷ്യല്‍ മീഡിയകളുടെ ഈ കാലത്തു ചെറിയൊരു പിഴവ് പോലും വലിയ ട്രോളുകള്‍ക്കു വഴിയൊരുക്കിയേക്കും. പ്രത്യേകിച്ചും സെലിബ്രിറ്റികളാവുമ്പോള്‍ അവര്‍ വേഗത്തില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്യും. പറഞ്ഞു വരുന്നത് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്റ്‌സ്മാനുമായ മുഹമ്മദ് അസ്ഹറുദ്ദീനെക്കുറിച്ചാണ്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനെക്കുറിച്ച് നടത്തിയ ഒരു അഭിപ്രായപ്രകടനത്തിന്റെ പ്രേരില്‍ ട്രോളുകള്‍ക്കു ഇരയായിരിക്കുകയാണ് അദ്ദേഹം. അസ്ഹറിന്റെ ഒരു ട്വീറ്റിലെ അബദ്ധമാണ് അവര്‍ ആഘോഷമാക്കുന്നത്.
ട്വീറ്റില്‍ ഒരു താരത്തിന്റെ പേര് മാറിപ്പോയതാണ് അസ്ഹറിനെ അബദ്ധത്തില്‍ ചാടിച്ചിരിക്കുന്നത്. നിലവില്‍ മല്‍സരരംഗത്തുള്ള താരത്തിനു പകരം അച്ഛനും മറ്റൊരു മുന്‍ ക്രിക്കറ്ററുമായ വ്യക്തിയുടെ പേരാണ് അസ്ഹര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിനു പിന്നാലെയാണ് തിരുത്തും ട്രോളുകളുമായി ക്രിക്കറ്റ് പ്രേമികളും രംഗത്തു വന്നത്.

സ്റ്റുവര്‍ട്ട് ബ്രോഡിനു പകരം ക്രിസ് ബ്രോഡ്
ഇംഗ്ലീഷ് നിരയിലെ പരിചയസമ്പന്നായ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെക്കുറിച്ചായിരുന്നു അസ്ഹറിന്റെ പരാമര്‍ശം. പക്ഷെ ട്വീറ്റ് ചെയ്തപ്പോള്‍ അതു തെറ്റുകയും ക്രിസ് ബ്രോഡെന്ന് ആവുകയുമായിരുന്നു. ക്രിസും മുന്‍ ഇംഗ്ലണ്ട് താരമായിരുന്നു. ഇപ്പോള്‍ മാച്ച് റഫറിയായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. പരിക്കു കാരണം സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ടാം ടെസ്റ്റില്‍ കളിക്കുന്നില്ല. ഇതിനെക്കുറിച്ചായിരുന്നു അസ്ഹറിന്റെ ട്വീറ്റ്.
ക്രിസ് ബ്രോഡിനും ജെയിംസ് ആന്‍ഡേഴ്‌സനും പരിക്കേറ്റതോടെ ഇംഗ്ലണ്ട് ടീമില്‍ രണ്ടാംനിര ബൗളര്‍മാരായിരിക്കും. ഇന്ത്യക്കു മേല്‍ക്കൈ എന്നായിരുന്നു അസ്ഹര്‍ ട്വിറ്ററില്‍ കുറിച്ചത്.

സ്റ്റുവര്‍ട്ട് ബ്രോഡ്, അയാളുടെ അച്ഛനല്ല
മാലിക്ക്, സ്റ്റുവര്‍ട്ട് ബ്രോഡാണ് അയാളുടെ അച്ഛനല്ല എന്നായിരുന്നു അസ്ഹറിന്റെ ട്വീറ്റിനു താഴെ ഒരു യൂസറുടെ പ്രതികരണം.
അത് സ്റ്റുവര്‍ട്ട് ബ്രോഡാണ് സര്‍ എന്നു മറ്റൊരു യൂസര്‍ അസ്ഹറിനെ തിരുത്തി. പക്ഷെ ഒരു യൂസര്‍ക്കു ഈ ട്വീറ്റിലെ അബദ്ധം മനസ്സിലായില്ല. അയാള്‍ കുറിച്ചത് ഇങ്ങനെയായിരുന്നു- രണ്ടാംനിര ബൗളര്‍മാരും അപകടകാരികളാണ്. അവരെ വില കുറച്ചു കാണാന്‍ കഴിയില്ല.
മറ്റൊരി യൂസറും പ്രതികരിച്ചത് സമാനമായിട്ടായിരുന്നു. എന്നിട്ടും ഇംഗ്ലണ്ടിനു മികവുറ്റ ബൗളിങ് നിരയുണ്ടെന്നായിരുന്നു ഇയാള്‍ ട്വീറ്റ് ചെയ്തത്.

80കളില്‍ നിന്നും മുന്നോട്ടു വരൂ
അസ്സു ഭായ്, 1980കളില്‍ നിന്നും മുന്നോട്ടു വരൂ. അതു ചെറിയ സ്റ്റുവര്‍ട്ടാണ്, ക്രിസ് അല്ല. ആന്‍ഡേഴ്‌സന്‍ കഴിഞ്ഞ ദിവസം വൈകീട്ട് നെറ്റ്‌സില്‍ പരിശീലനം നടത്തിയിരുക്കു കളിച്ചേക്കുമെന്ന് ഒരു യൂസര്‍ കുറിച്ചു.
അത് സ്റ്റുവര്‍ട്ട് ബ്രോഡാണ് ക്രിസ് ബോര്‍ഡല്ല. രണ്ടാമത് പറഞ്ഞയാള്‍ സ്റ്റുവട്ടിന്റെ അച്ഛനാണെന്നായിരുന്നു ഒരു യൂസര്‍ ട്രോളിയത്. അത് സ്റ്റുവര്‍ട്ട് ബ്രോഡാണ് സര്‍, അദ്ദേഹത്തിന്റെ അച്ഛന്റെ പേര് ക്രിസ് ബ്രോഡെന്നാണന്നും മറ്റൊരു യൂസര്‍ ട്വീറ്റ് ചെയ്തു.

അസ്ഹറിന്റെ കരിയര്‍
ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളും മികച്ച ക്യാപ്റ്റനുമായിരുന്ന അസ്ഹറിനു പക്ഷെ കരിയറിന്റെ അവസാന കാലത്ത് ഒത്തുകളി വിവാദത്തിലകപ്പെട്ടു പ്രതിച്ഛായക്കു മങ്ങലേറ്റിരുന്നു. ഇന്ത്യക്കു വേണ്ടി 99 ടെസ്റ്റുകളിലും 334 ഏകദിനങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 45.04 ശരാശരിയില്‍ 6215 റണ്‍സും ഏകദിനത്തില്‍ 9378 റണ്‍സും അസ്ഹര്‍ നേടിയിട്ടുണ്ട്. 2000ത്തിലായിരുന്നു അദ്ദേഹം അവസാനമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്.

ഇന്ത്യക്കു ബാറ്റിങ്
ലോര്‍ഡ്‌സിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍
ഇന്ത്യക്കാണ് ആദ്യം ബാറ്റിങ്. ടോസ് ലഭിച്ച ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പ്രതീക്ഷിച്ചിരുന്നതു പോലെ ബ്രോഡ് ഈ മല്‍സരത്തില്‍ കളിക്കുന്നില്ലെങ്കിലും ആന്‍ഡേഴ്‌സന്‍ ടീമിലുണ്ട്. ബ്രോഡിനു പകരം മറ്റൊരു പേസറായ മാര്‍ക്ക് വുഡാണ് കളിക്കുന്നത്.
ഇന്ത്യന്‍ ടീമിലേക്കു വന്നാല്‍ ഒന്നാം ടെസ്റ്റിലെ പ്ലെയിങ് ഇലവനില്‍ ഒരു മാറ്റമുണ്ടായിരുന്നു. പരിക്കേറ്റ് പിന്‍മാറിയ ശര്‍ദ്ദുല്‍ ടാക്കൂറിനു പകരം പരിചയസമ്പന്നായ ഇഷാന്ത് ശര്‍മയെ ഇന്ത്യ തിരിച്ചുവിളിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications