Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെലക്ടര്‍മാര്‍ക്കിട്ട് 'പൊട്ടിക്കാന്‍' സഞ്ജു, ഇന്ത്യക്ക് ഇന്നു മൂന്നാം ടി20- ടോസ് 11ന്

sanju

ഡെര്‍ബി: സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ ഇന്ത്യന്‍ ടീം ഇന്നു മൂന്നാം ടി20 മല്‍സരത്തിന് ഇറങ്ങുന്നു. ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിട്ടാണ് രണ്ടു ടി20 പരിശീലന മല്‍സരങ്ങളില്‍ ഇന്ത്യ കളിക്കുന്നത്. ഇന്നു രാത്രി 11.30നു ഇംഗ്ലീഷ് കൗണ്ടി ടീമായ ഡെര്‍ബിഷെയറുമായിട്ടാണ് ഇന്ത്യ ഏറ്റുമുട്ടുന്നത്. ടോസ് രാത്രി 11നു നടക്കും.

അയര്‍ലാന്‍ഡിനെതിരായ രണ്ടു ടി20കളുടെ പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ഹാര്‍ദിക്കിന്റെയും സംഘത്തിന്റെയും വരവ്. ആദ്യ കളിയില്‍ ഇന്ത്യ ഏഴു വിക്കറ്റിന്റ ആധികാരിക വിജയം കൈക്കലാക്കിയപ്പോള്‍ രണ്ടാമത്തെ മല്‍സരത്തില്‍ നാലു റണ്‍സിനു കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. ബാറ്റിങ് നിരയേക്കാള്‍ ബൗളിങ് നിരയുടെ പ്രകടനമാണ് ഇന്ത്യയെ ആശങ്കയിലാക്കുന്നത്. രണ്ടു മല്‍സരങ്ങളിലും ബൗളര്‍മാരുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. പരിശീലന മല്‍സരങ്ങളില്‍ ഈ ക്ഷീണം തീര്‍ക്കാനായിരിക്കും ബൗളര്‍മാരുടെ ശ്രമം.

2

അയര്‍ലാന്‍ഡുമായുള്ള രണ്ടാം ടി20യില്‍ ഓപ്പണറായി കസറിയ സഞ്ജു സാംസണ്‍ പരിശീലന മല്‍സരത്തിലും ടീമില്‍ സ്ഥാനം നിലനിര്‍ത്തുമെന്നാണ് സൂചന. റുതുരാജ് ഗെയ്്ക്വാദിനു പകരം ഓപ്പണറായിട്ടാണ് സഞ്ജു ഈ കളിയില്‍ ഇറങ്ങിയത്. അതുകൊണ്ടു തന്നെ ഡെര്‍ബിഷെയറിനെതിരേയും ഇതേ റോളില്‍ തന്നെ അദ്ദേഹം കളിക്കാനാണ് സാധ്യത. ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയിലെ ആദ്യത്തെ മല്‍സരത്തില്‍ മാത്രം തന്നെ ഉള്‍പ്പെടുത്തി ബാക്കിയുള്ളവയില്‍ നിന്നും തഴഞ്ഞ സെലക്ടമാര്‍ക്കും ബിസിസിഐയ്ക്കും ബാറ്റ് കൊണ്ട് മറുപടി നല്‍കാനായിരിക്കും ഇനി സഞ്ജുവിന്റെ ശ്രമം.

കഴിഞ്ഞ രണ്ടു പരമ്പരകളിലും ടീമിന്റെ ഭാഗമായിട്ടും കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന ചിലര്‍ക്കു പരിശീലന മല്‍സരങ്ങളില്‍ കഴിവ് തെളിയിക്കാനുള്ള അവസരം കിട്ടിയേക്കും. വെങ്കടേഷ് അയ്യര്‍, പുതുമുഖങ്ങളായ അര്‍ഷ്ദീപ് സിങ്, രാഹുല്‍ ത്രിപാഠി എന്നിവര്‍ ഇക്കൂട്ടത്തിലുണ്ട്.

ഇന്ത്യന്‍ ടീം

ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍ (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, വെങ്കിടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്നോയ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്.

Story first published: Friday, July 1, 2022, 17:16 [IST]
Other articles published on Jul 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+