For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പിങ്ക് ബോള്‍ ടെസ്റ്റ്: സൂപ്പര്‍ സാഹ... ഈഡനില്‍ കൈയടി വാങ്ങി താരം, ഞെട്ടിക്കുന്ന ക്യാച്ച്, വീഡിയോ

ആദ്യദിനം സാഹ ഉജ്ജ്വല പ്രകടനമാണ് നടത്തിയത്

കൊല്‍ക്കത്ത: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഐതിഹാസിക ടെസ്റ്റില്‍ താരമായത് രണ്ടു പേര്‍. ഒന്ന് സാക്ഷാല്‍ പിങ്ക് ബോള്‍ തന്നെയായിരുന്നെങ്കില്‍ രണ്ടാമത്തേത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയായിരുന്നു. വിക്കറ്റിനു പിന്നില്‍ അസാധാരണ പ്രകടനമാണ് ബംഗാളില്‍ നിന്നുള്ള വിക്കറ്റ് കീപ്പര്‍ കാഴ്ചവച്ചത്. പിങ്ക് ബോളിനെ പറന്നും, നടന്നും പിടിച്ച് സാഹ ശരിക്കും സൂപ്പര്‍ താരമായി മാറി.

saha

ബൗളര്‍മാരുടെയും ബാറ്റ്‌സ്മാന്‍മാരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ച് പന്ത് അപ്രതീക്ഷിത ടേണുമായി നിയന്ത്രണം വിട്ട് വിക്കറ്റിന്റെ ഇരുവശങ്ങിലേക്കും പറന്നപ്പോള്‍ അവിടെയെല്ലാം സാഹയുണ്ടായിരുന്നു. സ്ലിപ്പിലൂടെ പലപ്പോഴും ബൗണ്ടറിയിലേക്ക് നീങ്ങേണ്ടിയിരുന്ന പന്ത് സാഹയുടെ മിന്നല്‍ നീക്കത്തിനു മുന്നില്‍ കീഴടങ്ങുകയായിരുന്നു. സാഹ മുഴുനീളന്‍ ഡൈവുകളിലൂടെ അക്ഷരാര്‍ഥത്തില്‍ കളം വാഴുക തന്നെ ചെയ്തു.

ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെന്നു നേരത്തേ ക്യാപ്റ്റന്‍ വിരാട് കോലി വിശേഷിപ്പിച്ച സാഹ കണ്ണഞ്ചിപ്പിക്കുന്ന ഒരു ക്യാച്ചിലൂടെ ഇത് അടിവരയിടുകയും ചെയ്തു. 20ാം ഓവറിലെ നാലാം പന്തിലായിരുന്നു സാഹയുടെ സൂപ്പര്‍മാന്‍ ക്യാച്ച്. ക്രീസില്‍ മഹമ്മുദുള്ള. ഇഷാന്തിന്‍റെ ബൗളിങില്‍ ബാറ്റിന് അരികില്‍ തട്ടിയുരുമ്മി സ്ലിപ്പിലേക്ക് പറന്ന പന്ത് സാഹ വലതു വശത്തേക്ക് മുഴുനീളെ ഡൈവ് ചെയ്ത് വലതു കൈക്കുമ്പിളിലാക്കി ഗ്രൗണ്ടിലേക്ക് വീഴുകയായിരുന്നു. ഒരു നിമിഷം കാണികളും ബംഗ്ലാദേശ് താരങ്ങളും സ്തബ്ധരായ നിമിഷം കൂടിയായിരുന്നു ഇത്.

Story first published: Friday, November 22, 2019, 15:27 [IST]
Other articles published on Nov 22, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+