Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പിങ്ക് ബോള്‍ ടെസ്റ്റ്, രാത്രി എട്ടിന് കളി അവസാനിപ്പിക്കാന്‍ ബിസിസിഐ

കൊല്‍ക്കത്ത: പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ തണുപ്പുകാലം തുടങ്ങിക്കഴിഞ്ഞു. സന്ധ്യ കഴിഞ്ഞാല്‍ അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടും. നേരത്തെ, രാജ്‌കോട്ടില്‍ രണ്ടാമത് ബൗള്‍ ചെയ്ത ഇന്ത്യ ഈര്‍പ്പം കാരണം പന്തില്‍ പിടിമുറുക്കാന്‍ പാടുപെട്ടത് ബിസിസിഐ കണ്ടതാണ്. ഓരോ ഡെലിവറിക്ക് മുന്‍പും ശേഷവും ടവല്‍ കൊണ്ട് തോര്‍ത്തി പന്തിന്റെ നനവ് മാറ്റുകയായിരുന്നു ബൗളര്‍മാര്‍. പൊതുവേ പന്തിന് നനവ് തട്ടിയാല്‍ സ്പിന്നര്‍മാര്‍ക്ക് ടേണ്‍ കിട്ടില്ല. പേസര്‍മാര്‍ക്ക് കൃത്യതയും നഷ്ടപ്പെടും.

മത്സര സമയം

ഈഡന്‍ ഗാര്‍ഡന്‍സിലും ഇതു സംഭവിച്ചാല്‍ പിങ്ക് ബോള്‍ ടെസ്റ്റിന്റെ മാറ്റു കുറയുമെന്ന് കാര്യമെന്ന് ബിസിസിഐക്ക് അറിയാം. ഇന്ത്യയില്‍ ഡേ/നൈറ്റ് ടെസ്റ്റിന്റെ പ്രസക്തിയും ചോദ്യം ചെയ്യപ്പെടാം.അതുകൊണ്ടാണ് ഉച്ചയ്ക്ക് ഒന്നിന് തുടങ്ങി രാത്രി എട്ടിന് അവസാനിക്കുംവിധം കളി ക്രമീകരിക്കാന്‍ ബിസിസിഐ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് അനുവാദം നല്‍കിയിരിക്കുന്നത്.

ഒരു മണിക്ക് തുടങ്ങി എട്ടു മണിക്ക് തീരും

എട്ടു മണിക്ക് ശേഷം കളി തുടര്‍ന്നാല്‍ ഗ്രൗണ്ടില്‍ നനവ് കൂടും. ബൗളിങ് ടീമിന് കാര്യങ്ങള്‍ വളരെ ദുഷ്‌കരമാവും. ഇക്കാരണത്താല്‍ എട്ടു മണിക്ക് കളി തീരും വിധമാണ് സെഷനുകളുടെ ക്രമീകരണം. ഓരോ ദിവസവും വൈകീട്ട് മൂന്നു മണിയോടെ ആദ്യ സെഷന്‍ പൂര്‍ത്തിയാവും. 3:40 മുതല്‍ 5:40 വരെയാണ് രണ്ടാം സെഷന്‍. വൈകീട്ട് ആറു മുതല്‍ രാത്രി എട്ടു മണി വരെ മൂന്നാം സെഷന്‍ നടക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി.

പന്തിനെക്കുറിച്ച് ആംറെ പറഞ്ഞത് ഞെട്ടിക്കും... കോലിയെയും രോഹിത്തിനെയും പോലെ!!

ഒരുക്കങ്ങൾ സജീവം

കൊല്‍ക്കത്തയിലെ ഈര്‍പ്പം മുന്‍നിര്‍ത്തി മത്സരം നേരത്തെ ആരംഭിക്കണമെന്ന് ഈഡന്‍ ഗാര്‍ഡന്‍സ് ക്യുറേറ്റര്‍ സുജന്‍ മുഖര്‍ജി മുന്‍പ് ആവശ്യപ്പെട്ടിരുന്നു. എന്തായാലും ഈര്‍പ്പം മത്സരത്തെ കാര്യമായി ബാധിക്കാതിരിക്കാനുള്ള ഒരുക്കങ്ങള്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ നടത്തുന്നുണ്ട്. ഗ്രൗണ്ടിലെ പുല്ലില്‍ ഈര്‍പ്പം പിടിക്കാതിരിക്കാന്‍ പ്രത്യേക സ്‌പ്രേ ട്രീറ്റ്‌മെന്റ് ഇവര്‍ കൈക്കൊള്ളും.

പിച്ച് മാറില്ല

മുന്‍കാലങ്ങളില്‍ കണ്ട സ്വഭാവം തന്നെയായിരിക്കും ഇക്കുറിയും ഈഡനിലെ പിച്ച് പ്രകടമാക്കുകയെന്ന് സുജന്‍ മുഖര്‍ജി അറിയിച്ചിട്ടുണ്ട്. ഡേ/നൈറ്റ് ടെസ്റ്റിനായി പ്രത്യേക പിച്ച് സാഹചര്യമൊരുക്കാന്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ മുതിര്‍ന്നിട്ടില്ല. എന്നാല്‍ പിങ്ക് ബോള്‍ ഉപയോഗിക്കുന്നത് മുന്‍നിര്‍ത്തി പിച്ചില്‍ പുല്‍നാമ്പുകള്‍ കൂടുതലായി കാണപ്പെടുമെന്ന് സൂചനയുണ്ട്. പന്തിന്റെ തിളക്കം നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയാണിത്.

ഇന്ത്യ vs ബംഗ്ലാദേശ്: ഇനി ധോണിയല്ല, സാഹയാവും ബംഗ്ലാ 'കില്ലര്‍'... ആ റെക്കോര്‍ഡ് തെറിച്ചേക്കും

പിങ്ക് ബോൾ പരിശീലനം

എസ്ജിയുടെ പിങ്ക് പന്തുകളാണ് ഡേ/നൈറ്റ് ടെസ്റ്റുകള്‍ക്കായി ബിസിസിഐ ഉപയോഗിക്കുക. എസ്ജി നിര്‍മ്മിച്ച പിങ്ക് പന്തുകളുടെ ആദ്യ ചിത്രങ്ങളും ബിസിസിഐ ഇന്നലെ പുറത്തുവിടുകയുണ്ടായി. നിലവില്‍ ഇന്‍ഡോറില്‍ പിങ്ക് പന്തുകള്‍ കൊണ്ടും ഇന്ത്യ പരിശീലനം നടത്തുന്നുണ്ട്.

എന്തായാലും കരുതിയതുപോലെ ഡേ/നൈറ്റ് ടെസ്റ്റ് കാണാന്‍ കാണികളുടെ കുത്തൊഴുക്ക് ഇക്കുറിയുണ്ടാകും. ആദ്യ മൂന്നു ദിവത്തെ ടിക്കറ്റുകള്‍ക്ക് ഡിമാന്‍ഡേറെയാണ്. 50,000 -ത്തില്‍പ്പരം ആളുകള്‍ പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യ ദിനം സ്‌റ്റേഡിയത്തിലുണ്ടാകുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തില്‍.

Story first published: Wednesday, November 13, 2019, 11:44 [IST]
Other articles published on Nov 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+