Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നേട്ടങ്ങളുടെയും നാണക്കേടുകളുടെയും പെരുമഴ തീര്‍ത്ത് പിങ്ക് ബോള്‍ ടെസ്റ്റ്

കൊല്‍ക്കത്ത: സ്വപ്‌ന തുടക്കമാണ് പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യ നേടിയിരിക്കുന്നത്. ഡേ/നൈറ്റ് ടെസ്റ്റിലെ ആദ്യ ദിനം ആര്‍ത്തിരമ്പിയ ഈഡനെ സാക്ഷിയാക്കി കോലിയും സംഘവും ബംഗ്ലാദേശിന് മേല്‍ വിരാജിച്ചു. ടോസ് ജയിച്ചത് മോമിനുള്‍ ഹഖാണ്. ഇന്‍ഡോറിലെ അനുഭവം മുഖവിലയ്‌ക്കെടുക്കാതെ ആദ്യം ബാറ്റു ചെയ്യാന്‍ സന്ദര്‍ശകര്‍ തീരുമാനിച്ചു. എന്നാല്‍ നീക്കം പാളി. ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ പേസിന് മുന്നില്‍ ബംഗ്ലാ കടുവകള്‍ ചീട്ടുകൊട്ടാരം കണക്കെ വീണടിഞ്ഞു. മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ക്ക് ക്രീസില്‍ നിലയുറപ്പിക്കാനുള്ള സാവകാശം ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി ത്രയം അനുവദിച്ചില്ല.

ഇന്ത്യയ്ക്ക് മേൽക്കൈ

അങ്ങനെ രണ്ടാം സെഷനില്‍ 106 റണ്‍സ് കുറിച്ച് ബംഗ്ലാദേശിന്റെ ചെറുത്തുനില്‍പ്പ് അവസാനിച്ചു.ഇഷാന്ത് ശര്‍മ്മയാണ് ആദ്യദിനം ടീം ഇന്ത്യയുടെ കുന്തമുനയായത്. പിങ്ക് ബോളുകൊണ്ട് അഞ്ചു വിക്കറ്റുകള്‍ താരം വീഴ്ത്തി. ഇന്നിങ്‌സില്‍ ഉമേഷ് യാദവിന് മൂന്നും മുഹമ്മദ് ഷമിക്ക് രണ്ടും വിക്കറ്റുകളുണ്ട്. ഇതേസമയം, ഇന്ത്യന്‍ പേസാക്രമണത്തില്‍ രണ്ടു ബംഗ്ലാ താരങ്ങള്‍ പരുക്കേറ്റ് പുറത്തായതും ആരാധാകര്‍ ഇന്നലെ കണ്ടു.

റെക്കോർഡുകൾ

ആദ്യ ദിനം പൂര്‍ത്തിയാക്കിയപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ ഇന്ത്യയ്ക്കാണ് മേല്‍ക്കൈ. മായങ്കും രോഹിത്തും പെട്ടെന്നു തിരിച്ചുകയറിയെങ്കിലും പൂജാരയും കോലിയും ഇന്ത്യന്‍ ഇന്നിങ്‌സ് ദൃഢപ്പെടുത്തി. ഇരുവര്‍ക്കും അര്‍ധ സെഞ്ചുറിയുണ്ട്. എന്തായാലും ഒരുപിടി സവിശേഷതകളോടെയാണ് പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യദിനം അവസാനിച്ചത്. ഈ അവസരത്തില്‍ ഇന്ത്യയിലെ ആദ്യ ഡേ/നൈറ്റ് ടെസ്റ്റ് സൃഷ്ടിച്ച ചില റെക്കോര്‍ഡുകള്‍ ചുവടെ കാണാം.

കളിച്ചത് 13 താരങ്ങള്‍

കളിച്ചത് 13 താരങ്ങള്‍

പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യ ദിനം ബംഗ്ലാദേശിന്റെ പക്ഷത്തു നിന്നും 13 താരങ്ങളാണ് പങ്കെടുത്തത്. ബാറ്റിങ്ങിനിടെ ലിറ്റണ്‍ ദാസിനും നയീം ഹസനും പരുക്കേറ്റതിനെ തുടര്‍ന്നാണിത്. മെഹിദി ഹസനും തായിജുള്‍ ഇസ്‌ലാമും ഇവര്‍ക്ക് പകരക്കാരായി ക്രീസിലെത്തി. രാജ്യാന്തര ടെസ്റ്റില്‍ ഇതാദ്യമായാണ് 13 വ്യത്യസ്ത താരങ്ങള്‍ ഒരു ടീമിനായി കളിക്കുന്നത്.

പിങ്ക് ബോള്‍ ടെസ്റ്റ്: ബംഗ്ലാദേശിനെ സഹായിച്ച് ഇന്ത്യ, ടീം ഫിസിയോ കുതിച്ചെത്തി... ഇതാണ് സ്പിരിറ്റ്

ആദ്യ ദിനം എതിരാളികളെ മറികടന്നു

ആദ്യ ദിനം എതിരാളികളെ മറികടന്നു

ടെസ്റ്റ് ചരിത്രത്തില്‍ രണ്ടാം തവണയാണ് ആദ്യ ദിനം ഇന്ത്യ എതിരാളികളെ ഓള്‍ ഔട്ട് ചെയ്ത് ലീഡ് നേടുന്നത്. ഇതിന് മുന്‍പ്, 2005 -ലെ ഹരാരെ ടെസ്റ്റിലായിരുന്നു ടീം ഇന്ത്യ സമാനചിത്രം കുറിച്ചത്. അന്ന് സിംബാബ്‌വേയെ 161 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ ഒന്നിന് 195 റണ്‍സെന്ന നിലയില്‍ ആദ്യ ദിനം പൂര്‍ത്തിയാക്കി.

ഈഡനില്‍ കളംനിറഞ്ഞ് പേസര്‍മാര്‍

ഈഡനില്‍ കളംനിറഞ്ഞ് പേസര്‍മാര്‍

പിങ്ക് ബോള്‍ ടെസ്റ്റിലെ ആദ്യ ദിനം പത്തു വിക്കറ്റുകളും പിഴുതെടുത്തത് പേസര്‍മാരായിരുന്നു. ഒരു ഇന്നിങ്‌സില്‍ സന്ദര്‍ശക ടീമിന്റെ പത്തു വിക്കറ്റുകളും ഇന്ത്യന്‍ പേസര്‍മാര്‍ സ്വന്തമാക്കുന്നത് ഇത് നാലാം തവണയാണ്. ഇതിന് മുന്‍പ് 2017 -ലെ കൊല്‍ക്കത്ത ടെസ്റ്റിലാണ് ഇന്ത്യന്‍ പേസര്‍മാര്‍ ഇന്നിങ്‌സ് സമ്പൂര്‍ണമായി വാണത്. 1981 -ലെ മുംബൈ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെയും (നാലാം ഇന്നിങ്‌സില്‍) 1983 -ലെ അഹമ്മദാബാദ് ടെസ്റ്റില്‍ വെസ്്റ്റ് ഇന്‍ഡീസിനെതിരെയും (മൂന്നാം ഇന്നിങ്‌സില്‍) ഇന്ത്യന്‍ പേസര്‍മാര്‍ സമാനനേട്ടം കൈവരിച്ചിരുന്നു.

അതിവേഗം കൂടാരം കയറി

അതിവേഗം കൂടാരം കയറി

30.3 ഓവര്‍ കൊണ്ടാണ് ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശിനെ ഇന്ത്യ തിരിച്ചയച്ചത്. ഈ സമയം 106 റണ്‍സാണ് പത്തു ബാറ്റ്‌സ്മാന്മാരും കൂടി സ്‌കോര്‍ബോര്‍ഡില്‍ രേഖപ്പെടുത്തിയത്. ഇന്നലത്തെ കളിയോടെ ഇന്ത്യ സന്ദര്‍ശിച്ച ടീമുകളില്‍ ഏറ്റവും കുറഞ്ഞ ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ ഇപ്പോള്‍ ബംഗ്ലാദേശിന്റെ പേരിലാണ്.

1987 -ലെ ബാംഗ്ലൂര്‍ ടെസ്റ്റില്‍ പാക്കിസ്ഥാന്‍ കുറിച്ച 116 റണ്‍സെന്ന നാണക്കേടിന്റെ റെക്കോര്‍ഡാണ് ബംഗ്ലാദേശ് ഈഡനില്‍ തിരുത്തിയത്. ഇന്ത്യ സന്ദര്‍ശിക്കുന്ന ടീം കുറിക്കുന്ന ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ആദ്യ ഇന്നിങ്‌സ് എന്ന നാണക്കേടും ബംഗ്ലാദേശിന്റെ പേരിലുണ്ട്. 1987 -ല്‍ 49.2 ഓവറിലായിരുന്നു പാക്കിസ്ഥാന്‍ 116 റണ്‍സിന് ഓള്‍ ഔട്ടായത്.

വീണടിഞ്ഞ മധ്യനിര

വീണടിഞ്ഞ മധ്യനിര

ആദ്യ ദിനം ബംഗ്ലാദേശിന്റെ മൂന്ന്, നാല്, അഞ്ച് നമ്പര്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് അക്കൗണ്ട് തുറക്കും മുന്‍പേ ക്രീസില്‍ നിന്നും മടങ്ങേണ്ടി വന്നു. ടെസ്റ്റ് ചരിത്രത്തില്‍ ഇത് അഞ്ചാം തവണയാണ് മധ്യനിര ബാറ്റ്‌സ്മാന്മാര്‍ റണ്‍സൊന്നുമെടുക്കാതെ പുറത്താവുന്നത്. ഏഷ്യയില്‍ ഇത്തരമൊരു സംഭവം ആദ്യമായാണെന്നും ഇവിടെ പരാമര്‍ശിക്കണം.

പിങ്ക് ബോള്‍ ടെസ്റ്റ്: സൂപ്പര്‍ സാഹ... ഈഡനില്‍ കൈയടി വാങ്ങി താരം, ഞെട്ടിക്കുന്ന ക്യാച്ച്, വീഡിയോ

ഇഷാന്ത് കാത്തിരുന്നത് 12 വര്‍ഷം

ഇഷാന്ത് കാത്തിരുന്നത് 12 വര്‍ഷം

അഞ്ചു വിക്കറ്റ് നേട്ടത്തിന്റെ തിളക്കത്തിലാണ് ഇഷാന്ത് ശര്‍മ്മ. പിങ്ക് ബോളില്‍ അഞ്ച് വിക്കറ്റ് കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യന്‍ ബൗളറെന്ന ബഹുമതി ഇഷാന്തിന് സ്വന്തം. ഇതിന് മുന്‍പ് 2007 -ലായിരുന്നു ഇഷാന്ത് ശര്‍മ്മ ടെസ്റ്റില്‍ അവസാനമായി അഞ്ചു വിക്കറ്റ് കൈയ്യടക്കുന്നത്. അന്ന് ബാംഗ്ലൂരില്‍ പാക്കിസ്ഥാനെതിരെയാണ് ഇഷാന്ത് അഞ്ചു വിക്കറ്റ് പ്രകടനം പുറത്തെടുത്തത്. യാദൃശ്ചികമായി ഇഷാന്തിന്റെ ഹോം ടെസ്റ്റ് അരങ്ങേറ്റം കൂടിയായിരുന്നു ഇത്.

5,000 റണ്‍സ് പൂര്‍ത്തിയാക്കി കോലി

5,000 റണ്‍സ് പൂര്‍ത്തിയാക്കി കോലി

ക്യാപ്റ്റനെന്ന നിലയില്‍ 5,000 ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യന്‍ താരമാണ് ഇപ്പോള്‍ വിരാട് കോലി. ലോക ടെസ്റ്റ് ചരിത്രത്തില്‍ ഈ നേട്ടം കുറിക്കുന്ന ആറാമത്തെ താരമെന്ന വിശേഷണവും കോലിക്ക് സ്വന്തം. 86 ഇന്നിങ്‌സുകള്‍ കൊണ്ടാണ് വിരാട് കോലി ക്യാപ്റ്റന്‍ പദവിയില്‍ 5,000 റണ്‍സ് പിന്നിട്ടത്.

Story first published: Saturday, November 23, 2019, 11:48 [IST]
Other articles published on Nov 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+