Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ vs ബംഗ്ലാദേശ്: ഇനി ധോണിയല്ല, സാഹയാവും ബംഗ്ലാ 'കില്ലര്‍'... ആ റെക്കോര്‍ഡ് തെറിച്ചേക്കും

ഇന്‍ഡോര്‍: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ത്യ കച്ചമുറുക്കവെ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയുടെ നോട്ടം ഒരു റെക്കോര്‍ഡിലേക്കാണ്. മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ റെക്കോര്‍ഡാണ് സാഹയെ കാത്തിരിക്കുന്നത്.

വ്യാഴാഴ്ച രാവിലെ 9.30നാണ് മല്‍സരം ആരംഭിക്കുന്നത്. ലോക ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി ഇന്ത്യ കളിക്കുന്ന മൂന്നാമത്തെ ടെസ്റ്റ് പരമ്പര കൂടിയാണിത്. കഴിഞ്ഞ രണ്ടു പരമ്പരകളും ഇന്ത്യ തൂത്തുവാരിയിരുന്നു. മറുഭാഗത്ത് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ബംഗ്ലാദേശിന്റെ ആദ്യത്തെ പരമ്പര കൂടിയാണിത്.

കൂടുതല്‍ പുറത്താക്കലുകള്‍

കൂടുതല്‍ പുറത്താക്കലുകള്‍

ബംഗ്ലദേശിനെതിരേ ടെസ്റ്റില്‍ ഏറ്റവുമധികം പുറത്താക്കലുകള്‍ നടത്തിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന ധോണിയുടെ റെക്കോര്‍ഡാണ് സാഹയ്ക്ക് കൈയത്തുംദൂരത്തു നില്‍ക്കുന്നത്. ബംഗ്ലാദേശിനെതിരേ ഇതുവരെ മൂന്നു ടെസ്റ്റുകള്‍ കളിച്ച ധോണി 15 പേരെ പുറത്താക്കിയിട്ടുണ്ട്. ഇതില്‍ 12 ക്യാച്ചുകളും മൂന്ന് സ്റ്റംപിങുകളും ഉള്‍പ്പെടുന്നു.
എന്നാല്‍ ബംഗ്ലാദേശിനെതിരേ ഏഴു പേരെയാണ് സാഹ ഇതുവരെ ടെസ്റ്റില്‍ പുറത്താക്കിയിട്ടുള്ളത്. ഇതില്‍ അഞ്ച് ക്യാച്ചുകളും രണ്ടു സ്റ്റംപിങുകളുമുള്‍പ്പെടുന്നു. ഇനി ഒമ്പത് പേരെ കൂടി നടക്കാനിരിക്കുന്ന രണ്ടു ടെസ്റ്റുകളില്‍ പുറത്താക്കിയാല്‍ സാഹയാവും പുതിയ റെക്കോര്‍ഡിന് അവകാശി.

സ്ഥാനം തിരിച്ചുപിടിച്ചു

സ്ഥാനം തിരിച്ചുപിടിച്ചു

യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തില്‍ നിന്നും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലാണ് സാഹ ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ സ്ഥാനം തിരിച്ചുപിടിച്ചത്. വിക്കറ്റ് കീപ്പിങിലെ മിടുക്കും അനുഭവസമ്പത്തുമാണ് പന്തിനു മേല്‍ സാഹയ്ക്കു മുന്‍തൂക്കം നല്‍കിയത്.
ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെന്നു സാഹയെ കഴിഞ്ഞ പരമ്പരയ്ക്കു മുമ്പ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി പുകഴ്ത്തുകയും ചെയ്തിരുന്നു. ഇതു ശരിവയ്ക്കുന്ന തരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ തകര്‍പ്പന്‍ പ്രകടനം നടത്താനും ബംഗാള്‍ വിക്കറ്റ് കീപ്പര്‍ക്കായിരുന്നു.

ആദ്യ ടെസ്റ്റിനുള്ള സാധ്യതാ പ്ലെയിങ് ഇലവന്‍

ആദ്യ ടെസ്റ്റിനുള്ള സാധ്യതാ പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, വൃധിമാന്‍ സാഹ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി.
ബംഗ്ലാദേശ്- മൊമിനുല്‍ ഹഖ് (ക്യാപ്റ്റന്‍), ഷദ്മാന്‍ ഇസ്ലാം, ഇംറുല്‍ ഖയസ്, സെയ്ഫ് ഹസന്‍, ലിറ്റണ്‍ ദാസ്, മുഷ്ഫിഖുര്‍ റഹീം, മഹമ്മുദുള്ള റിയാദ്, മുഹമ്മദ് മിഥുന്‍, മെഹ്ദി ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍, അല്‍ അമീന്‍ ഹുസൈന്‍.

Story first published: Wednesday, November 13, 2019, 11:08 [IST]
Other articles published on Nov 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+